❝ഈ സീസണിൽ പ്രീമിയർ ലീഗിലെ ഏറ്റവും വിലയേറിയ അഞ്ചു താരങ്ങൾ ആരെല്ലാമാണ്❞

ലോകത്തിലെ ഏറ്റവും വലിയ ലീഗുകളിലൊന്നാണ് ഇംഗ്ലീഷ് പ്രീമിയർ ലീഗ്.ലോകത്തിലെ മികച്ച കളിക്കാർ‌ മുതൽ ലോകത്തിലെ മികച്ച മാനേജർ‌മാർ‌ വരെ പ്രീമിയർ ലീഗിൽ മാറ്റുരക്കുന്നുണ്ട്. കിരീടത്തിനായി ഇത്രയധികം മത്സരം നടക്കുന്ന ലീഗ് യൂറോപ്പിൽ വേറെ ഉണ്ടാവില്ല.മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ബ്രൂണോ ഫെർണാണ്ടസ്, ടോട്ടൻഹാം ഹോട്‌സ്പറിന്റെ ആക്രമണ ജോഡി ഹാരി കെയ്ൻ, സോൺ ഹ്യൂങ്-മിൻ ,കെവിൻ ഡി ബ്രൂയിൻ, റഹീം സ്റ്റെർലിംഗ് (മാഞ്ചസ്റ്റർ സിറ്റി), വിർജിൽ വാൻ ഡിജ്ക്, സാഡിയോ മാനെ, മുഹമ്മദ് സലാ നിരവധി വിലയേറിയ താരങ്ങളാണ് ലീഗിൽ മാറ്റുരക്കുന്നത്. ഈ സീസണിലെ പ്രീമിയർ ലീഗിലെ വിലയേറിയ 5 താരങ്ങൾ ആരാണെന്നു നോക്കാം.

5 . കെവിൻ ഡി ബ്രൂയിൻ | മാഞ്ചസ്റ്റർ സിറ്റി | 90 ദശലക്ഷം

പ്രീമിയർ ലീഗിലെ ഏറ്റവും മികച്ച കളിക്കാരിലൊരാളാണ് ബെൽജിയൻ .പെപ് ഗ്വാർഡിയോളയുടെ മാഞ്ചസ്റ്റർ സിറ്റിയുടെ വിജയത്തിൽ ഡി ബ്രൂയിൻ വഹിക്കുന്ന പങ്ക് വലുതാണ്.2015 ൽ വോൾഫ്സ്ബർഗിന് 68 ദശലക്ഷം ഡോളർ ക്ലബ് റെക്കോർഡ് ഫീസ് തുകയ്ക്കാണ് മാഞ്ചസ്റ്റർ സിറ്റി താരത്തെ സ്വന്തമാക്കിയത്.ആറ് സീസണുകൾക്ക് ശേഷം, പ്രീമിയർ ലീഗിൽ കളിച്ച ഏറ്റവും മികച്ച മിഡ്ഫീൽഡർമാരിൽ ഒരാളായി ബെൽജിയം ഇന്റർനാഷണൽ കണക്കാക്കപ്പെടുന്നു.മാഞ്ചസ്റ്റർ സിറ്റിക്കായുള്ള എല്ലാ മത്സരങ്ങളിലും ഡി ബ്രൂയിൻ 254 മത്സരങ്ങളിൽ പങ്കെടുക്കുകയും 64 ഗോളുകൾ നേടുകയും 105 അസിസ്റ്റുകൾ നൽകുകയും ചെയ്തു. സർഗ്ഗാത്മകത, പാസിംഗ്, കാഴ്ചപ്പാട് എന്നിവയിൽ പ്രശസ്തനായ 29 കാരൻ ഈ സീസണിൽ പ്രീമിയർ ലീഗിൽ 24 മത്സരങ്ങളിൽ നിന്ന് അഞ്ച് ഗോളുകൾ നേടുകയും 11 അസിസ്റ്റുകൾ നൽകി.

4 . ട്രെന്റ് അലക്സാണ്ടർ-അർനോൾഡ് | ലിവർപൂൾ | 90 ദശലക്ഷം

ലോകത്തിലെ ഏറ്റവും മികച്ച റൈറ്റ് ബാക്കുകളിലൊരാളായി കണക്കാക്കപ്പെടുന്ന അലക്സാണ്ടർ-അർനോൾഡ് ലിവർപൂളിന്റെ ചാമ്പ്യൻസ് ലീഗിലും ജർഗൻ ക്ലോപ്പിന്റെ മാനേജ്മെൻറിന് കീഴിലുള്ള പ്രീമിയർ ലീഗ് വിജയത്തിലും നിർണായക പങ്ക് വഹിച്ചിട്ടുണ്ട്.22 വയസുകാരൻ തന്റെ ആക്രമണ വീര്യം കൊണ്ടും അളന്നുമുറിച്ച ക്രോസിംഗ് കഴിവും കൊണ്ട്, പ്രതിരോധം കൊണ്ടും മികവ് പുലർത്തി.ലിവർപൂൾ അക്കാദമിയുടെ ഒരു ഉൽപ്പന്നമായ അലക്സാണ്ടർ-അർനോൾഡ് ഈ സീസണിൽ പ്രീമിയർ ലീഗിൽ 28 മത്സരങ്ങൾ കളിച്ചു, ഒരു ഗോൾ നേടി നാല് അസിസ്റ്റുകൾ നൽകി.

3 .റഹീം സ്റ്റെർലിംഗ് | മാഞ്ചസ്റ്റർ സിറ്റി | 90 ദശലക്ഷം


പെപ് ഗ്വാർഡിയോളക്ക് കീഴിൽ സിറ്റിക്കായി മികച്ച പ്രകടനം നടത്തുന്ന മറ്റൊരു താരമാണ് സ്റ്റെർലിങ് .2015 ൽ ലിവർപൂളിൽ നിന്ന് 63 ദശലക്ഷം ഡോളർ നിരക്കിൽ ലിവർപൂളിൽ നിന്നാണ് സിറ്റിയിലെത്തുന്നത്. തുടക്കം മന്ദഗതിയിൽ ആയിരുന്നെങ്കിലും പെപ് സ്ഥാനമേറ്റശേഷം താരത്തിന്റെ മികവ് പുറത്തു വന്നു. സിറ്റിക്കായി ഇതുവരെ 281 മത്സരങ്ങളിൽ നിന്നും 111 ഗോളുകൾ നേടിയിട്ടുണ്ട്.പ്രീമിയർ ലീഗിലെ ഏറ്റവും മികച്ച വിംഗർമാരിൽ ഒരാളായി കണക്കാക്കപ്പെടുന്ന സ്റ്റെർലിംഗ് ഈ സീസണിൽ മികച്ച ഫോമിലാണ്. 26 പ്രീമിയർ ലീഗ് ഗെയിമുകളിൽ നിന്ന് 26 കാരൻ ഒമ്പത് ഗോളുകളും, ആറ് അസിസ്റ്റുകൾ നൽകി, ഗ്വാർഡിയോളയുടെ ഏറ്റവും വിശ്വസ്തനായ കളിക്കാരിൽ ഒരാളായി തുടരുന്നു.

2 .മുഹമ്മദ് സലാ | ലിവർപൂൾ |90 ദശലക്ഷം

കെവിൻ ഡി ബ്രൂയിനെപ്പോലെ മറ്റൊരു പ്രീമിയർ ലീഗ് ക്ലബിൽ മികവ് പുലർത്തുന്ന മറ്റൊരു മുൻ ചെൽസി കളിക്കാരനാണ് മുഹമ്മദ് സലാ. ചെൽസിയിൽ സ്ഥിരമായി ഇടം കണ്ടെത്താൻ സാധിക്കാത്തതോടെ 2017 ൽ ലിവർപൂളിലേക്ക് 38 മില്യൺ ഡോളറിനു മാറിയതോടെ പുതിയൊരു തലത്തിലെത്തി.ഫിയോറെന്റീനയിലും റോമയിലും സ്കളിച്ച ശേഷമാണ് ഈജിപ്ത് ഇന്റർനാഷണൽ റെഡ്‌സിലെത്തിയത്. ലിവർപൂളിനായി ആദ്യ സീസണിൽ 32 ലീഗ് ഗോളുകൾ നേടിയ സലാ വരവറിയിച്ചു.റയൽ മാഡ്രിഡിലേക്കും ബാഴ്‌സലോണയിലേക്കുമുള്ള നീക്കവുമായി അടുത്തിടെ ബന്ധപ്പെട്ടിരുന്ന 28 കാരൻ ഈ സീസണിൽ വീണ്ടും മികച്ച ഗോൾ സ്‌കോറിംഗ് ഫോമിലാണ്. 29 ലീഗ് മത്സരങ്ങളിൽ, 18 ഗോളുകൾ നേടിയ സലാ മൂന്ന് അസിസ്റ്റുകൾ നൽകിയിട്ടുണ്ട്.

1 . ഹാരി കെയ്ൻ | ടോട്ടൻഹാം ഹോട്‌സ്പർ | 108 ദശലക്ഷം

ലോകത്തിലെ ഏറ്റവും മികച്ച സ്‌ട്രൈക്കർമാരിൽ ഒരാളായ ഹാരി കെയ്ൻ ഈ സീസണിൽ ജോസ് മൗറീഞ്ഞോയുടെ ടോട്ടൻഹാം ഹോട്‌സ്പറിൽ നിന്നും പുറത്തു പോവുമെന്ന റിപോർട്ടുകൾ പുറത്തു വന്നിരുന്നു. മാഞ്ചസ്റ്റർ യുണൈറ്റഡും മാഞ്ചസ്റ്റർ സിറ്റിയും താരത്തിനെ സ്വന്തമാക്കാൻ ശ്രമം നടത്തുന്നുണ്ട്.ടോട്ടൻഹാം ഹോട്‌സ്പറിനായി എല്ലാ മത്സരങ്ങളിലും 327 മത്സരങ്ങളിൽ കെയ്ൻ 215 ഗോളുകൾ കെയ്ൻ നേടിയിട്ടുണ്ട്. ഈ സീസണിൽ 27 പ്രീമിയർ ലീഗ് മത്സരങ്ങളിൽ ഇംഗ്ലണ്ട് ഇന്റർനാഷണൽ 17 ഗോളുകൾ നേടുകയും 13 അസിസ്റ്റുകൾ നൽകുകയും ചെയ്തു.