❝ഫുട്ബോളിലെ ഏറ്റവും രസകരമായ 10 പെനാൽറ്റി കിക്കുകൾ❞

ഫിഫയുടെ മുൻ പ്രസിഡൻറ് ഒരിക്കൽ പറഞ്ഞു, “മത്സരം അധിക സമയത്തിലേക്ക് പോകുമ്പോൾ എല്ലാവരും സംസാരിക്കുന്നത് നാടകത്തെക്കുറിച്ചാണ്, എന്നാൽ പെനാൽറ്റി ഷൂട്ടൗട്ടിൽ എത്തുമ്പോൾ അത് ഒരു ദുരന്തമാണ്. ശെരിയാണ് പലപ്പോഴും വലിയ ദുരന്തമായി മാറിയവയാണ് പല പെനാൽറ്റികളും.

ലോകകപ്പിലും യൂറോ സ്‌കൈപ്പിലും ചാമ്പ്യൻസ് ലീഗിലും കോപ്പ അമേരിക്കയിലും പെനാൽറ്റികൾ നഷ്ടപ്പെടുത്തി ദുരന്ത നായകന്മാരായ നിരവധി താരങ്ങളുണ്ട്. അത് പോലെ തന്നെ നിർണായകമായ പെനാൽറ്റി ലക്ഷ്യത്തിലെത്തിച് ഹീറോ ആയവരുമുണ്ട്. പെനാൽട്ടി ഷൂട്ട് ഔട്ടുകളിലും കളിയുടെ നിശ്ചിത സമയങ്ങളിലും ലഭിക്കുന്ന പെനാൽറ്റികളും താരങ്ങളുടെ നെഞ്ചിടിപ്പ് കൂട്ടുന്ന ഒന്നാണ്. ഗോൾ കീപ്പറും കിക്കെടുക്കുന്ന താരവും നേർക്കുനേർ ഏറ്റുമുട്ടുമ്പോൾ പലപ്പോഴും ഭാഗ്യവും ഒരു ഘടകമായി നിലകൊള്ളാറുണ്ട്.


പല ടീമുകളിലും ഒന്നോ രണ്ടോ പെനാൽറ്റി സ്പെഷലിസ്റ്റുകൾ ഉണ്ടാവുകയും ചെയ്യും.1891 ലാണ് ആദ്യമായി പെനാൽട്ടി കിക്ക് നിലവിൽ വരുന്നത്. കളിക്കളത്തിൽ വിവാദങ്ങൾ സൃഷ്ടിക്കുന്നതിൽ എന്നും മുന്നിൽ നിൽക്കുന്നതാണ് ഓരോ പെനാൽറ്റിയും. ഫുട്ബോളിലെ ഏറ്റവും രസകരമായ പെനാൽട്ടി കിക്കുകൾ ഏതെന്ന് പരിശോധിക്കാം.