❝🔵🔴ബാഴ്‌സ ആക്രമണ⚽🔥നിരക്ക് മൂർച്ച കൂട്ടാൻ വരും✍️🏟സീസണിലേക്ക് ബാഴ്‌സലോണ നോട്ടമിട്ട അഞ്ചു താരങ്ങൾ❞

കടുത്ത സാമ്പത്തിക പ്രതിസന്ധികളിലൂടെയാണ് കടന്നു പോകുന്നുവെങ്കിലും ബാഴ്‌സലോണയ്ക്ക് അടുത്ത സീസണിൽ മികവുറ്റ ഒരു സ്‌ട്രൈക്കർ ടീമിലെത്തിക്കേണ്ടത് അത്യാവശ്യമാണ്. ബാഴ്സലോണ അടുത്തിടെ ഏറ്റവും രൂക്ഷമായി വിമർശനമേറ്റുവാങ്ങുന്നത് മുന്നേറ്റനിരയുടെ മൂർച്ചയില്ലായ്മയുടെ പേരിലാണ്. പല മത്സരങ്ങളിലും ഒരു മികച്ച സ്‌ട്രൈക്കറുടെ അഭാവം ബാഴ്സ നിരയിൽ നിഴലിച്ചു നിൽക്കുന്നുണ്ടായിരുന്നു.ലൂയിസ് സുവാരസ് ക്ലബ് വിട്ടുപോയിട്ടും പറ്റിയ ഒരു പകരക്കാരനെ ബാഴ്സക്ക് ഇതുവരെ ലഭിച്ചിട്ടില്ല. സുവാരസിന് പകരം ടീമിലെത്തിയ ഫ്രഞ്ച് താരം ഗ്രീസ്മാൻ പ്രതീക്ഷക്കൊത്ത് ഉയർന്നുമില്ല.

മികവുറ്റ സ്ട്രൈക്കറുടെ അഭാവം ബാഴ്സയെ കാര്യമായി ബാധിക്കുമ്പോൾ അതിന് പരിഹാരം കണ്ടെത്താനാണ് പരിശീലകൻ റൊണാൾഡ് കോമാന്റെ ശ്രമം. അടുത്ത സീസണിൽ ഒരു മികച്ച സ്ട്രൈക്കർ ടീമിൽ വേണമെന്നാണ് കോമാന്റെ നിലപാട്. ഇതിനായി അഞ്ചു സ്‌ട്രൈക്കർമാരുടെ ലിസ്റ്റ് കോമാൻ തയ്യാറാക്കിയെന്നാണ് സ്പാനിഷ് മാധ്യമങ്ങളുടെ റിപ്പോർട്ട്.മാഞ്ചസ്റ്റർ സിറ്റിയുടെ അർജന്റൈൻ താരം സെർജിയോ അ​ഗ്യൂറോ,ഒളിംപിക് ലിയോണിന്റെ ഡച്ച് താരം മെംഫിസ് ഡിപെ, ഇന്റർ മിലാന്റെ അർജന്റൈൻ താരം ലോത്താരോ മാർട്ടിനെസ്, ബെൽജിയം താരം റൊമേലു ലുക്കാക്കു,ബൊറൂസിയ ഡോർട്മുണ്ട് താരം ഏർലിങ് ഹാലാൻഡ് എന്നിവരാണ് കോമാന്റെ ലിസ്റ്റിലുള്ളത്.

ഇതിൽ ഡിപെയെ കഴിഞ്ഞ സീസണിൽ ടീമിലെത്തിക്കാൻ നേരത്തെ കോമാനും ബാഴ്സയും ശ്രമിച്ചിരുന്നെങ്കിലും വിജയിച്ചില്ല. ഈ സീസണൊടുവിൽ ഡിപെയുടെ ലിയോണുമായുള്ള കരാർ അവസാനിക്കും. ഇതോടെ താരത്തെ കൂടെക്കൂട്ടാമെന്നാണ് കോമാന്റെ പ്രതീക്ഷ. ലിയോണിനായി മികച്ച പ്രകടനം നടത്തുന്ന ഡിപെ ഈ സീസണിൽ 15 ഗോളുകൾ നേടിയിട്ടുണ്ട്. ഡച്ച് ടീമിൽ ഡിപ്പെയുടെ പരിശീലകനായിരുന്ന കൂമനൊപ്പം ഒരു ഒരുമിക്കലാണ് താരം ആഗ്രഹിക്കുന്നത്.

മാഞ്ചസ്റ്റർ സിറ്റിയുമായി അ​ഗ്യൂറോയുടെ കരാറും ഈ സീസണോടെ അവസാനിക്കും. എന്നാൽ സൂപ്പർതാരം ലയണൽ മെസി ബാഴ്സയിൽ തുടരുമോയെന്നതിനെ ആശ്രയിച്ചാകും അ​ഗ്യൂറോയുടെ തീരമാനമെന്നാണ് സൂചന.കഴിഞ്ഞ അഞ്ച് സീസണുകളിൽ പെപ് ഗ്വാർഡിയോളയുടെ കീഴിൽ അഗ്യൂറോയാവും ബാഴ്‌സലോണയ്ക്ക് ഏറ്റവും യോജിച്ച താരം. ലാ ലീഗയിലെ മുൻ പരിചയവും താരത്തിന് ഗുണമാവും.

ഇറ്റാലിയൻ ലീഗിൽ ഇന്റർ മിലാണ് വേണ്ടി ഗോളടിച്ചു കൂട്ടുന്ന ബെൽജിയൻ സ്‌ട്രൈക്കർ ലുകാകുവാണ് ലിസ്റ്റിലുള്ള അടുത്ത സ്‌ട്രൈക്കർ.18 മാസം മുമ്പ് മാഞ്ചസ്റ്റർ യുണൈറ്റഡിൽ നിന്നും ഇന്ററിൽ എത്തിയ ശേഷം ലോകോത്തര സ്‌ട്രൈക്കറായി ലുകാകു വളർന്നു. ലിസ്റ്റിലുള്ള മറ്റൊരു ഇന്റർ താരമാണ് അര്ജന്റീന സ്‌ട്രൈക്കർ ലാറ്റൂരോ മാർട്ടിനെസ്. കഴിഞ്ഞ സീസണിൽ ബാഴ്സ സ്വന്തമാക്കാൻ നടന്ന താരം കൂടിയാണ് മാർട്ടിനെസ്.കഴിഞ്ഞ ചാമ്പ്യൻസ് ലീഗ് സീസണിൽ നൗ ക്യാമ്പിൽ നേടിയ ഗോൾ ഏവരുടെയും ശ്രദ്ധയാകർഷിച്ചിരുന്നു . ലുക്കാക്കുവിനേയും മാർട്ടിനെസിനേയും ഇന്റർ കൈവിടാൻ സാധ്യത വളരെ കുറവാണ്.

ഇരുവർക്കും ക്ലബുമായുള്ള കരാറിൽ വർഷങ്ങൾ ബാക്കിയുമുണ്ട്. പിഎസ്ജി താരം എംബപ്പേക്കൊപ്പം ഏറ്റവും കൂടുതൽ ക്ലബ്ബുകൾ ടീമിലെത്തിക്കാൻ താൽപര്യപ്പെടുന്ന താരമാണ് ഹാലാൻഡ്. ഒരു സെന്റർ ഫോർവേഡിനു വേണ്ട എല്ലാ ഗുണഗണങ്ങളും ഒത്തുചേർന്ന 20 കാരൻ സ്‌ട്രൈക്കർ ബാഴ്സ ഉൾപ്പെടെയുള്ള ഏത് ക്ലബ്ബിനും അനുയോജ്യ താരമാണ്. ഡോർട്മുണ്ടിനായി നിരന്തരം ഗോളുകൾ അടിച്ചു കൂട്ടുന്ന ഹാലാൻഡ് യൂറോപ്പിലെ ഏറ്റവും മികച്ച സ്‌ട്രൈക്കറായാണ് അറിയപ്പെടുന്നത്.