സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് 40 വയസ് വരെ കളിക്കാനാകും

ലോകമെമ്പാടുമുള്ള ഫുട്ബോൾ പ്രേമികളെ ഞെട്ടിച്ചു കൊണ്ട് 36 ആം വയസ്സിൽ പോർച്ചുഗീസ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് രണ്ടാം വരവ് വന്നത്.റൊണാൾഡോ യുണൈറ്റഡിൽ തന്റെ രണ്ടാമത്തെ സ്പെൽ മികച്ച ഫോമിൽ ആരംഭിച്ചു, ക്ലബ്ബിലെ തന്റെ ആദ്യ മൂന്ന് മത്സരങ്ങളിൽ നാല് ഗോളുകൾ നേടി. 2009 ൽ യുണൈറ്റഡിൽ പോവുമ്പോളുള്ള അതെ ഫോമിൽ തന്നെയാണ് താനെന്നു തെളിയിക്കുന്നതായിരുന്നു റൊണാൾഡോയുടെ ആദ്യ മത്സരങ്ങളിൽ പ്രകടനം. പ്രീമിയർ ലീഗിലും ചാമ്പ്യൻസ് ലീഗിലും കുറച്ചു സീസണുകളിലായി യുണൈറ്റഡിന് മികച്ച പ്രകടനം നടത്താൻ സാധിക്കുന്നില്ല. നാല് സീസണായി ഒരു കിരീടം പോലും നേടാനായിട്ടില്ല. റൊണാൾഡോയുടെ വരവ് ഇതിനെല്ലാം ഒരു പരിഹാരം ആവും എന്നാണ് കണക്കുകൂട്ടുന്നത്.

മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകൻ ഒലെ ഗുന്നാർ സോൾഷ്യർ റൊണാൾഡോയുടെ രണ്ടാം വരവിൽ അതീവ സന്തുഷ്ടനാണ്. റൊണാൾഡോയ്ക്ക് തന്റെ 40 -ആം വയസ്സിൽ ഉയർന്ന തലത്തിൽ കളിക്കാൻ കഴിയുമെന്ന് യുണൈറ്റഡ് പരിശീലകൻ പറഞ്ഞു.ഫെബ്രുവരിയിൽ റൊണാൾഡോയ്ക്ക് 37 വയസ്സ് തികയുമെങ്കിലും, പോർച്ചുഗൽ താരം തന്നെ നല്ല ശാരീരികാവസ്ഥയിൽ നിലനിർത്തുന്നുവെന്ന് പരിശീലകൻ കൂട്ടിച്ചേർത്തു. റൊണാൾഡോക്ക് വർഷങ്ങളോളം മുന്നോട്ട് പോകാൻ കഴിയും എന്നും സോൾഷ്യർ പറഞ്ഞു.

” റൊണാൾൽഡോ നാല്പതാം വയസ്സിൽ കളിക്കുകയാണെങ്കിലും ഞാൻ ഒരിക്കലും അത്ഭുതപ്പെടില്ല കാരണം അവൻ തന്നെത്തന്നെ നോക്കുന്ന രീതിയാണ് പ്രധാനം.തീർച്ചയായും ജീനുകളും അതിലുണ്ട്. തന്റെ ഊർജ്ജത്തിന്റെയും അധ്വാനത്തിന്റെയും ഓരോ ഭാഗവും ഉപയോഗിച്ചാണ് റൊണാൾഡോ ഇന്നു കാണുന്ന താരമായത്. റൊണാൾഡോക്ക് ലഭിക്കുന്ന ഓരോ പ്രശംസയ്ക്കും അദ്ദേഹം അർഹനാണ്.താരത്തിന്റെ മാനസികാവസ്ഥ ഇപ്പോഴും വ്യക്തമാണ്, അത് ഉള്ളിൽ നിന്നും വരുന്നതാണ്. തന്റെ കാലുകളും തലയും ഇത്രയും മതി, ഞങ്ങൾ നൽകാവുന്നിടത്തോളം നൽകി കഴിഞ്ഞിരിക്കുന്നു എന്നു പറയുന്നതു വരെയും താരം കളിക്കളത്തിൽ തുടരുക തന്നെ ചെയ്യും.”സോൾഷ്യർ പറഞ്ഞു.

റൊണാൾഡോയാടക്കമുള്ള താരങ്ങളുടെ വരവ് യുണൈറ്റഡിൽ വലിയ മാറ്റങ്ങൾ കൊണ്ട് വരും എന്ന ഉറച്ച വിശ്വാസത്തിലാണ് ആരാധകർ. കഴിഞ്ഞ കുറച്ചു വർഷമായി ഒരു കിരീടം പോലും നേടാൻ അവർക്കായിട്ടില്ല. 2013 ലെ അലക്സ് ഫെർഗൂസൻ കാലത്തിനു ശേഷം പ്രീമിയർ ലീഗ് കിരീടം റെഡ് ഡെവിൾസിന് ഒരു സ്വപ്നം താനെയാണ്. എന്നാൽ സൂപ്പർ താരങ്ങളുടെ തിരിച്ചു വരവോടു കൂടി ഇതിനെല്ലാം മാറ്റം വരുത്താനുള്ള ഒരുക്കത്തിലാണ് സോൾഷയർ.

Rate this post