❝15 മാസത്തിനുള്ളിൽ ലാ മസിയയിൽ നിന്ന് സ്പാനിഷ് ടീമിലേക്കുള്ള ഗവിയുടെ ഉജ്ജ്വലമായ ഉയർച്ച❞

ബാഴ്സലോണയുടെ പ്രീ സീസൺ മത്സരങ്ങളിൽ സ്റ്റ്ഗാർട്ടിനെതിരെ പോരാട്ടത്തിൽ 3-0 വിജയം നേടിയ മത്സരങ്ങളിൽ ഏറെ ശ്രദ്ധ പിടിച്ചു പറ്റിയ താരമായിരുന്നു 17 കാരനായ ലാ മസിയ വണ്ടർകിഡ് ഗവി. മുന്നേറ്റത്തിലും പ്രതിരോധത്തിലും ഒരു പോലെ തിളങ്ങിയ താരത്തിന്റെ പ്രകടനത്തിൽ ബാഴ്സ ആരാധകർ അത്ഭുതപ്പെട്ടുപോയിരുന്നു. 17 കാരനായ താരത്തെ ഇതിഹാസ താരം സാവിയുടെ പിൻഗാമിയായിട്ടാണ് പല വിദഗ്ധന്മാരും കാണുന്നത്. മിഡ്ഫീൽഡിൽ ആത്മവിശത്തോടെ കളിക്കുന്ന കൗമാര താരം മികച്ച ബോൾ കോൺട്രോളിങ്ങും പ്ലെ മെക്കിങ്ങും കൂടുതൽ ഇടം കണ്ടെത്തി സഹ താരങ്ങൾക്ക് പാസ് കൊടുക്കുന്നതിലും മിടുക്കനാണ്.

കഴിഞ്ഞ ദിവസം നേഷൻസ് ലീഗിലേക്കുള്ള സ്പാനിഷ് ടീമിനെ എൻറിക്‌ പ്രഖ്യാപിച്ചപ്പോൾ ഏവരെയും അത്ഭുതപ്പെടുത്തിയത് 17 കാരനായ ബാഴ്സ താരത്തിന്റെ തെരഞ്ഞെടുപ്പ് തന്നെയായിരുന്നു. കഴിഞ്ഞ 15 മാസത്തിനുള്ളിൽ അഭൂതപൂർവമായ വളർച്ചയാണ് ഗവിയിൽ ഉണ്ടായിരിക്കുന്നത്. ഇത്രയും നാളുകൾക്കിടയിൽ ലാ മസിയയിൽ നിന്ന് സ്പാനിഷ് ദേശീയ ടീമിലേക്ക് താരം ഉയരുകയും ചെയ്തു. റൊണാൾഡ്‌ കൂമാൻ ഈ സീസണിൽ യുവ താരങ്ങൾക്ക് കൂടുതൽ അവസരങ്ങൾ നൽകിയപ്പോൾ മിഡ്ഫീൽഡിൽ ഗവിയുടെ പ്രകടനം ഏറെ ശ്രദ്ദിക്കപ്പെട്ടു. ഈ പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് സ്പാനിഷ് ടീമിന്റെ ഭാഗമാകാൻ ലൂയിസ് എൻറിക്വെ ഗവിയെ തെരഞ്ഞെടുത്തത്.

സ്പാനിഷ് ടീമിൽ കളിച്ചാൽ ദേശീയ ടീമിൽ കളിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ ഫുട്ബോൾ കളിക്കാരനാകാം. സാവിക്കും ഇനിയേസ്റ്റക്കും ഒത്ത പകരക്കാരൻ തന്നെയാണ് ഈ ലാ മാസിയ പ്രോഡക്റ്റായ പാബ്ലോ മാർട്ടിൻ പെയ്സ് ഗവിര എന്ൻ ഗവി . മറ്റു താരങ്ങളിൽ നിന്നും ഗവിയെ വേറിട്ട് നിർത്തുന്നത് കളിയിൽ ഉണ്ടായ വളർച്ച തന്നെയാണ്. താരത്തിന്റെ സമപ്രായക്കാരെക്കാൾ വളരെ മുന്നിലാണ് 17 കാരൻ. സ്പാനിഷ് ഫുട്ബോളിന്റെ മൂന്നാം ഡിവിഷനിൽ ബാഴ്‌സലോണ ‘ബി’ക്കു വേണ്ടിയാണ് താരം കളിച്ചു തുടങ്ങിയത്.പതിനൊന്നാം വയസ്സിൽ റിയൽ ബെറ്റിസിന്റെ അക്കാദമിയിൽ നിന്നാണ് ഗവി ലാ മാസിയയിൽ എത്തുന്നത്. ഈ അഞ്ചു വര്ഷം കൊണ്ട് താരം നേടിയ വളർച്ച അവിശ്വസനീയം തന്നെയാണ്.

സെവില്ലിൽ നിന്ന് 30 കിലോമീറ്റർ ചുറ്റളവിലുള്ള ഒരു ചെറിയ പട്ടണമായ ലോസ് പാലാസിയോസ് വൈ വില്ലാഫ്രാൻസ് സ്വദേശിയായ ഗവി വളരെ പെട്ടെന്ന് തന്നെ സാങ്കേതിക മികവിലും ശാരീരിക ശക്തിയിലും മികച്ച വളർച്ച കൈവരിച്ചു. വേഗതയും ,ബുദ്ധിയും. സാങ്കേതിക മികവും ഒരു മിച്ചു ചേർന്ന താവുമാണ് ഗവി. വരും സീസണുകളിൽ ബാഴ്സയുടെ ജേഴ്സിയിൽ ഗവിയുടെ മിന്നലാട്ടങ്ങളും മന്ത്രികതയും കാണാമെന്ന വിശ്വാസത്തിലാണ് ബാഴ്സ ആരാധകർ.

Rate this post