18 വർഷത്തിനിടെ ഏറ്റവും ദുർബലമായ മുന്നേറ്റനിരയുമായി ബാഴ്സലോണ

ലോകത്തിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള ക്ലബ്ബുകളിലൊന്നാണ് ബാഴ്സലോണ. 2000 മാണ്ടിന് ശേഷം യൂറോപ്യൻ ഫുട്ബോളിൽ ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയതും ഈ സ്പാനിഷ് വമ്പന്മാരാണ്.പ്രതിരോധ നിരയുടെ പങ്ക് വിസ്മരിക്കുന്നില്ലെങ്കിലും ഈ നേട്ടങ്ങൾ എല്ലാം സ്വന്തമാക്കിയത് അവരുടെ ശക്തമായ മുന്നേറ്റ നിരയുടെ പ്രകടനങ്ങൾ കൊണ്ട് മാത്രമാണ്. എന്നാൽ നിലവിൽ കഴിഞ്ഞ 2 ദശകത്തിനിടെയുള്ള ഏറ്റവും മോശം ഫോമിലോടോടെയാണ് ക്ലബ് കടന്നു പോയി കൊണ്ടിരിക്കുന്നത്.

ടീമെന്ന നിലയിലുള്ള കെട്ടുറപ്പ് നഷ്ടപ്പെട്ടതും പരിശീലകൻ എന്ന നിലയിൽ കൂമാന് ടീമിനെ മുന്നോട്ട് കൊണ്ട് പോകുവാൻ സാധിക്കാത്തതും വലിയ രീതിയിൽ ബാധിച്ചു. ലാ ലീഗയിൽ ഏഴു മത്സരങ്ങൾ കഴിഞ്ഞതിനു ശേഷം ബാഴ്സലോണയുടെ എല്ലാ ദൗര്ബല്യങ്ങലും പുറത്തു വന്നിരിക്കുകയാണ്. ചാമ്പ്യൻസ് ലീഗിൽ ആദ്യ രണ്ടു രണ്ടു മത്സരങ്ങളും ദയനീയ പരാജയപ്പെട്ട ബാഴ്സ അവസാന പതിനാറിൽ എത്തുമോ എന്നത് പോലും സംശയമായി വന്നിരിക്കുകയാണ്.2021/22 സീസണിന്റെ തുടക്കത്തിൽ ഗോളുകൾ സ്കോർ ചെയ്യുന്നത് ബാഴ്സലോണയ്ക്ക് ഒരു പ്രധാന പ്രശ്നമായി തെളിഞ്ഞിട്ടുണ്ട്, ഏഴ് ലാലിഗ സാന്റാണ്ടർ മത്സരങ്ങളിൽ 11 തവണ മാത്രമാണ് വലകുലുക്കാനായത്.

ഒരു സീസണിൽ ഇത്തരം മത്സരങ്ങൾ കഴിഞ്ഞതിനു ശേഷം കഴിഞ്ഞ 18 വർഷത്തിനിടയിൽ ബാഴ്സയുടെ ഏറ്റവും ദുർബലമായ മുന്നേറ്റ നിരയാണ്. ഈ സീസണിന് തുല്യമായ കണക്കുകൾ കണ്ടെത്താൻ 2003/04 ലേക്ക് തിരികെ പോകണം.ആ സീസണിൽ ഇത്രയും മത്സരങ്ങളിൽ നിന്നും വെറും അഞ്ചു ഗോളുകൾ മാത്രമാണ് കറ്റാലൻമാർ നേടിയത്.അത്ലറ്റികോ മാഡ്രിഡ്, വലൻസിയ, ഡിപോർട്ടീവോ എന്നിവർക്കെതിരെ ഗോൾ നേടാനും സാധിച്ചില്ല.ജോവാൻ ലാപോർട്ട പ്രസിഡന്റായ ആദ്യ വർഷമായിരുന്നു ഇത്.ആ സീസണിൽ തുടക്കം മോശമാണെങ്കിലും ലപ്പോർട്ട ഡച്ച് പരിശീലകനായ ഫ്രാങ്ക് റിജ്‌കാർഡിൽ വിശ്വാസമർപ്പിക്കുകയും പിന്നീടുള്ള മത്സരങ്ങളിൽ ശക്തമായി തിരിച്ചു വന്ന അവർ വലൻസിയയ്ക്ക് പിന്നിൽ രണ്ടാമതായി ഫിനിഷ് ചെയ്തു. ലപോർട്ടയുടെ തീരുമാനം ശെരിവെക്കുകയും ചെയ്തു.

സൂപ്പർ താരങ്ങളായ മെസ്സിയുടെയും ഗ്രീസ്മാന്റെയും അഭാവം തന്നെയാണ് മുന്നേറ്റ നിരയുടെ തകർച്ചക്ക് കാരണം. പകരമെത്തിയ ഡിപ്പായും , ലുക്ക് ഡി ജോങിനും ഇതുവരെ താളം കണ്ടെത്താൻ സാധിച്ചിട്ടില്ല.കഴിഞ്ഞ സീസണിൽ മുഴുവൻ സ്ക്വാഡും നേടിയ 85 ഗോളുകളിൽ 43 എണ്ണം മെസ്സിയുടെയും ഗ്രീസ്മാന്റെയും സംഭാവനയായിരുന്നു.അതേ സമയം, ഡെംബെലെ, മാർട്ടിൻ ബ്രൈത്‌വെയ്റ്റ്, സെർജിയോ അഗ്യൂറോ, അൻസു ഫാറ്റി എന്നിവർക്ക് ഈ സീസണിൽ പരിക്കേറ്റതും തിരിച്ചടിയായി.

Rate this post