❝ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും വിലയേറിയ 10 ട്രാൻസ്ഫറുകൾ❞

ലോക ഫുട്ബോളിൽ പണമെറിഞ്ഞു ഏറ്റവും മികച്ച താരങ്ങളെ സ്വന്തമാക്കാൻ ശ്രമിക്കുന്നവരാണ് യൂറോപ്പിലെ വമ്പൻ ക്ലബ്ബുകൾ. തങ്ങളുടെ ഇഷ്ട താരത്തിനെ സ്വന്തമാക്കാൻ എത്ര പണം വേണമെങ്കിലും മുടക്കാൻ പല ക്ലബ്ബുകളും തയ്യാറാണ്. കോവിഡ് മഹാമാരി മൂലം കഴിഞ്ഞ സീസണിൽ സാമ്പത്തിക പ്രതിസന്ധി മൂലം ക്ലബ്ബുകൾ ട്രാൻസ്ഫർ മാർക്കറ്റിൽ വേണ്ടത്ര പണം മുടക്കിയിരുന്നില്ല.

ഈ സീസണിൽ ബാഴ്സയുമായി കരാർ അവസാനിക്കുന്ന മെസ്സിയുടെ വൻ തുകയുടെ കരാർ പുറത്തു വന്നതോടെയാണ് വീണ്ടും ട്രാൻസ്ഫർ വാർത്തകൾ സജീവമായത്.മെസ്സിയുടെ ട്രാൻസ്ഫർ നടന്നാൽ ഇതുവരെയുള്ള ട്രാൻസ്ഫർ റെക്കോർഡുകളും പഴങ്കഥയാവാൻ സാധ്യതയുണ്ട്. .ബാഴ്‌സലോണയിൽ നിന്നും നെയ്മറെ സ്വന്തമാക്കാൻ പിഎസ് ജി മുടക്കിയ തുകയാണ് ഇപ്പോളത്തെ റെക്കോർഡ്.ഫുട്ബോളിലെ ഇതുവരെയുള്ള പത്തു ട്രാൻസ്ഫറുകൾ ഏതെന്നു നോക്കാം.

photo credit @ reuters


10.ഈഡൻ ഹസാഡ്
2019 ൽ 872 കോടി രൂപയ്ക്കാണ് റയൽ മാഡ്രിഡ് ചെൽസിയിൽ നിന്നും ഈ ബെൽജിയൻ താരത്തെ സ്വന്തമാക്കിയത്.ചെൽസിക്കായി 245 മത്സരത്തിൽ നിന്നും 85 ഗോളുകൾ നേടിയിട്ടുണ്ട് ഈ 30 കാരൻ.

photo / Getty images


9.ക്രിസ്റ്റ്യാനോ റൊണാൾഡോ
ലോകത്തിലെ ഏറ്റവും മികച്ച താരങ്ങളിലൊരാളായ പോർച്ചുഗൽ ഫോർവേഡിനെ 872 കോടി വിലയിട്ടാണ് യുവന്റസ് 2018 ൽ റയൽ മാഡ്രിഡിൽ നിന്നും സ്വന്തമാക്കിയത്.റയലിനായി 4 ചാമ്പ്യൻസ് ലീഗ് കിരീടങ്ങൾ നേടി കൊടുത്തിട്ടുണ്ട്.

picture credit Twitter


8 .ഗാരെത് ബെയിൽ
ടോട്ടൻഹാമിന്റെ സൂപ്പർ താരമായിരുന്ന ബെയിലിനെ 2013 ൽ 879 കോടി വിലയിട്ടാണ് റയൽ മാഡ്രിഡ് ബെര്ണാബ്യൂവിൽ എത്തിച്ചത്.ടോട്ടൻഹാമിന്‌ വേണ്ടി ചാമ്പ്യൻസ് ലീഗിലും ,പ്രീമിയർ ലീഗിലും നടത്തിയ പ്രകടനമാണ് ബെയിലിനെ സ്പെയിനിൽ എത്തിച്ചത്.

photo / Getty images


7 .പോൾപോഗ്ബ
ഫ്രഞ്ച് താരമായ പോൾ പോഗ്ബയെ 2016 ലാണ് ഇംഗ്ലീഷ് വമ്പന്മാരായ മാഞ്ചസ്റ്റർ ഉയുണൈറ്റഡ് സ്വന്തമാക്കുന്നത്.916 കൊടിക്കാണ് യുവന്റസിൽ നിന്നും യുണൈറ്റഡ് പോഗ്ബയെ ഓൾഡ് ട്രാഫൊർഡിൽ എത്തിച്ചത്.

photo / Getty images


6 .ഒസമാനെ ഡെംബെലെ
916 കോടി വിലയിട്ടാണ് ബാഴ്സലോണ ഫ്രഞ്ച് യുവ താരത്തെ ഡോർട്മുണ്ടിൽ നിന്നും നൗ ക്യാമ്പിൽ എത്തിച്ചത്.ഫ്രഞ്ച് ക്ലബ് റെന്നീസില് നിന്നാണ് താരം ഡോർട്മുണ്ടിൽ എത്തിയത്.

(Photo by /Getty Images)


5 .ഫിലിപ്പോ കൂട്ടീനോ
ലിവർപൂളിന്റെ സൂപ്പർ താരമായിരുന്ന കൂട്ടിനോയെ 1046 കോടി വിലക്കാണ് 2018 ൽ ബാഴ്സലോണ സൈൻ ചെയ്തത് .

(Photo by David Ramos/Getty Images)


4 .അന്റോണിയോ ഗ്രീസ്മാൻ
അത്ലറ്റികോ മാഡ്രിഡിൽ നിന്നാണ് ഫ്രഞ്ച് താരത്തെ ബാഴ്സലോണ സ്വന്തമാക്കുന്നത്.1046 കോടി വിലയിട്ടാണ് 2019 ൽ ബാഴ്സ സൈൻ ചെയ്തത്.

photo / Getty images

3.ജാവോ ഫെലിക്സ്
2019 ൽ 1099 കോടി വിലക്കാണ് 19 കാരനായ പോർച്ചുഗീസ് താരത്തെ ബെൻഫിക്കയിൽ നിന്നും അത്ലറ്റികോ മാഡ്രിഡ് സ്വന്തമാക്കിയത്.

photo / Getty images


2 .കൈലിയൻ എംബപ്പേ
2018 ൽ ഫ്രഞ്ച് മോണോക്കയിൽ നിന്നും 1264 കോടി എന്ന റെക്കോഡ് തുകയ്ക്കാണ് പിഎസ് ജി ഫ് ഫ്രഞ്ച് യുവതാരത്തെ പാരിസിൽ എത്തിച്ചത്.

photo / Getty images


1 . നെയ്മർ
2017 ലാണ് ഫുട്ബോൾ ലോകത്തെ ഏറ്റവും വിലപിടിപ്പുള്ള ട്രാൻസ്ഫർ നടന്നത്. ബ്രസീലിയൻ സൂപ്പർ താരം നെയ്മർ 1952 കോടി രൂപയ്ക്കാണ് ബാഴ്‌സണായിൽ നിന്നും ഫ്രഞ്ച് ചാമ്പ്യന്മാരായ പിഎസ് ജിയിൽ എത്തുന്നത്.