❝ നിലവിൽ കളിക്കുന്നവരിൽ ⚽ 👔
ഭാവി പരിശീലകരാവാൻ സാധ്യത ഉള്ളവർ ❞

ഗെയിംപ്ലേയും ഗോൾ സ്‌കോറിംഗ് കഴിവുകളും അടിസ്ഥാനമാക്കിയാണ് ലോകത്ത് ഫുട്‌ബോളർമാരെ കൂടുതലും റേറ്റുചെയ്യുന്നത്. എന്നിരുന്നാലും, ചിലരാവട്ടെ വിജയകരമായ മാനേജരായതിനുശേഷം അവരുടെ കരിയറിന്റെ അവസാന ഘട്ടത്തിൽ പ്രശസ്തരാകുന്നു.എന്നാൽ കളിക്കാരൻ എന്നതിലുപരി പരിശീലകനായി കരിയറിൽ മികവ് തെളിയിച്ച താരങ്ങളുമുണ്ട്. പലപ്പോഴും നല്ലകളിക്കാർക്ക് മികച്ച പരിശീലകാനാവാനും അധിക്കാറില്ല . ചില ആധുനികകാല ഫുട്ബോൾ കളിക്കാർ ഭാവിയിൽ മികച്ച മാനേജരാകാനുള്ള സൂചനകൾ നൽകുന്നുണ്ട്. ആ താളത്തിലേക്ക് ഉയരാൻ സാധ്യതയുള്ള 5 താരങ്ങൾ ആരാണെന്നു പരിശോധിക്കാം.

ആൻഡ്രസ് ഇനിയേസ്റ്റ

ലോക ഫുട്ബോളിലെ ഏറ്റവും മികച്ച മിഡ്ഫീൽഡർമാരിൽ ഒരാളാണ് സ്പാനിഷ്, ബാഴ്‌സലോണ ഇതിഹാസം ആൻഡ്രസ് ഇനിയേസ്റ്റ. തന്റെ കരിയറിലെ അവസാനത്തിൽ ജപ്പാനിലെ വിസെൽ കോബിയിൽ കളിക്കുന്ന ഇനിയേസ്റ്റ ഫുട്ബോൾ മൈതാനത്ത് ശക്തിയേക്കാൾ ബുദ്ധിയും സാങ്കേതികതയും ഉപയോഗിച്ചു കളിക്കുന്ന താരമാണ്. കൂടാതെ ഉയർന്ന തലത്തിൽ കായികരംഗത്ത് കളിച്ചതും വർഷങ്ങളായി ഇനിയേസ്റ്റ ശേഖരിച്ച അനുഭവവും അറിവും മികച്ച മാനേജരാക്കുമെന്ന് ഉറപ്പാണ്.ഒരുപക്ഷേ, യൂറോപ്യൻ പവർഹൗസായ ബാഴ്‌സയുടെ പരിശീലകനാണ് നമുക്ക് ഇനിയേസ്റ്റയെ കാണാം.

ഡേവിഡ് സിൽവ

മാഞ്ചസ്റ്റർ സിറ്റിയുടെ ഇതിഹാസ താരബലിൽ ഒരാളാണ് സിൽവ. സിറ്റിയുടെ വളർച്ചയിൽ പ്രധാന പങ്കു വഹിച്ച താരമാണ് സിൽവ. സിറ്റിയുടെ ക്യാപ്റ്റൻ എന്ന നിലയിൽ അദ്ദേഹം തന്ത്രങ്ങളും കഴിവുകൾ നാം വര്ഷങ്ങളായി കണ്ടതുമാണ്.ക്ലബിലെ നിരവധി ഐതിഹാസിക മാനേജർമാരുടെയും കളിക്കാരുടെയും കൂടെ കളിച്ച സിൽവയുടെ അനുഭവം ഒരു മാനേജർക്ക് ഗുണം ചെയ്യും. വളരെ ഉൾക്കാഴ്ചയുള്ള താരം കൂടിയാണ് സിൽവ. നിലവിൽ തന്റെ കരിയറിന്റെ അവസാന കാലഘട്ടം റയൽ സോസിഡാഡിൽ കളിക്കുന്ന സ്പാനിഷ് താരം ഭാവിയിൽ മാനേജർ റോളിൽ സിറ്റിയിൽ തിരിച്ചെത്തുമെന്ന് പ്രതീക്ഷിക്കുന്നു.


ടോണി ക്രൂസ്

ഫുട്ബോൾ മൈതാനത്ത് തന്ത്രപരമായ നീക്കങ്ങൾ കൊണ്ട് എതിരാളികളെ കബളിപ്പിക്കുനന് താരമാണ് റയൽ മാഡ്രിഡ് സ്റ്റാർലെറ്റ് ടോണി ക്രൂസ്. ബുദ്ധികൊണ്ട് കളിക്കുനന് അപൂർവം താരങ്ങളിൽ ഒരാളുമാണ് ക്രൂസ്. റയൽ മാഡ്രിഡ് പരിശീലകൻ സിനഡിൻ സിദാന്റെ കീഴിൽ ടീമിനെ ഒരു ഓർക്കസ്ട്ര കണ്ടക്ടറെ പോലെയാണ് നിയന്ത്രിക്കുന്നത്.അദ്ദേഹത്തിന്റെ തന്ത്രപരമായ കഴിവ് ഭാവിയിൽ മാനേജർ റോളിൽ എത്തുന്നതിനു സഹായകമാവും.

ജിയാൻ‌ലൂയിഗി ബഫൺ

ആമുഖം ആവശ്യമില്ലാത്ത താരമാണ് ഇറ്റാലിയൻ ഇതിഹാസ ഗോൾകീപ്പർ ബഫൺ.ഒപ്പം ഒരു ഫുട്ബോൾ കളിക്കാരന് പ്രായമില്ല എന്നതിന്റെ ഒരു പ്രധാന ഉദാഹരണമാണ് യുവന്റസ് താരം.43-ാം വയസ്സിലും ലീഗിൽ ശ്രദ്ധേയമായ പ്രകടനമാണ് ബഫൺ നടത്തുന്നത്.ബഫണിന്റെ ശ്രദ്ധേയമായ കാര്യം, ആധുനിക കാലത്തെ ഫുട്ബോൾ മാറ്റങ്ങളുമായി പൊരുത്തപ്പെടാൻ കഴിയും എന്നതാണ്. അദ്ദേഹത്തിന്റെ സമ്പന്നമായ അനുഭവവും കളിയെക്കുറിച്ചുള്ള ആഴത്തിലുള്ള ധാരണയും കാരണം, പ്രത്യേകിച്ച് കായികരംഗത്തെ പ്രവണതയിലെ മാറ്റം, ഭാവിയിൽ ഒരു മാനേജർ എന്ന നിലയിൽ അദ്ദേഹം എത്തിക്കുമെന്ന് ഉറപ്പാണ്.

ക്രിസ്റ്റിയാനോ റൊണാൾഡോ

കഴിഞ്ഞ 18 വർഷമായി ലോക ഫുട്ബോളിൽ പകരം വെക്കാനായില്ലാത്ത താരമാണ് പോർച്ചുഗീസ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ. ഭാവിയിൽ ഒരു പരിശീലകനാവാൻ ഏറെ സാധ്യതയുള്ള താരമാണ് റൊണാൾഡോ. പോർച്ചുഗലിന് വേണ്ടിയും ക്ലബിന് വേണ്ടിയും ചില അവസരങ്ങളിൽ തന്റെ പരിശീലന കഴിവുകൾ പുറത്തെടുത്തിട്ടുണ്ട്. സഹ താരങ്ങളെ പ്രചോദിപ്പിക്കാനുള്ള കഴിവും കായികരംഗത്തെക്കുറിച്ചുള്ള മികച്ച ഗ്രാഹ്യവും അദ്ദേഹത്തിന് ഗുണമായി തീരും.മുന്നിൽ നിന്നും നയിക്കുനന് നായകനായ റോണോ ഇന്നുവരെ കളിച്ച ഏതെങ്കിലും ക്ലബ്ബുകളിലെ മാനേജർ റോളിലെത്താനും സാധ്യതയുണ്ട്.