❝കാത്തിരുന്ന😍 ഈ വിസ്മയ🎇രാവിൽ 🏟കാമ്പ് നൗവിൽ⚽🔥തീയാവാൻ സാധ്യതയുള്ള ആ🖐⭐അഞ്ചു താരങ്ങൾ ❞

നിലവിൽ ഫുട്ബോൾ ലോകത്തെ ഏറ്റവും വലിയ സംസാര വിഷയം ചാമ്പ്യൻസ് ലീഗിൽ ഇന്ന് നടക്കുന്ന ബാഴ്സലോണ പിഎസ്ജി മത്സരത്തെ കുറിച്ചായിരിക്കും. യൂറോപ്പിലെ തന്നെ ഏറ്റവും ശക്തരായ രണ്ടു ടീമുകൾ ഏറ്റുമുട്ടുന്ന മത്സരത്തിൽ തീപാറുമെന്ന കാര്യം ഉറപ്പാണ് . 4 വര്ഷം മുൻപേ ഏറ്റ തോൽവിയുടെ പകരം ചോദിക്കാനാണ് പാരീസ് സ്പെയിനിൽ എത്തുന്നത്. ചാമ്പ്യൻസ് ലീഗ് ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച തിരിച്ചു വരവിലൂടെയാണ് ബാഴ്സ 2017 ൽ വിജയം പിടിച്ചെടുത്തത്. ആദ്യ പാദം നാലു ഗോളിന് തോറ്റ ബാഴ്സ രണ്ടാം പാദത്തിൽ ഒന്നണിനെതിരെ അഞ്ചു ഗോളുകൾക്കാണ് വിജയിച്ചത്. ഇന്ന് ബാഴ്‌സലോണ പി‌എസ്‌ജിയെ നേരിടുമ്പോൾ ശ്രദ്ധിക്കേണ്ട മികച്ച 5 കളിക്കാർ ആരാണെന്നു പരിശോധിക്കാം.

ഫ്രെങ്കി ഡി ജോങ്

2019 ൽ ഡച്ച് ക്ലബ് അയാക്സിൽ എത്തിയ ശേഷം ബാഴ്സക്കായി മികച്ച പ്രകടനമാണ് ഡച്ച് താരം പുറത്തെടുക്കുന്നത്. മിഡ്ഫീൽഡിൽ സാവിയുടെയും, ഇനിയേസ്റ്റയുടെയും വിടവ് നികത്താൻ ഒരു പരിധി വരെ താരത്തിന് കഴിഞ്ഞിട്ടുണ്ട്. പ്രതിരോധ താരങ്ങളുടെ പരിക്ക് മൂലം റൊണാൾഡ് കോമാൻ സെൻട്രൽ ഡിഫെൻഡറുടെ പുതിയ ദൗത്യമാണ് ഡിജോങിന് നൽകിയിരിക്കുന്നത്. നിലവിൽ മികച്ച ഫോമിലുള്ള 23 കാരൻ ഈ സീസണിൽ 3 ഗോളുകളും 3 അസിസ്റ്റും നൽകിയിട്ടുണ്ട്.കോപ്പ ഡെൽ റേയിലും സൂപ്പർകപ്പിലും മികച്ച നിലവാരം പുലർത്തിയ പ്രകടനം പുറത്തെടുത്തു ഡച്ചുകാരൻ. പിക്വെ ടീമിലെത്തുന്നതോടെ മിഡ്ഫീൽഡിലേക്ക് തിരിച്ചെത്തുന്ന ഡിജോങ് പാരീസിന്റെ ആക്രമണങ്ങളുടെ മുനയൊടിക്കാനും മുന്നേറ്റ നിരക്ക് പന്തെത്തിക്കാനും മുൻനിരയിൽ തന്നെയുണ്ടാവും.

കെയ്‌ലർ നവാസ്


വലിയ മത്സരങ്ങളി കഴിവ് തെളിയിക്കുന്ന ഗോ ൾകീപ്പർ എന്ന് പേരുകേട്ട നവാസ് ലോകത്തിലെ മികച്ച ഗോൾകീപ്പർമാരിൽ ഒരാളാണ് .കഴിഞ്ഞ സീസണിൽ പിഎസ്ജി യെ ഫൈനലിലെത്തിക്കുന്നതിൽ നിർണായക പങ്കു വഹിച്ച താരമാണ് നവാസ്.വേഗതയേറിയ റിഫ്ലെക്സുകളും , കളിക്കളത്തിൽ ശക്തമായ സാന്നിധ്യവും,കുറ്റമറ്റ നേതൃത്വവും, അനുഭവ സമ്പത്തും എല്ലാം നവാസിനെ വേറിട്ട് നിർത്തുന്നു. ഫ്രഞ്ച് ലീഗിൽ ഈ സീസണിൽ 17 കളികളിൽ, ഒരു ഗെയിമിന് 0.5 ഗോളുകൾ മാത്രമാണ് അദ്ദേഹം വഴങ്ങിയത്. 34 കാരനായ നവാസ് തന്റെ ഫോം മന്ദഗതിയിലായതിന്റെ ലക്ഷണങ്ങളൊന്നും കാണിക്കുന്നില്ല. ഇന്നത്തെ മത്സരത്തിൽ നവാസിനെ മറികടന്നു വല ചലിപ്പിക്കുക എന്നത് ബാഴ്സക്ക് വൻ വെല്ലുവിളിയാകും.

അന്റോയിൻ ഗ്രീസ്മാൻ

കഴിഞ്ഞ സീസണിൽ അത്ലറ്റികോ മാഡ്രിഡിൽ നിന്നും ബാഴ്സയിൽ എത്തിയ ഗ്രീസ്മാന് പലപ്പോഴും മികച്ച പ്രകടനം നടത്താൻ സാധിച്ചിരുന്നില്ല. എന്നാൽ 2021 ആരംഭിച്ചത് മുതൽ മികച്ച ഫോമിലുള്ള ഫ്രഞ്ച് താരം മെസ്സിക്കൊപ്പം ഓരോ മത്സരത്തിലും മികച്ച പ്രകടനമാണ് പുറത്തെടുക്കുന്നത്. ഈ സീസണിൽ 11 ഗോളുകൾക്ക് പുറമേ 7 അസിസ്റ്റുകളും നേടിയ ഫ്രഞ്ച് താരത്തിന്റെ പ്രകടനം ഇന്നത്തെ മത്സരത്തിൽ നിർണായകമാകും.

കൈലിയൻ എംബപ്പേ

ലോക ഫുട്ബോളിൽ കൂടുതൽ ആമുഖം ആവശ്യമില്ലാത്ത താരമാണ് എംബപ്പേ.ലോകമെമ്പാടുമുള്ള യുവ പ്രതിഭകളുടെ അംബാസഡറായി കൈലിയൻ എംബപ്പേ മാറിയിരിക്കുകയാണ്.2017 ൽ പാരിസിൽ എത്തിയത് മുതൽ ലോകത്തിലെ ഏറ്റവും മികച്ച ഫുട്ബോൾ കളിക്കാരിലൊരാളായി മാറി. ഇന്നത്തെ മത്സരത്തിൽ സൂപ്പർ താരം നെയ്മറുടെ അഭാവത്തിൽ പിഎസ്ജി യുടെ പ്രതീക്ഷയാണ് എംബപ്പേ. സ്ഫോടനാത്മക വേഗത, കുറ്റമറ്റ ഫിനിഷിംഗ്, കളിക്കളത്തിലെ പക്വത എന്നിവയെല്ലാം ഫ്രഞ്ച് താരത്തിന്റെ ഗുണങ്ങളാണ്.പരിക്ക് മൂലം വലയുന്ന ബാഴ്സ പ്രതിരോധത്തിന്റെ ഏറ്റവും വലിയ വലിയ തല വേദനയാണ് എംബാപ്പയെ പിടിച്ചു കെട്ടുക എന്നത്. അത്ഭുതങ്ങൾ സൃഷ്ടിക്കാൻ കഴിവുളള എംബപ്പേ ഇന്നത്തെ മത്സരത്തിൽ അത് പുറത്തെടുക്കും മെന്നു തന്നെയാണ് ആരാധകർ കരുതുന്നത്.

ലയണൽ മെസ്സി

സീസണിന്റെ തുടക്കത്തിലേ മോശം പ്രകടനത്തിന് ശേഷം മികച്ച ഫോമിൽ എത്തിയിരിക്കുകയാണ് അര്ജന്റീന സൂപ്പർ താരം. ലാ ലീഗയിലും, സുസ്‌പേർ കപ്പിലും, കോപ്പ ഡി ല റെയിലും മിന്നുന്ന ഗോളുകളും അസിസ്റ്റുമായി പഴയ മെസ്സിയെ കാണാൻ സാധിച്ചു.ലോകത്തിന്റെ കണ്ണുകൾ ചൊവ്വാഴ്ച രാത്രി അര്ജന്റീന താരത്തിലായിരിക്കും എന്നതിൽ സംശയമില്ല. തനറെതായ ദിവസത്തിൽ എന്തിനെയും തകർക്കാൻ കഴിവുളള മെസ്സി ഇന്ന് രാത്രി നൗ ക്യാമ്പിൽ പാരിസിനെതിരെ തന്റെ വീണ്ടും തെളിയിക്കും. അലവാസിനെതിരെ നേടിയ ഇരട്ട ഗോളോടെ മികച്ച ഫോമിലുള്ള മെസ്സിയെ പിടിച്ചു കെട്ടുക എന്നത് പിഎസ്ജി യെ സംബന്ധിച്ച് ബാലികേറാമലയാവാൻ സാധ്യതയുണ്ട്. ഇന്നത്തെ മത്സരത്തിലേറ്റവും ശ്രദ്ധിക്കേണ്ട താരം മെസ്സിയായിരിക്കും.

Leave A Reply

Your email address will not be published.

We would like to show you notifications for the latest news and updates.
Dismiss
Allow Notifications