2021 Round Up : “യൂറോ നേടിയ ഇറ്റലി മുതൽ റൊണാൾഡോ-മെസ്സി ട്രാൻസ്ഫർ വരെ” ; 2021 ലെ ഫുട്ബോളിലെ മികച്ച നിമിഷങ്ങൾ

2021 വിടപറയാനൊരുങ്ങുകയാണ് , വര്ഷം അവസാനിക്കുമ്പോൾ ഫുട്ബോളിൽ നിരവധി മികച്ച നിമിഷങ്ങൾക്ക് സാക്ഷ്യം വഹിച്ചു.യുവേഫ യൂറോ 2020 മുതൽ ആധുനിക കാലത്തെ മികച്ച ഫുട്ബോൾ കളിക്കാരുടെ ട്രാൻസ്ഫർ വരെയും കോപ്പ അമേരിക്കയും അഗ്യൂറോയുടെ വിടവാങ്ങലും എല്ലാം 2021 ൽ കാണാമായിരുന്നു.

യൂറോ 2020 ൽ ഇറ്റലി കിരീടം നേടിയത് 2021 ലെ പ്രധാന സംഭവം തന്നെയായിരുന്നു.ലണ്ടനിലെ വെംബ്ലി സ്റ്റേഡിയത്തിൽ ഇംഗ്ലണ്ടിനെ നിശ്ചിത സമയത്ത് 1 -1 ആയതിനെ തുടർന്ന് പെനാൽറ്റിയിൽ 3-2ന് ഇറ്റലി വിജയിക്കുകയായിരുന്നു.മുഖ്യ പരിശീലകൻ റോബർട്ടോ മാൻസിനിയുടെ കീഴിൽ ഇറ്റലി തോൽവി അറിയാതെയാണ് ചാമ്പ്യൻഷിപ്പിൽ മുന്നേറിയത്. എന്നാൽ മത്സരത്തിന് ശേഷമുള്ള സാഹചര്യങ്ങൾ അത്ര മികച്ചതായിരുന്നില്ല ഇംഗ്ലീഷ് ആരാധകർ ഇറ്റാലിയൻ പതാക കത്തിച്ചു, ചിലർ പെനാൽറ്റികൾ നഷ്‌ടപ്പെടുത്തിയതിന് ചില ഇംഗ്ലീഷ് ഫുട്ബോൾ കളിക്കാർക്ക് നേരെ വംശീയ അഭിപ്രായങ്ങൾ പറയുകയും ചെയ്തു.

28 വർഷത്തെ ഇടവേളക്ക് ശേഷം അർജന്റീന കോപ്പ അമേരിക്ക കിരീടം നേടിയത് 2021 ലെ ഏറ്റവും വാർത്ത പ്രാധ്യാന്യം നേടിയ ഒന്നായിരുന്നു. ഫൈനലിൽ ഒമ്പത് തവണ കിരീടം നേടിയതും നിലവിലെ ചാമ്പ്യൻമാരായ ബ്രസീലിനെ പരാജയപ്പെടുത്തിയാണ് അവർ 15 ആം കോപ്പയിൽ മുത്തമിട്ടത്.കോവിഡ് നിയന്ത്രങ്ങൾ മൂലം പല തവ തവണ മാറ്റിവെച്ചതിനു ശേഷമാണ് കോപ്പ ബ്രസീലിൽ നടന്നത്.അർജന്റീനയ്‌ക്കൊപ്പം സൂപ്പർതാരം ലയണൽ മെസ്സിയുടെ കന്നി അന്താരാഷ്ട്ര കിരീടമാണിത്.

ലോകത്തിലെ ഏറ്റവും ആദരണീയമായ ഫുട്ബോൾ അവാർഡുകളിലൊന്നാണ് ബാലൺ ഡി ഓർ. മെസ്സി തന്റെ പൈതൃകം മികച്ചതായി ഉറപ്പിച്ചുകൊണ്ട് റെക്കോർഡ് ഏഴാം അവാർഡ് നേടുകയും ചെയ്തു.എന്നാൽ അവാർഡ് കൊടുത്തതിനെ ചൊല്ലി ഫുട്ബോൾ പ്രേമികളിൽ നിന്ന് വിമര്ശനം ഉയർന്നു വരുകയും ചെയ്തു. ബയേൺ മ്യൂണിക്കിന്റെ പോളിഷ് സെൻസേഷൻ റോബർട്ട് ലെവൻഡോവ്‌സ്‌കി അർജന്റീനിയൻ താരത്തേക്കാൾ കൂടുതൽ അർഹനാണെന്ന് പലരും അഭിപ്രായപ്പെട്ടു.കോവിഡ് കാരണം കഴിഞ്ഞ വർഷത്തെ അവാർഡ് മാറ്റിവച്ചിരുന്നു.

ഏകദേശം രണ്ട് പതിറ്റാണ്ടുകൾക്ക് ശേഷം ബാഴ്‌സലോണ ക്ലബ്ബ് വിടാൻ മെസ്സി തീരുമാനിച്ചത് ബാഴ്‌സലോണ ആരാധകരെ ഞെട്ടിച്ചു. കടക്കെണിയിലായ ബാഴ്‌സയ്ക്ക് അർജന്റീന സൂപ്പർ താരത്തെ താങ്ങാൻ കഴിയാത്തവിധം ലാലിഗയുടെ പുതുക്കിയ വേതന വ്യവസ്ഥയെ തുടർന്നാണ് തീരുമാനം. ഫ്രഞ്ച് വമ്പന്മാരായ പിഎസ്ജി യിലേക്കാണ് മെസ്സി പോയത്. മെസ്സിയുടെ മാത്രമല്ല റൊണാൾഡോയുടെ യൂണൈറ്റഡിലേക്കുള്ള തിരിച്ചു വരവും വലിയ ചർച്ച വിഷയമായിരുന്നു. തുടക്കത്തിൽ മാഞ്ചസ്റ്റർ സിറ്റിയിലേക്ക് പോകുമെന്ന വാര്തകളിൽ വന്നെങ്കിലും തന്ററെ ആദ്യ കാല ക്ലബ്ബിലേക്ക് പോവാൻ പോർച്ചുഗീസ് താരം പോവാൻ തീരുമാനിക്കുകയായിരുന്നു.

ഈ സീസണിൽ മാഞ്ചസ്റ്റർ സിറ്റിയിൽ നിന്നും ബാഴ്‌സലോണയിൽ എത്തിയ അര്ജന്റീന സ്‌ട്രൈക്കർ സെർജിയോ അഗ്യൂറോക്ക് ഹൃദയ സംബന്ധമായ പ്രശ്നങ്ങൾ മൂലം കളിയിൽ നിന്നും വിരമിക്കേണ്ടിവന്നത് ഈ വർഷമാണ്. മത്സരത്തിനിടെ താരത്തിന് നെഞ്ചുവേദന അനുഭവപ്പെടുകയും ഡോക്‌ടർമാരുടെ ഉപദേശത്തെത്തുടർന്ന് അദ്ദേഹം കായികരംഗത്ത് നിന്ന് വിരമിക്കൽ പ്രഖ്യാപിക്കുയ്ക്കയും ചെയ്തു.

ഇംഗ്ലീഷ് എതിരാളികളായ മാഞ്ചസ്റ്റർ സിറ്റിയെ 1-0 ന് പരാജയപ്പെടുത്തി ചെൽസി ചാംപ്യൻ ലീഗ് കിരീടത്തിൽ മുത്തമിട്ടു.2011-12 മുതൽ റോബർട്ടോ ഡി മാറ്റിയോയുടെ കീഴിൽ, ഈ നേട്ടം കൈവരിച്ചതിന് ശേഷം ഏകദേശം ഒരു ദശാബ്ദത്തിന് ശേഷം അവരുടെ രണ്ടാമത്തെ കിരീടമാണിത്. 2011 നു ശേഷം ഇന്റർ മിലാൻ ഇറ്റാലിയൻ സിരി എ യിൽ കിരീടം നേടിയത് 2021 ലെ പ്രധാന സംഭവം തന്നെയായിരുന്നു.