ഭീതിയോടെ ബ്രസീൽ: ഫിഫ റാങ്കിങ്ങിൽ ഒന്നാം സ്ഥാനക്കാരായി ഖത്തറിൽ എത്തിയത് ബ്രസീലിനെ ആശങ്കപ്പെടുത്തുന്നത് എന്ത് കൊണ്ട് |Qatar 2022

ലോകറാങ്കിങ്ങിൽ ഒന്നാം സ്ഥാനത്ത് തുടർന്ന് ലോകകപ്പിന് എത്തുമ്പോൾ ഒരിക്കലും അവർക്ക് റാങ്കിങ്ങിനെ ന്യായീകരിക്കുന്ന പ്രകടനം പുറത്തെടുക്കാൻ സാധിക്കാറില്ല. പലപ്പോഴും പ്രതീക്ഷകളുടെ അമിത് ഭാരവുമായാണ് ഒന്നാം റാങ്കുകാർ വേൾഡ് കപ്പിനെത്താറുളളത്. ആരാധകരുടെ പ്രതീക്ഷകളെ തകിടം മറിക്കുന്ന പ്രകടനങ്ങളാണ് ഇതുവരെ ഫിഫ റാങ്കിങ്ങിൽ ഒന്നാം സ്ഥാനക്കാരായി ലോകകപ്പിനെത്തുന്നവർ നടത്തിയിട്ടുള്ളത്.

ഖത്തർ ലോകകപ്പിൽ ഫിഫ റാങ്കിങ്ങിൽ ഒന്നാം സ്ഥാനക്കാരായി എത്തിയത്ത് ബ്രസീലാണ്. അഞ്ചു തവണ കിരീടം നേടിയ കാനറികൾ ഇന്ന് ആദ്യ മത്സരത്തിൽ സെർബിയയെ നേരിടാൻ ഒരുങ്ങുകയാണ്. രണ്ടാം സ്ഥാനത്ത് ബെൽജിയവും മൂന്നാം സ്ഥാനത്ത് അർജൻറീനയുമാണ്. തുടർന്നുള്ള സ്ഥാനങ്ങൾ 2018 വേൾഡ് കപ്പ് ചാമ്പ്യന്മാരായ ഫ്രാൻസ്,ഇംഗ്ലണ്ട് സ്പെയിൻ ഇറ്റലി നെതർലാൻഡ് പോർച്ചുഗൽ ഡെന്മാർക്ക് എന്നിങ്ങനെ ആദ്യ പത്ത് സ്ഥാനങ്ങളിൽ സ്ഥാനം നേടിയപ്പോൾ യൂറോപ്പ്യൻ വമ്പൻമാരായ ജർമനി പതിനൊന്നാം സ്ഥാനത്താണ് സ്ഥാനം നേടിയത്. അമേരിക്ക 14 സ്ഥാനത്തേക്ക് ഉയർന്നപ്പോൾ, 2022 ആഫ്രിക്കൻ നേഷൻസ് ചാമ്പ്യൻമാരായ സെനഗൽ വെയിൽസിനെ മറികടന്ന് പതിനെട്ടാം സ്ഥാനത്ത് എത്തി. യുക്രെയിൻ ഇരുപത്തേഴാം സ്ഥാനത്തും,കാനഡ 43ആം സ്ഥാനത്തും സ്കോട്ട്ലാൻഡ് 45 ആം സ്ഥാനത്തുമാണ്.

കഴിഞ്ഞവർഷത്തെ ചാമ്പ്യന്മാരായ ഫ്രാൻസ് റഷ്യയിൽ ലോകകപ്പിന് എത്തുമ്പോൾ ഫിഫ റാങ്കിങ്ങിൽ ഏഴാം സ്ഥാനത്തായിരുന്നു. ഫൈനലിൽ തങ്ങളുടെ എതിരാളികൾ ആയിരുന്ന ക്രൊയേഷ്യ അന്ന് ഇരുപതാം സ്ഥാനത്തും. വേൾഡ് കപ്പ് സ്വന്തമാക്കിയതോടെ ഏഴാം സ്ഥാനത്തുനിന്ന് ഒന്നാം സ്ഥാനത്തേക്ക് ഫ്രാൻസ് എത്തി. എന്നാൽ 2018 ഒക്ടോബർ വരെ മാത്രമേ ഫ്രാൻസ് ഒന്നാംസ്ഥാനത്ത് തുടർന്നു. ലോക ചാമ്പ്യന്മാരിൽ നിന്നും ബെൽജിയം ആ സ്ഥാനം തിരിച്ചുപിടിച്ചു. 2010 ന് ശേഷം ലോക റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്ത് ഉള്ളപ്പോൾ ബ്രസീൽ ലോകകപ്പ് കളിക്കുന്നത് ഇത് ആദ്യമായാണ്. നിലവിൽ പതിനൊന്നാം സ്ഥാനത്തുള്ള ജർമ്മനി 2018 റഷ്യൻ വേൾഡ് കപ്പിന് എത്തുമ്പോൾ ലോക റാങ്കിംഗിൽ ഒന്നാം സ്ഥാനത്തായിരുന്നു. 2017 ഇൽ ഒന്നാം സ്ഥാനത്ത് എത്തിയ ജർമ്മനിക്ക് ഫ്രാൻസ് വേൾഡ് കപ്പ് നേടിയതോടെ ആ സ്ഥാനം നഷ്ടമായി.

റഷ്യൻ വേൾഡ് കപ്പിൽ കിരീടം നിലനിർത്താൻ എത്തിയ ജർമ്മനി ഗ്രൂപ്പ് സ്റ്റേജിൽ തന്നെ പുറത്തായി. സ്വീഡൻ മെക്സിക്കോ എന്നീ രാജ്യങ്ങൾ ആയിരുന്നു അന്ന് നോക്കൗട്ട് ഘട്ടത്തിൽ എത്തിയത്. വേൾഡ് കപ്പിന് ശേഷം ഒന്നാം സ്ഥാനത്തു നിന്നിരുന്ന ജർമ്മനി പതിനഞ്ചാം സ്ഥാനത്തേക്ക് കൂപ്പുകുത്തി. 2014 ബ്രസീൽ വേൾഡ് കപ്പിൽ സ്പെയിൻ ഫിഫ റാങ്കിങ്ങിൽ ഒന്നാം സ്ഥാനക്കാരായിട്ടായിരുന്നു എത്തിയത്. 2011ൽ നെതർലാൻസിനെ മറികടന്നാണ് അവർ ഫിഫ റാങ്കിങ്ങിൽ ഒന്നാം സ്ഥാനം നേടിയത്. ഈ അടുത്തു നടന്ന സൗത്ത് അമേരിക്കൻ രാജ്യങ്ങളിലെ വേൾഡ് കപ്പുകളിൽ എല്ലാം മോശം പ്രകടനമാണ് സ്പെയിൻ പുറത്തെടുത്തിട്ടുള്ളത്. ഗ്രൂപ്പ് ഘട്ടങ്ങളിലാണ് സ്പെയിൻ പുറത്തായിരുന്നത്.

ബ്രസീലിൽ വച്ച് നടന്ന 2014 ലോകകപ്പിൽ നെതർലാൻസിനോട് വമ്പൻ തോൽവി ആയിരുന്നു സ്പെയിൻ ഏറ്റുവാങ്ങിയിരുന്നത്. കിരീടം നിലനിർത്താൻ എത്തിയ സ്പെയിനിന് ആ വേൾഡ് കപ്പിൽ കാലിടറി. 2006 ജർമനിയിൽ വച്ച് നടന്ന വേൾഡ് കപ്പിലും ബ്രസീൽ ഫിഫ റാങ്കിംഗിൽ ഒന്നാം സ്ഥാനക്കാരായിട്ടായിരുന്നു എത്തിയത്. ക്വാർട്ടർ ഫൈനലിൽ ഫ്രാൻസിനോട് തോറ്റ ബ്രസീൽ അന്ന് പുറത്തായി.1998-ൽ ബ്രസീൽ ഒന്നാം സ്ഥാനക്കാരായാണ് ഫ്രാൻസ് വേൾഡ് കപ്പിനെത്തിയത് .എന്നാൽ 18 ആം റാങ്കുമായെത്തിയ ആതിഥേയർ സ്വന്തം മണ്ണിൽ ഒരു കന്നി ലോകകപ്പ് നേടി.

1994 യുഎസ്എ വേൾഡ് കപ്പിൽ 90 ലെ ചാമ്പ്യന്മാരായ ജർമനി ഒന്നാം സ്ഥാനക്കാരായാണ് എത്തിയത്, എന്നാൽ അവർ ക്വാർട്ടറിൽ അവർ ബൾഗേറിയക്ക് മുന്നിൽ കൂട്ടുകുത്തി.ആ വര്ഷം മൂന്നാം സ്ഥാനക്കാരായി എത്തിയ ബ്രസീൽ ആണ് കിരീടം നേടിയത്. 2002 വേൾഡ് കപ്പിൽ ഒന്നാം സ്ഥാനക്കാരായി ഫ്രാൻസ് ആണ് എത്തിയിരുന്നെങ്കിൽ അന്ന് കിരീടം നേടിയത് ബ്രസീൽ ആയിരുന്നു. ഇത്തവണ ഒന്നാം സ്ഥാനക്കാരായി മത്സരിക്കാനെത്തുന്ന ബ്രസീൽ കിരീടം നേടി കൊണ്ട് തങ്ങളുടെ ഒന്നാം സ്ഥാനം നിലനിർത്തുമെന്നാണ് എല്ലാ ബ്രസീലിയൻ ആരാധകരുടെയും പ്രതീക്ഷ.

Rate this post