❝ ഈ അഞ്ചു കാരണങ്ങൾ കൊണ്ട് റയൽ മാഡ്രിഡ് ഇന്ന് ചെൽസിയെ പരാജപ്പെടുത്തും❞

ചാമ്പ്യൻസ് ലീഗ് സെമി ഫൈനൽ രണ്ടാം പാദത്തിൽ ലണ്ടനിൽ ചെൽസിയെ നേരിടാനൊരുങ്ങുന്നത് വിജയം ഉറപ്പിച്ചു തന്നെയാണ്. ആദ്യ പാദത്തിൽ സമനില വഴങ്ങിയെങ്കിലും ഇന്നത്തെ മത്സരത്തിൽ തിരിച്ചു വരും എന്ന വിശ്വാസത്തിലാണ് റയലും സിദാനും. പരിക്കുകൾ മൂലം വീർപ്പുമുട്ടിയ റയൽ പ്രതിസന്ധികളോട് പടവെട്ടിയായാണ് ചാമ്പ്യൻസ് ലീഗ് സെമിയിലെത്തിയത്. 55 തവണയാണ് റയൽ താരങ്ങൾക്ക് ഈ സീസണിൽ പരിക്കേറ്റത്. മാഡ്രിഡിൽ നേടിയ ആവേ ഗോൾ ചെൽസിക്ക് മുൻ‌തൂക്കം നൽകുന്നുണ്ടെങ്കിലും വലിയ മത്സരങ്ങളിൽ തിരിച്ചു വരാനുള്ള റയലിന്റെ കഴിവ് എടുത്തു പറയേണ്ടതാണ്. ഇന്നത്തെ മത്സരത്തിൽ റയൽ മാഡ്രിഡിന് ചെൽസിയെ തോൽപ്പിക്കാനുള്ള അഞ്ച് കാരണങ്ങൾ നോക്കാം.

5 . വലിയ ടീമുകൾക്കെതിരെയുള്ള മികച്ച പ്രകടനം

റയലിനെ സംബന്ധിച്ച് ഈ വർഷാശം ഒരു സമ്മിശ്ര സീസണായിരുന്നു.ലെവാന്റെ, അൽകൊയാനോ, ഷക്തർ ഡൊനെറ്റ്സ്ക്, കാഡിസ്, സി‌എ ഒസാസുന, ഡിപോർടിവോ അലാവെസ്, എൽഷെ എന്നിവർക്കെതിരെ പരാജയപ്പെട്ട റയൽ ലിവർപൂൾ ,ബാഴ്സലോണ ,അത്ലറ്റികോ മാഡ്രിഡ്, സെവിയ്യ തുടങ്ങിയ വമ്പന്മാർക്കെതിരെ മികച്ച ജയം നേടി. ലീഗിൽ രണ്ടുതവണ ബാഴ്‌സലോണയെ പരാജയപ്പെടുത്തി അവർ ചാമ്പ്യൻസ് ലീഗിന്റെ ഗ്രൂപ്പ് ഘട്ടത്തിൽ അവർ ഇന്റർ മിലാനെ രണ്ടുതവണ പരാജയപ്പെടുത്തി.ഈ സീസണിലെ ചെൽസിയുടെ ഏറ്റവും വലിയ വിജയം അറ്റ്ലെറ്റിക്കോ മാഡ്രിഡിനെതിരെയാണ്. ഈ സീഅനിൽ വലിയ ടീമുകളോട് ജയിക്കാനുള്ള റയലിന്റെ കഴിവ് ചെൽസിക്കെതിരെ ഗുണമാവും.

4 .തിരിച്ചു വരാനുള്ള കഴിവ്

ലാ ലീഗയിൽ അത്ലറ്റികോ മാഡ്രിഡിനെതിരെയും , സോസോഡാഡിനെതിരെയും ചാമ്പ്യൻസ് ലീഗിൽ ഗ്രൂപ്പ് ഘട്ടങ്ങളിൽ ബോറുസിയ മോൺചെൻഗ്ലാഡ്ബാച്ചിനെതിരെ പിന്നിൽ നിന്നും തിരിച്ചു വന്നാണ് പോയിന്റുകൾ നേടിയത്. പ്രീ ക്വാർട്ടറിൽ അറ്റ്ലാന്റാക്കെതിരെ ഫെർലാൻഡ് മെൻഡിയുടെ 86-ാം മിനിറ്റിലെ ഗോളിനാണ് റയൽ വിജയിച്ചത്. സിദാന് കീഴിൽ ഈ സീസണിൽ അവസാന നിമിഷങ്ങളിൽ തിരിച്ചു വരാനുള്ള കഴിവുണ്ട്.


3 .ടോണി ക്രൂസും ലൂക്ക മോഡ്രിക്കും

ചെൽസിക്കെതിരെ മത്സരത്തിന് മുന്നോടിയായായി കഴിഞ്ഞ ലാ ലീഗ മത്സരത്തിൽ സിദാൻ ഇരു താരങ്ങൾക്കും വിശ്രമം അനുവദിച്ചിരുന്നു. ഇരു താരങ്ങളും പൂർണ വിശ്രമത്തോടെ ടീമിലേക്ക് തിരിച്ചെത്തുനന്ത റയലിന് വിജയ പ്രതീക്ഷ നൽകുന്നുണ്ട്.കഴിഞ്ഞ ഞായറാഴ്ച ഒസാസുനയ്‌ക്കെതിരായ റയൽ മാഡ്രിഡിന്റെ 2-0 വിജയത്തിൽ ഇരുവരും ഉണ്ടായിരുന്നില്ല. ഇരുവരും മികവിലെത്തിയാൽ ചെൽസിക്ക് കാര്യങ്ങൾ എളുപ്പമാവില്ല.

2 . സെർജിയോ റാമോസ്, ഫെഡെ വാൽവർഡെ, ഫെർലാൻഡ് മെൻഡി എന്നിവരുടെ തിരിച്ചു വരവ്

ലാ ലീഗയിൽ ഒസാസുനയ്‌ക്കെതിരെ റാഫേൽ വരാനെ പരികീട്ടു പുറത്തു പോയത് റയലിന് വലിയ തിരിച്ചടിയായിരുന്നു. സെർജിയോ റാമോസ്, ഫെഡെ വാൽവർഡെ, ഫെർലാൻഡ് മെൻഡി എന്നി താരണങ്ങളുടെ തിരിച്ചു വരവ് റയൽ പ്രതിരോധത്തിന് കൂടുതൽ ഊർജ്ജം നൽകുന്നുണ്ട്. സെന്റർ ബാക്ക് സ്ഥാനത് എക്കാലത്തെയും വിശ്വസനീയമായ സെർജിയോ റാമോസും ഇടത് വിങ്ങിൽ ഫെർലാൻഡ് മെൻഡിയും എത്തുന്നതോടെ റയൽ കൂടുതൽ ശക്തരായി മാറും.

1 .എവേ മത്സരങ്ങളിലെ ഫോം

ഈ സീസണിൽ എവേ മത്സരങ്ങളിൽ ഏറ്റവും മികവ് പുലർത്തുന്ന ടീമാണ് റയൽ മാഡ്രിഡ്.റയൽ മാഡ്രിഡ് അവരുടെ അവസാന ഒമ്പത് എവേ മത്സരങ്ങളിൽ പരാജയപ്പെട്ടില്ല . അവസാന ഏഴ് മത്സരങ്ങളിൽ വെറും രണ്ട് ഗോളുകൾ മാത്രമാണ് അവർ വഴങ്ങിയത്. ഈ ഫോം തുടരുകയാണെങ്കിൽ റയൽ ലണ്ടനിൽ വിജയക്കൊടി പാറിക്കും.