❝ യൂറോപ്പിലെ ⚽🔥യുവ തലമുറയിൽ
തിളങ്ങി നിൽക്കുന്ന പത്തു താരങ്ങൾ ❞

യൂറോപ്യൻ ഫുട്ബോൾ മികച്ച യുവ താരങ്ങൾ കൊണ്ട് നിറഞ്ഞതാണ്. 2020/21 സീസണിൽ ആഭ്യന്തര ലീഗിലും ചാമ്പ്യൻസ് ലീഗിലും കഴിവുകൾ പ്രകടിപ്പിച്ച നിരവധി താരങ്ങളുണ്ട്.യൂറോപ്യൻ ലീഗിലെ 21 വയസ്സിന് താഴെയുള്ള മികച്ച 10 കളിക്കാർ ആരാണെന്നു പരിശോധിക്കാം.

10 . ബുക്കായോ സാക

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ആഴ്സണലിന്‌ പൊതുവെ നിരാശാജനകമായ സീസണാണെങ്കിലും 19 കാരനായ സാകയുടെ പ്രകടനം വേറിട്ട് നിന്നു. വിങ്ങറായും ലെഫ്റ്റ് ബേക്കയും തിളങ്ങുന്ന ഇംഗ്ലീഷ് താരം ഈ സീസണിൽ പ്രീമിയർ ലീഗിൽ 28 മത്സരങ്ങളിൽ നിന്നു 5 ഗോളുകൾ നേടി. വരുന്ന യൂറോ കപ്പിൽ ഗാരെത്ത് സൗത്ത്ഗേറ്റിന്റെ ഇംഗ്ലീഷ് ടീമിൽ ഫലപ്രദമായി ഉപയോഗിക്കാൻ കഴിയുമാണ് താരമാണ് സാക.

9 . വിനീഷ്യസ് ജൂനിയർ

ലോക ഫുട്ബോളിലെ തന്നെ ഏറ്റവും മികച്ച യുവ താരമായി കണക്കാക്കപ്പെടുന്ന താരമായിരുന്നു ബ്രസീലിയൻ വിനീഷ്യസ് ജൂനിയർ. റയൽ മാഡ്രിഡിൽ എത്തിയതിൽ പിന്നെ പലപ്പോഴും തന്റെ കഴിവുകൾ പുറത്തെടുക്കകൻ സാധിച്ചില്ല. ചാമ്പ്യൻസ് ലീഗ് പ്രീ ക്വാർട്ടറിൽ ലിവർപൂളിനെതിരെയുള്ള പ്രകടനവും ലാ ലീഗയിൽ ചില മത്സരങ്ങളിലെ പ്രകടനവും വിലയിരുത്തുമ്പോൾ യുവ താരണങ്ങളുടെ പട്ടികയിൽ വിനീഷ്യസ് സ്ഥാനം പിടിച്ചു.

8 . ജോവ ഫെലിക്സ്

തുടക്കത്തിൽ അറ്റ്ലെറ്റിക്കോ മാഡ്രിഡിൽ തന്റെ പ്രൈസ് ടാഗിന് അനുസൃതമായി കളിക്കുന്നതിൽ പരാജയപ്പെട്ടത് 21 കാരൻ ഈ വർഷം മെച്ചപ്പെടുകയും ഈ സീസണിൽ എല്ലാ മത്സരങ്ങളിലും 10 ഗോളുകൾ നേടുകയും ചെയ്തു.

7 . പെഡ്രി

ബാഴ്സലോണ ഇതിഹാസ താരം ആൻഡ്രസ് ഇനിയേസ്റ്റയുമായി താരതമ്യപ്പെടുതുന്ന താരമാണ് പെഡ്രി. 2018 ൽ ലാസ് പൽമാസിൽ നിന്ന് ബാരയിലെത്തിയ പെഡ്രി സ്പാനിഷ് ദേശീയ ടീമിന്റെ ഭാവി വാഗ്ദാനം കൂടിയാണ്.


6 . ജൂഡ് ബെല്ലിംഗ്ഹാം

സത്യം പറഞ്ഞാൽ, ബെല്ലിംഗ്ഹാമിന് ഇപ്പോഴും 17 വയസ്സ് മാത്രമേ ഉള്ളൂ എന്ന് പറഞ്ഞാൽ വിശ്വസിക്കാൻ ബുദ്ധിമുട്ടാവും.ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനലിൽ മാഞ്ചസ്റ്റർ സിറ്റിക്കെതിരെയുള്ള ഇംഗ്ലീഷ് കൗമാര താരത്തിന്റെ പ്രകടനം ഏവരുടെയും ശ്രദ്ധ പിടിച്ചു പറ്റി. വരുന്ന യൂറോയിൽ ഇംഗ്ലീഷ് ടീമിന്റെ ഭാഗമാവാൻ ഒരുങ്ങുകയാണ് ബെല്ലിംഗ്ഹാം.

5 . മത്തിജ്സ് ഡി ലിഗ്റ്റ്

യുവ താരങ്ങളുടെ പട്ടികയിൽ ഇടം നേടിയ ഏക പ്രതിരോധ താരമാണ് ഡി ലിഗ്റ്റ്.2018 ലെ ഗോൾഡൻ ബോയ് പുരസ്‌കാരം നേടിയ ഡച്ച് താരം 2019 ൽ അയാക്സിൽ നിന്നു യുവന്റസിലെത്തി.

4 . അൻസു ഫാത്തി

ബാഴ്‌സലോണയിൽ ലയണൽ മെസ്സിയുടെ സിംഹാസനത്തിന്റെ അവകാശി എന്ന് വിശേഷിപ്പിച്ച താരമാണ് അൻസു ഫാത്തി. എന്നാൽ പരിക്ക് മൂലം ദീർഘകാലമായി പുറത്താണ് 18 കാരൻ. കഴിഞ്ഞ വർഷം സ്പാനിഷ് ദേശീയ ടീമിനായി അരങ്ങേറി ഗോൾ നേടുകയും ചെയ്തു.ഇതിനകം 11 സീനിയർ ഗോളുകൾ നേടിയിട്ടുണ്ട്.

3 . ഫിൽ ഫോഡൻ

ഇംഗ്ലീഷ് ഫുട്ബോൾ അടുത്ത കാലത്തു കണ്ടതിൽ ഏറ്റവും കഴിവുള്ള പ്രതിഭയാണ് മാഞ്ചസ്റ്റർ സിറ്റി താരം ഫിൽ ഫോഡൻ. ഈ സീസണിൽ പ്രീമിയർ ലീഗിലും ചാമ്പ്യൻസ് ലീഗിലും പ്രായത്തെ വേലുനാണ് പ്രകടനമാണ് ഫോഡൻ പുറത്തെടുത്തത്.

2 . ജാദോൺ സാഞ്ചോ

പട്ടികയിൽ ഇടം പിടിച്ച മറ്റൊരു ഇംഗ്ലീഷ് താരവും ഡോർട്ട്മുണ്ട് താരവുമാണ് സാഞ്ചോ. ഇ സീസണിൽ ബുണ്ടസ്‌ലീഗയിൽ ആറ് ഗോളുകൾ നേടുകയും ഒൻപത് അസിസ്റ്റുകൾ രജിസ്റ്റർ ചെയ്യുകയും ചെയ്ത താരം മിക്ക്യാത്ത ഫോമിലാണ്. വളരെ കാലമായി മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ റഡാറിലുള്ള താരമാണ് സാഞ്ചോ.

1 . എർലിംഗ് ഹാലാൻഡ്

ലോക ഫുട്ബോളിലെ ഏറ്റവും മികച്ച യുവ സ്‌ട്രൈക്കറാണ് ഡോർട്ട്മുണ്ടിന്റെ നോർവീജിയൻ താരം എർലിംഗ് ഹാലാൻഡ്. യൂറോപ്പിലെ മികച്ച ക്ലബ്ബുകൾ ആഗ്രഹിക്കുന്ന താരം കൂടിയാണ് ഹാലാൻഡ്. ബുണ്ടസ്‌ലീഗയിൽ 25 ഗോളുകൾ നേടിയിട്ടുണ്ട്