❝2020-21 ലെ സിരി എ അവാർഡുകൾ പ്രഖ്യാപിച്ചു ; റൊണാൾഡോക്കും ലുകാകുവിനും പുരസ്‌കാരം❞

2020-21 സീസണിലെ ഇറ്റാലിയൻ സിരി എ യിലെ എംവിപിയായി ഇന്റർ മിലാൻ സ്‌ട്രൈക്കർ റൊമേലു ലുകാകു തിരഞ്ഞെടുക്കപ്പെട്ടു.ഈ സീസണിൽ സിരി എ യിൽ 24 ഗോളുകളും 11 അസിസ്റ്റും നേടി 11 വർഷത്തിന് ശേഷം ഇന്റർ മിലാണ് ആദ്യ സിരി എ കിരീടം നേടിക്കൊടുത്തു .അവാർഡ് നേടിയതിനു ശേഷം തന്റെ ടീമംഗങ്ങൾക്കും മുൻ ഇന്റർ മാനേജർക്കും അന്റോണിയോ കോണ്ടെക്കും നന്ദി പറഞ്ഞു .

ഈ സീസണിൽ ഏറ്റവും കൂടുതൽ ഗോൾ നേടിയ രണ്ടാമത്തെ കളിക്കാരനായി ലുകാകു ഫിനിഷ് ചെയ്തു, യുവന്റസിനായി 29 ഗോളുകൾ നേടിയ ക്രിസ്റ്റ്യാനോ റൊണാൾഡോയാണ് ടോപ് സ്‌കോറർ.80 മില്യൺ ഡോളർ വിലമതിക്കുന്ന ഇടപാടിൽ 2019 ലെ സമ്മറിൽ മാഞ്ചസ്റ്റർ യുണൈറ്റഡിൽ നിന്നും ഇന്റർ മിലാനിൽ എത്തിയ 28 കാരൻ ഫുട്ബോൾ ജീവിതത്തിലെ ഏറ്റവും മികച്ച ഫോമിലൂടെയാണ് കടന്നു പോയത് .സെറി എ, യുവേഫ ചാമ്പ്യൻസ് ലീഗ്, കോപ്പ ഇറ്റാലിയ എന്നി ചാംപ്യൻഷിപ്പുകളിലായി ഇന്റെരിനു വേണ്ടി 30 ഗോളുകൾ 11 അസിറ്റും താരം നേടി .


ഇന്റർ പരിശീലകൻ കോണ്ടെക്ക് പകരക്കാരനായി എത്തിയ മുൻ ലാസിയോ ബോസ് സിമോൺ ഇൻസാഗിയുടെ അടുത്ത സീസണിലെ പദ്ധതികളിൽ പ്രധാന താരമാണ് ബെൽജിയൻ .29 ലീഗ് ഗോളുകൾ നേടിയതിന് ശേഷം യുവന്റസ് ഫോർവേഡ് ക്രിസ്റ്റ്യാനോ റൊണാൾഡോ സെറി എയിലെ മികച്ച ഫോർവേഡായി തിരഞ്ഞെടുക്കപ്പെട്ടു.

മികച്ച അണ്ടർ 23 കളിക്കാരനായി ഫിയോറെന്റീനയുടെ ദുസാൻ വ്ലഹോവിച്ചും മികച്ച ഗോൾകീപ്പറായി എസി മിലാന്റെ ഗിയാൻലൂയിജി ഡോണറമ്മയും തിരഞ്ഞെടുക്കപ്പെട്ടു. റോസോനേരിയ്ക്കായി 14 ക്ലീൻ ഷീറ്റുകൾ നേടിയതാണ് താരത്തെ മികച്ച ഗോൾകീപ്പറായി തിരഞ്ഞെടുക്കപെട്ടത്. മികച്ച ഡിഫെൻഡർ അവാർഡ് അറ്റലാന്റയുടെ ക്രിസ്റ്റ്യൻ റൊമേറോയ്ക്ക് ലഭിച്ചു.