❝ ⚽🔥 യൂറോ കോപ്പ ടൂർണമെന്റുകൾ 💔🏆
നഷ്ടമാവാൻ പോകുന്ന മികച്ച ⚽👌 ഫോമിലുള്ള
താരങ്ങൾ ❞

ക്ലബ് ഫുട്ബോളിന് വിരാമമിട്ടുകൊണ്ട് ഫുട്ബോൾ ആരാധകരുടെ സിരകളിൽ തീപടർത്താൻ യൂറോ കപ്പും കോപ്പ അമേരിക്കയും വിരുന്നെത്തുകയാണ്. കോവിഡ് മഹാമാരി മൂലം കഴിഞ്ഞ വർഷം നടക്കേണ്ട രണ്ടു ചാംപ്യൻഷിപ്പും അടുത്ത മാസമാണ് നടക്കുന്നത്. ജർമ്മനി പോർച്ചുഗൽ, ഫ്രാൻസ്,ഇംഗ്ലണ്ട് ,ഇറ്റലി ടീമുകൾ ശക്തമായ നിരയുമായി ഇറങ്ങുമ്പോൾ തീപാറുന്ന പോരാട്ടം തന്നെ കാണാവുന്നതാണ്. കോപ്പ അമേരിക്കയിൽ നിലവിലുള്ള ചാമ്പ്യന്മാരായ ബ്രസീൽ കിരീടം നിലനിർത്താൻ ഇറങ്ങുമ്പോൾ വർഷങ്ങളായുള്ള കിരീട വരൾച്ചയ്ക്ക് തടയിടാനാണ് അര്ജന്റീന ഇറങ്ങുന്നത്. എന്നാൽ ക്ലബ്ബിനായി മികവ് പുലർത്തിയിട്ടും അവരുടെ ദേശീയ ടീമിനായി കളിക്കാത്ത ചില ലോകോത്തര പ്രതിഭകളെ ഈ ചാമ്പ്യൻഷിപ്പിൽ നമുക്ക് കാണാൻ സാധിക്കും .അവർ ആരെല്ലാമാണെന്നു പരിശോധിക്കാം.

5 .മൗറോ ഇക്കാർഡി | അർജന്റീന | പി.എസ്.ജി.

കഴിഞ്ഞ കുറച്ച് വർഷങ്ങളായി യൂറോപ്പിലെ ഏറ്റവും മൂർച്ചയേറിയ സ്‌ട്രൈക്കർമാരിൽ ഒരാളാണ് ഇക്കാർഡി.ഈ സീസണിൽ ഫ്രഞ്ച് ചാമ്പ്യൻമാർക്കായി 19 മത്സരങ്ങളിൽ 13 ഗോളുകളിൽ (7 ഗോളുകൾ, 6 അസിസ്റ്റുകൾ) നേടിയ താരം മികച്ച ഫോമിലുമാണ്. അർജന്റീനയുടെ വേൾഡ് കപ്പ് യോഗ്യത മത്സരങ്ങൾക്കുള്ള ടീമിൽ നിന്നും താരം പുറത്താണ്. 2013 മുതൽ 2019 വരെ ഇറ്റലിയിൽ ഗോളടിച്ചു കൂടിയെങ്കിലും ആകെ എട്ടു തവണ മാത്രമാണ് ഇക്കാർഡി അര്ജന്റീന ജേഴ്സിയിൽ എത്തിയത്. ഇന്റർ മിലാണ് വേണ്ടി 219 മത്സരങ്ങളിൽ നിന്ന് 124 ഗോളുകളും 28 അസിസ്റ്റുകളും നേടിയിട്ടുണ്ട്. പ്രതിഭാധനരായ സ്‌ട്രൈക്കർമാർക്ക് പഞ്ഞമില്ലാത്ത നാടാണ് അര്ജന്റീന എങ്കിലും ഇക്കാർഡിയെ ടീമിൽ ഉൾപ്പെടുത്താതിരിക്കുന്നത് വിചിത്രമാണ്. യോഗ്യത മത്സരങ്ങൾക്കുള്ള ടീമിൽ നിന്നും പുറത്തായതോടെ കോപ്പ ടീമിൽ ഇടം പിടിക്കാമെന്ന പ്രതീക്ഷയും അസ്തമിച്ചു.

4 .തോമസ് മുള്ളർ | ജർമ്മനി | ബയേൺ മ്യൂണിക്

കുറച്ചു കാലമായി അത്ര മികച്ച ഫോമിലാണ് ജർമൻ ദേശീയ ടീം. വേൾഡ് കപ്പ് യോഗ്യത മത്സരത്തിൽ ദുർബലരായ നോർത്ത് മാസിഡോണിയക്കെതിരെ അവസാന മത്സരത്തിൽ പരാജയപ്പെടുകയും ചെയ്തു. ടീം ഇത്രയധികം പ്രതിസന്ധിയിലൂടെ കടന്നു പോകുമ്പോഴും ബയേൺ മ്യൂണിച്ച് താരം തോമസ് മുള്ളർ ടീമിൽ ഇടം കണ്ടെത്താത്തത് എന്തുകൊണ്ടാണെന്ന് മനസിലാക്കാൻ പ്രയാസമാണ്. ഇ സീസണിൽ മികച്ച ഫോമിലും കൂടിയാണ് ലോകകപ്പ് ജേതാവ്. ബയേണിനായി 38 മത്സരങ്ങളിൽ നിന്നും 14 ഗോളുകൾ, 18 അസിസ്റ്റുകളും നേടാനായി.ഹാൻസി ഫ്ലിക്കിന് കീഴിലുള്ള ബയേണിന്റെ ഏറ്റവും സ്ഥിരതയാർന്ന പ്രകടനം കാഴ്ചവെച്ചവരിൽ ഒരാളാണ് മുള്ളർ. 2019 ൽ ജർമൻ കോച്ച് ജോക്കിം ലോ ദേശീയ ടീമിൽ നിന്നും ഒഴിവാക്കിയതിമു ശേഷവും ഫോമിൽ ഒരു കുറവും വരുത്താൻ മുളളർ തയ്യാറായിരുന്നില്ല. മുള്ളറുടെ ക്ലാസും,ഫോമും കണക്കിലെടുക്കുമ്പോൾ, ഈ വർഷത്തെ യൂറോ കപ്പിനുള്ള ജർമൻ ടീമിൽ സ്ഥാനം കണ്ടെത്തുമോ എന്ന് ആകാംക്ഷയോടെയാണ് ഏവരും ഉറ്റു നോക്കുന്നത്.


3 .ട്രെന്റ് അലക്സാണ്ടർ അർനോൾഡ് | ഇംഗ്ലണ്ട് | ലിവർപൂൾ

ലിവർപൂളിന്റെ ചാമ്പ്യൻസ് ലീഗ് , പ്രീമിയർ ലീഗ് വിജയങ്ങളിൽ പ്രധാന പങ്കു വഹിച്ച താരമാണ് ട്രെന്റ് അലക്സാണ്ടർ അർനോൾഡ്. ലോക ഫുട്ബോളിലെ തന്നെ മികച്ച റൈറ്റ് ബാക്കയാണ് കണക്കാക്കിയിരുന്നത്. ഒരു സെൻട്രൽ ഡിഫെൻഡറുടെ ചുമതല കൂടി വഹിക്കാൻ കഴിവുള്ള താരം കൂടിയാണ് ഇംഗ്ലീഷ് മാൻ. അടുത്ത മാസം തുടങ്ങുന്ന യൂറോ കപ്പിനില്ല ഇംഗ്ലണ്ട് ടീമിൽ നിന്നും അർനോൾഡിനെ പരിശീലകൻ സൗത്ത് ഗേറ്റ് പരിഗണിച്ചില്ല. കെയ്‌ൽ വാക്കറിനും കീരൻ ട്രിപ്പിയറിനുമാണ് സൗത്ത് ഗേറ്റ് മുൻഗണന കൊടുത്തത്. ഈ സീസണിൽ ലിവര്പൂളിനായി മികച്ച പ്രകടനമാണ് 22 കാരൻ പുറത്തെടുത്തത്. മികച്ച ക്രോസ്സിങ്ങും, കൃത്യതയാർന്ന പാസ്സിങ്ങും , ഗോളവസരം സൃഷ്ടിക്കാനുള്ള കഴിവും താരത്തെ വ്യത്യസ്തനാക്കുന്നു. മികവ് ഉണ്ടായിട്ടും സ്റ്റീമിൽ ഇടം ലഭിക്കാത്തവരുടെ നിരയിലേക്ക് ഒരാൾ കൂടെ എത്തിയിരിക്കുമായാണ്.

2 .മാറ്റ്സ് ഹമ്മൽസ് | ജർമ്മനി | ബോറുസിയ ഡോർട്മണ്ട്

പട്ടികയിൽ ഉൾപ്പെട്ട രണ്ടാമത്തെ ജർമൻ താരമാണ് മാറ്റ്സ് ഹമ്മൽസ്.2019 ൽ, മുള്ളർ, ബോട്ടെംഗ് എന്നിവർക്കൊപ്പം ലോയുടെ ജർമ്മൻ ടീമിൽ നിന്നും പുറത്താക്കപ്പെട്ട താരമാണ് ഹമ്മൽസ്. ഹമ്മൽസിനെ പോലെ പരിചമ്പന്നരായ താരങ്ങൾ ഉണ്ടായിരുന്നിട്ടും പുതുമുഖ താരങ്ങൾക്കാണ് ലോ മുൻഗണന നൽകിയത് . അവസാനം നടന്ന യൂറോ, ലോകകപ്പ് ഇവയിൽ വിജയിക്കുന്നതിൽ ജർമനി പരാജയപ്പെടുകയും ചെയ്തു. ഈ സീസണിൽ ഡോർട്മുണ്ടിന്റെ വിജയങ്ങളിൽ പ്രധാന പങ്കു വഹിച്ച താരം 194 ക്ലിയറൻസുകളും, 25 ഇന്റർസെപ്‌ഷനുകളും നടത്തും ടീമിനെ മുന്നിൽ നിന്നും നയിച്ചു. ബഡ്സ് ലീഗിൽ ഈ സീസണിലെ ഏറ്റവും മികച്ച പ്രതിരോധ താരം കൂടിയാണ് ഹമ്മൽസ്. വരുന്ന യൂറോയിൽ ഹമ്മൽസിനെ ലോ പരിഗണിച്ചില്ലെങ്കിൽ അത് വലിയ അനീതി തന്നെയായിരിക്കും.

1 .കരീം ബെൻസെമ | ഫ്രാൻസ് | റിയൽ മാഡ്രിഡ്

നിലവിൽ ലോക ഫുട്ബോളിലെ ഏറ്റവും സ്ഥിരതയുള്ളതും ഭയപ്പെടുന്നതുമായ സ്ട്രൈക്കറാണ് ബെൻസെമ. റയലിൽ ഗോളടിച്ചു കൂട്ടുമ്പോഴും ദേശീയ ടീമിലെ സ്ഥാനം ഇപ്പോഴും താരത്തിന് അകലെയാണ് .ഈ സീസണിൽ 34 മത്സരങ്ങളിൽ ബെൻസെമ 24 ഗോളുകൾ നേടിയ ഫ്രഞ്ച് കാരൻ ആറു അസിസ്റ്റും സ്വന്തം പേരിൽ കുറിച്ചു. ഈ സീസണിൽ ഒരു മത്സരത്തിന് ശരാശരി 37 പാസുകളും 85% പാസ് പൂർത്തിയാക്കുകയും താരം ചെയ്തു. 2015 നു ശേഷം ഫ്രാൻസ് ഹെഡ് കോച്ച് ഡിഡിയർ ഡെഷാം‌പ്സ് ബെൻസെമയെ ദേശീയ ടീമിൽ പരിഗണിച്ചിട്ടില്ല. ഫ്രഞ്ച് സഹ താരം മാത്യു വാൽബ്യുണയുമായുള്ള ബ്ലാക്ക് മെയിലിംഗ് കേസിനെത്തുടർന്നാണ് താരം ഫ്രഞ്ച് ടീമിൽ നിന്നും പുറത്താവുന്നത്.ആരോപണങ്ങൾ ബെൻസെമ നിഷേധിക്കുകയും കോടതി നടപടികൾ ഈ വർഷം തുടരുകയാണ്. എന്നാൽ കോടതി വിധി എന്ത് തന്നെയാന്നെകിലും താരത്തെ തിരികെ വിളിക്കാൻ ഡെഷാം‌പ്സ് ഉദ്ദേശിക്കുന്നില്ല .