❝ 🇧🇪⚽ ബെൽജിയത്തിനെതിരെ 🤜⚽ ഇറങ്ങുന്ന 🇵🇹🔥 പോർചുഗലിനു വെല്ലുവിളി 🤦‍♂️🖐️ ഉയർത്തുന്ന അഞ്ചു കാര്യങ്ങൾ ❞

യൂറോ കപ്പിൽ പ്രീ ക്വാർട്ടറിലെ വമ്പന്മാരുടെ പോരാട്ടത്തിൽ നിലവിലുള്ള ചാമ്പ്യന്മാരായ പോർച്ചുഗൽ ബെൽജിയത്തെ നേരിടും. ഡെൻമാർക്കിനെതിരായ മത്സരത്തിന്റെ തുടക്കത്തിൽ മാത്രമാണ് ബെൽജിയം ദുര്ബലരായി കാണപ്പെട്ടത് എന്നാൽ രണ്ടാം പകുതിയിൽ ശക്തമായി തിരിച്ചു വന്ന അവർ മൂന്നു മത്സരങ്ങളും ആധികാരികമായി ജയിച്ചാണ് അവർ പ്രീ ക്വാർട്ടറിൽ എത്തിയത്. എന്നാൽ പോർച്ചുഗലാവട്ടെ മരണ ഗ്രൂപ്പിൽ നിന്നും അവസാന മത്സരത്തിന് ശേഷമാണ് അവസാന പതിനാറിൽ എത്തിയത്. തുല്യ ശക്തികളുടെ പോരാട്ടമാണെങ്കിലും ചെറിയ മേൽക്കോയ്മ ബെൽജിയത്തിനാണ് കാണുന്നത്.അഞ്ച് കാരണങ്ങൾകൊണ്ട് ഇന്നത്തെ മത്സരത്തിൽ പോർചുഗൽ ബെൽജിയത്തിനെതിരെ വിജയിക്കാൻ ബുദ്ധിമുട്ടും.

5 .ചോർന്നൊലിക്കുന്ന പ്രതിരോധം

ഹംഗറിയെതിരായ യൂറോ 2020 ഓപ്പണിംഗ് മത്സരത്തിൽ ഒരു ക്ലീൻഷീറ്റ് നേടാൻ പോർച്ചുഗീസ് ഡിഫെൻഡർമാർക് സാധിച്ചു. എന്നാൽ ജര്മനിക്കെതിരെ ഡിഫെൻഡർമാരായ റൂബൻ ഡയസും റാഫേൽ ഗ്വെറോയും വഴങ്ങിയ സെൽഫ് ഗോളിൽ നാല് ഗോളുകൾക്ക് പോർച്ചുഗൽ ജർമനിക്ക് മുന്നിൽ കീഴടങ്ങി. ഫ്രാൻസിനെതിരെയും അവസാന മത്സരത്തിലും രണ്ടു ഗോളുകൾ വഴങ്ങി. പെപെ ഡിയാസ് സഖ്യം അവരുടെ നിലവാരത്തിലേക്ക് ഉയരാനും സാധിക്കുന്നില്ല. വലതു ബാക്കായ നെൽ‌സൺ സെമെഡോ ക്ക് സ്ഥിരത പുലർത്താനും സാധിക്കുന്നില്ല. ബെൽജിയം പോലെ മികച്ച മുന്നേറ്റ നിര താരങ്ങൾക്കെതിരെ പോർച്ചുഗൽ ഡിഫെൻസ് പിടിച്ചു നില്ക്കാൻ പാടുപെടും .

4 . മൂർച്ഛയില്ലാത്ത മുന്നേറ്റ നിര

ബെർണാഡോ സിൽവ, ക്രിസ്റ്റ്യാനോ റൊണാൾഡോ, ഡിയോഗോ ജോറ്റ എന്നിവരെയാവും പരിശീലകൻ ഫെർണാണ്ടോ സാന്റോസ് അണിനിരക്കുന്നത്. ഫ്രാൻസിനെതിരെ ബെർണാഡോ സിൽവ മികവിലേക്കുയർന്നിരുന്നു. ജര്മനിക്കെതിരെയുള്ള മത്സരത്തിൽ ഗോൾ നേടിയെങ്കിലും ഫ്രാൻസിനെതിരെ അത്ര മികച്ചു നിന്നില്ല. മൂവരുടെയും ലിങ്കപ്പ് പ്ലേ ഉയർന്ന നിലവാരത്തിൽ എത്തുന്നില്ല. ഇതുവരെ പോർച്ചുഗലിന്റെ ഏഴ് ഗോളുകളിൽ മൂന്നെണ്ണവും പെനാൽറ്റിയിൽ നിന്നാണ്. മുന്നേറ്റ നിരക്ക് കിട്ടിയ അവസരങ്ങൾ ഫിനിഷ് ചെയ്യാനും സാധിക്കുന്നില്ല.

3 .ബെൽജിയത്തിന്റെ സൂപ്പർ താരങ്ങൾ ഫിറ്റ്നസ് വീണ്ടെടുത്തു

ബെൽജിയത്തിലെ പ്രധാന താരങ്ങളായ ആക്സൽ വിറ്റ്‌സെൽ, ഈഡൻ ഹസാർഡ്, കെവിൻ ഡി ബ്രൂയിൻ എന്നിവർ പരിക്കിൽ നിന്നും പൂർണ മുക്തരായി ഫിൻ‌ലാൻഡിനെതിരായഅവസാന ഗ്രൂപ്പ് മത്സരത്തിൽ തിരിച്ചെത്തിയത് പരിശീലകൻ റോബർട്ടോ മാർട്ടിനെസ് വലിയ ആശ്വാസമാണ് നൽകിയത്.ഫിറ്റ്‌ലാൻഡിനെതിരായ പിച്ചിൽ ബെൽജിയത്തിന്റെ ഏറ്റവും മികച്ച കളിക്കാരായിരുന്നു വിറ്റ്‌സലും കെവിൻ ഡി ബ്രൂയിനും. ഇവർ മൂന്നു പേരും മികവ് പുലർത്തിയാൽ പോർച്ചുഗൽ ബെൽജിയത്തിനെതിരെ വിയർക്കുമെന്നുറപ്പാണ്.

2 .കെവിൻ ഡി ബ്രൂയിനും റൊമേലു ലുകാകുവിന്റേയും ഫോം

യൂറോ 2020 ൽ ഡി ബ്രൂയിൻ ഒന്നര മത്സരം മാത്രമേ കളിച്ചിട്ടുള്ളൂവെങ്കിലും അദ്ദേഹം ഇതിനകം ടൂർണമെന്റിലെ താരങ്ങളിൽ ഒരാളായി മാറി. ബെൽജിയം ഡെൻമാർക്കിനെതിരെ ഒരു ഗോളിന് പിന്നിട്ടു നിന്നപ്പോൾ രണ്ടാം പകുതിയിൽ പകരക്കാരനായി എത്തി ടീമിനെ വിജയത്തിലെത്തിച്ചു. മത്സരത്തിൽ ഒരു ഗോളും ഒരു അസിസ്റ്റും താരം നൽകി. ടൂർണമെന്റിൽ ഇതുവരെ മൂന്നു ഗോളുകൾ നേടിയ ലുകാകു മികച്ച ഫോമിലാണ് . മികച്ച ധാരണ പുലർത്തുന്ന ലുകാകു ഡി ബ്രൂയിൻ കൂട്ടികെട്ട പോർച്ചുഗലിന് വലിയ തലവേദന സൃഷ്ടിക്കും എന്നതിൽ തർക്കമില്ല.

1 .റൊണാൾഡോയുടെ ഗോളുകളിൽ അമിതമായി ആശ്രയിക്കുന്നത്

യൂറോ 2020 ൽ ഇതുവരെ ഏഴ് ഗോളുകൾ പോർച്ചുഗൽ നേടിയിട്ടുണ്ട്. അതിൽ അഞ്ചെണ്ണം നേടിയത് ക്രിസ്റ്റ്യാനോ റൊണാൾഡോയാണ്. ഈ അഞ്ചിൽ രണ്ടെണ്ണം മാത്രമാണ് ഓപ്പൺ പ്ലേയിൽ നിന്ന് വന്നത്. മറ്റു സ്‌ട്രൈക്കര്മാര് ഗോൾ കണ്ടെത്താത്തതും റൊണാൾഡോയുടെ ഗോളുകൾ കൂടുതൽ ആശ്രയിക്കുന്നതും ബെൽജിയത്തിനെതിരെ ബാധിക്കാൻ സാധ്യതയുണ്ട്.ബ്രൂണോ ഫെർണാണ്ടസിന്റെ മോശം ഫോമും പോർച്ചുഗലിന്റെ വലക്കുന്നുണ്ട്. കഴിഞ്ഞ സീസണിൽ എല്ലാ മത്സരങ്ങളിലുമായി 58 മത്സരങ്ങളിൽ നിന്ന് 28 ഗോളുകൾ നേടി 17 അസിസ്റ്റുകൾ നൽകിയ മാഞ്ചസ്റ്റർ യുണൈറ്റഡ് മിഡ്ഫീൽഡർ ഇതുവരെ യൂറോ 2020 ൽ മോശം പ്രകടനമാണ് കാഴ്ചവെച്ചത്. ബെൽജിയത്തിന് പരാജയപ്പെടുത്താൻ റൊണാള്ഡോക്കൊപ്പം മറ്റു താരങ്ങളും ഗോൾ കണ്ടെത്തിയേ തീരു.