ലയണൽ മെസ്സിയുടെ സാന്നിധ്യം കൊണ്ട് 2022 ലോകകപ്പ് നേടാൻ അർജന്റീനയ്ക്ക് സാധ്യതയുണ്ടെന്ന് എമി മാർട്ടിനെസ് |Qatar 2022

ലയണൽ മെസ്സിയുടെ സാന്നിധ്യത്താൽ 2022-ൽ ഖത്തറിൽ നടക്കുന്ന ഫിഫ ലോകകപ്പിൽ അർജന്റീന ചാമ്പ്യൻമാരാകാൻ സാധ്യതയുണ്ടെന്ന് ആസ്റ്റൺ വില്ല ഗോൾകീപ്പർ എമിലിയാനോ മാർട്ടിനെസ്. ടൂർണമെന്റിനുള്ള മാനേജർ ലയണൽ സ്‌കലോനിയുടെ 26 അംഗ ടീമിൽ മെസ്സിയെപ്പോലെ മാർട്ടിനെസും ഇടം നേടിയിട്ടുണ്ട്.

അടുത്ത കാലത്തായി അർജന്റീന നേടിയ വിജയങ്ങളിൽ മാർട്ടിനെസ് നിർണായക പങ്കാണ് വഹിച്ചിട്ടുള്ളത്.നവംബർ 22 ന് സൗദി അറേബ്യയ്‌ക്കെതിരായാണ് അർജന്റീനയുടെ ആദ്യ ലോകകപ്പ് മത്സരം.”ഞങ്ങൾക്ക് ലോകത്തിലെ ഏറ്റവും മികച്ച കളിക്കാരൻ ഉണ്ട്, അതിനാൽ ഞങ്ങൾക്ക് എല്ലായ്പ്പോഴും വിജയിക്കാനുള്ള അവസരമുണ്ട്. ഞങ്ങൾ 35 മത്സരങ്ങളിൽ തോൽവി അറിഞ്ഞിട്ടില്ല. ആത്മവിശ്വാസത്തോടെയും രണ്ട് കിരീടങ്ങളുമായി ഞങ്ങൾ വേൾഡ് കപ്പിനെത്തുന്നത്. ന്ജങ്ങൾ പോരാടും ” മാർട്ടിനെസ് പറഞ്ഞു.

രണ്ട് തവണ ലോകകപ്പ് ജേതാക്കൾ അവരുടെ ഏറ്റവും മികച്ച ഫോമിലൂടെയാണ് വേൾഡ് കപ്പിനെത്തുന്നത്.35 മത്സരങ്ങളിൽ അപരാജിത റണ്ണിലാണ്. 2019 ജൂലൈയിൽ ബ്രസീലിനെതിരെ കോപ്പ അമേരിക്ക സെമിയിൽ 2-0 മാർജിനിൽ തോറ്റതാണ് അവരുടെ അവസാന തോൽവി.കഴിഞ്ഞ വർഷം കോപ്പ അമേരിക്ക ട്രോഫി നേടിയ അര്ജന്റീന 36 വർഷത്തിന് ശേഷം ആദ്യമായി ലോകകപ്പ് ഉയർത്തുമെന്ന് പ്രതീക്ഷിക്കുന്നു. ഇന്ന് യുഎഇയുമായി സൗഹൃദ മത്സരത്തിൽ വിജയിച്ചാൽ ഇറ്റലിയുടെ 37 മത്സരങ്ങളിലെ അപരാജിത റെക്കോർഡിന് അടുത്തെത്തും.2018 ഒക്‌ടോബറിനും 2021 ഒക്‌ടോബറിനും ഇടയിൽ ആണ് അവർ അപരാജിത കുതിപ്പ് നടത്തിയത്.

മെസ്സി ആയിരിക്കും സ്‌കലോനിയുടെ പ്രധാന ആയുധം. ഈ സീസണിലെ 19 മത്സരങ്ങളിൽ നിന്ന് 12 ഗോളുകളും 14 അസിസ്റ്റുകളും നേടിയ 35 കാരനായ പാരീസ് സെന്റ് ജെർമെയ്‌നിൽ (പിഎസ്ജി) വേഗത കുറയുന്നതിന്റെ ലക്ഷണങ്ങളൊന്നും കാണിച്ചിട്ടില്ല.രാജ്യത്തിനായി 164 മത്സരങ്ങളിൽ നിന്നായി 90 ഗോളുകൾ മെസ്സി നേടിയിട്ടുണ്ട്. ലോകകപ്പിലെ 19 ഫിഫ ലോകകപ്പ് മത്സരങ്ങളിൽ നിന്ന് ആറ് തവണ സ്കോർ ചെയ്യുകയും അഞ്ച് ഗോളുകൾക്ക് അസിസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്.

Rate this post