“സ്റ്റമ്പുകൾ പറക്കുന്നു,150 കിലോമീറ്റർ വേഗതയിൽ തീതുപ്പി ഉംറാൻ മാലിക്”|Umran Malik

ഐപിൽ പതിനാഞ്ചാം സീസണിൽ തന്റെ അത്ഭുത ബൗളിംഗ് മികവിനാൽ ക്രിക്കറ്റ്‌ ലോകത്തുനിന്നും ഇതിനകം തന്നെ കയ്യടികൾ നേടിയ താരമാണ് യുവ ഹൈദരാബാദ് പേസർ ഉമ്രാൻ മാലിക്ക്. വീണ്ടും ഒരിക്കൽ കൂടി ആ മികവ് ആവർത്തിക്കുകയാണ് താരം.5 വിക്കറ്റുകളാണ് താരം ഹൈദരാബാദ് എതിരെ നേടിയത്.

നേരത്തെ ടോസ് നഷ്ടമായി ബാറ്റിങ് ആരംഭിച്ച ഹൈദരാബാദ് ടീം 195 റൺസിലേക്ക് എത്തിയപ്പോൾ മറുപടി ബാറ്റിങ് ആരംഭിച്ച ഗുജറാത്തിനെ എല്ലാ അർഥത്തിലും തകർത്തത് ഉമ്രാൻ മാലിക്ക് പേസ് ആക്രമണം. ഒന്നാം ഓവർ മുതൽ അറ്റാക്കിംഗ് ശൈലിയിൽ ബൗൾ എറിഞ്ഞ താരം തന്റെ ഐപിൽ കരിയറിലെ ആദ്യത്തെ 5 വിക്കെറ്റ് നേട്ടമാണ് കരസ്ഥമാക്കിയത്.ഓപ്പണർ ശുഭ്മാൻ ഗിൽ വിക്കെറ്റ് എറിഞ്ഞിട്ട് തുടങ്ങിയ ഉമ്രാൻ മാലിക്ക് നാല് ഓവറിൽ വെറും 25 റൺസ്‌ വഴങ്ങിയാണ് 5 വിക്കറ്റുകൾ എറിഞ്ഞിട്ടത്.

ഹാർദിക്ക് പാണ്ട്യയെ മനോഹര ഷോർട്ട് ബോളിൽ കൂടി വീഴ്ത്തിയ താരം ശേഷം സാഹചയുടെയുടെ മില്ലറിന്റെയും കുറ്റികൾ സ്വന്തമാക്കി. തന്റെ അവസാന ഓവറിലെ അവസാനത്തെ ബോളിൽ അഭിനവ് മനോഹർ വിക്കറ്റും സ്വന്തമാക്കിയാണ് താരം ഈ 5 വിക്കെറ്റ് നേട്ടത്തിന് അവകാശിയായത്.ഈ സീസണിൽ 8 കളികളിൽ നിന്നും 15 വിക്കറ്റുകൾ വീഴ്ത്തി കഴിഞ്ഞ താരം വിക്കെറ്റ് വേട്ടക്കാർ പട്ടികയിൽ രണ്ടാം സ്ഥാനത്തേക്ക്എത്തി.

വരാനിരിക്കുന്ന ടി :20 ലോകകപ്പിൽ താനും കളിക്കാൻ എത്തുമെന്ന് ഉറപ്പിക്കുന്ന തരത്തിലാണ് ഉമ്രാൻ മാലിക്ക് ബൗളിംഗ് പ്രകടനങ്ങൾ എല്ലാം തന്നെ.വലിയ വേദിയിൽ മാലിക്കിന്റെ ആദ്യത്തെ ശരിയായ സീസണാണിത്. ഒരു പരുക്കൻ വജ്രത്തിന് ഉൽപ്പാദിപ്പിക്കാൻ കഴിയുന്നത് ഇതാണ് എങ്കിൽ, മിനുക്കിയ ഉൽപ്പന്നം ലോകമെമ്പാടുമുള്ള ബാറ്റ്സ്മാൻമാർക്ക് ഒരു പേടിസ്വപ്നമാകുമെന്ന് ഉറപ്പാണ്.