❝പ്രതീക്ഷയോടെ 💰പണമെറിഞ്ഞു 🔵🔴 ബാഴ്‌സ വാങ്ങുകയും 😞⚽ പ്രതീക്ഷക്കൊത്ത് ഉയരാനാവാത്തതുമായ ആ അഞ്ചു താരങ്ങൾ ❞

ലോക ഫുട്ബോളിലെ ഏറ്റവും സമ്പന്നമായതും പാരമ്പര്യമുള്ള ക്ലബായ ബാഴ്സലോണ മികച്ച താരങ്ങളെ ടീമിലെത്തിക്കുന്നതിൽ എന്നും മുന്നിട്ട് നിൽക്കുന്നു. വളർന്നു വരുന്ന യുവ പ്രതിഭകളുടെ ഏറ്റവും വലിയ ആഗ്രഹം ബാഴ്സയുടെ ജേഴ്സി അണിയുക എന്നതാണ്. ട്രാൻസ്ഫർ വിൻഡോയിൽ ബുദ്ധിപൂർവം പണം നിക്ഷേപിക്കുന്ന ബാഴ്‌സലോണയ്ക്ക് അടുത്ത കാലത്തായി താരങ്ങളുടെ ട്രാൻസ്ഫറിൽ വൻ നഷ്ടമാണ് സംഭവിച്ചിരിക്കുന്നത്. അടുത്ത കാലത്തായി ബാഴ്സലോണയുടെ അഞ്ച് മോശം സൈനിംഗുകൾ ഏതാണെന്നു പരിശോധിക്കാം.


5 . അർഡ ടുറാൻ


2015 ൽ വൻ പ്രതീക്ഷകളോടെയാണ് 34 മില്യൺ ഡോളറിന് ബാഴ്‌സലോണ തുർക്കി ഇന്റർനാഷണലായ അർഡ ടുറാനെ ടീമിലെത്തിച്ചത്. ചിരി വൈരികളായ അത്ലറ്റികോ മാഡ്രിഡിൽ നിന്നാണ് ടുറാൻ ബാഴ്സയിലെത്തുന്നത്. മിഡ് ഫീൽഡിൽ അത്ലറ്റികോക്കായി മികച്ചു നിന്നെങ്കിലും ബാഴ്സയിൽ അനുയോജ്യമായ താരമായിരുന്നില്ല. പലപ്പോഴും ബാഴ്സ ടീമുമായി യോജിച്ചു പോവാൻ സാധിച്ചില്ല തുർക്കിക്കാരന്. ബാഴ്സക്കായി 55 മത്സരങ്ങൾ കളിച്ച ടുറാൻ 2018 ൽ ഇസ്താംബുൾ ബെസക്‌സെഹീറിൽ ലോണിൽ പോയി .2020 ൽ ഗലതസാരെയുമായ സ്ഥിരം കരാറിൽ ഏർപ്പെട്ടു.

4 . ആൻഡ്രെ ഗോമസ്


സാവിയുടെയും ആൻഡ്രസ് ഇനിയേസ്റ്റയും ബാഴ്സയിൽ നിന്നും കൂടൊഴിഞ്ഞതോടെ അവരുടെ പകരക്കാരൻ എന്ന നിലയിലാണ് പോർച്ചുഗീസ് താരം ആൻഡ്രെ ഗോമസ് ബാഴ്സയിലെത്തുന്നത്. 2016 ൽ 35 മില്യൺ ഡോളർ വലൻസിയയിൽ നിന്നും ബാഴ്സയിലെത്തിയ ഗോമസിനു പ്രതീക്ഷക്കൊത്ത് ഉയരാൻ സാധിക്കാത്തതോടെ 2018 ൽ എവർട്ടന് ലോണിൽ കൊടുത്തു.2019 ൽ ഇംഗ്ലീഷ് ക്ലബ് താരത്തെ സ്ഥിരം കരാറിൽ സ്വന്തമാക്കി.


3 മാൽകോം2017 ൽ നെയ്മറെ ലോക റെക്കോർഡ് തുകക്കുള്ള വില്പനയിൽ നിന്നുള്ള ലാഭത്തിന്റെ നല്ലൊരു ഭാഗം ബാഴ്‌സലോണ മേധാവികൾ നശിപ്പിച്ചു എന്നതിനുള്ള ഉത്തമ ഉദാഹരണമാണ് ബാർ‌ഡോയിൽ‌ നിന്നും മാൽ‌കോമിനെ 41 ദശലക്ഷം ഡോളറിനു സ്വന്തമാക്കിയത്. എന്നാൽ ബാഴ്സയിൽ എത്തിയ ബ്രസീലിയൻ ഫോർവേഡിനു വേണ്ട അവസരങ്ങൾ ലഭിക്കാത്തതും വിനയായി.ഏണസ്റ്റോ വാൽ‌വർ‌ഡെയുടെ കീഴിൽ ബാഴ്‌സലോണയ്ക്കായി വെറും ആറ് ലീഗ് ഗെയിമുകൾ മാത്രമാണ് കളിയ്ക്കാൻ സാധിച്ചത്. എന്നാൽ അടുത്ത സീസണിൽ സെനിറ്റ് സെന്റ് പീറ്റേഴ്‌സ്ബർഗിന് യുവ താരത്തെ വിറ്റതോടെ ബാഴ്‌സലോണയ്ക്ക് 40 മില്യൺ ഡോളർ തിരിച്ചുപിടിക്കാൻ കഴിഞ്ഞു.


2 .ഒസ്മാനെ ഡെംബെലെ


2017 ൽ ഏകദേശം 145 (100 +45 ) ദശലക്ഷം ഡോളറിനാണ് ബൊറൂസിയ ഡോർട്മുണ്ടിൽ നിന്നും ഫ്രഞ്ച് താരത്തെ ബാഴ്സ ടീമിലെത്തിച്ചത്. എന്നാൽ പരിക്ക് മൂലം കളിക്കളത്തിൽ ചിലവഴിച്ചതിനേക്കാൾ കൂടുതൽ സമയം ഹോപിറ്റലിൽ ആണ് യുവ താരം കഴിഞ്ഞത്. കിട്ടുന്ന അവസരങ്ങളിൽ മികവ് പുലർത്താൻ സാധിക്കുന്നുണ്ടെങ്കിലും തുടർച്ചയായ മത്സരങ്ങളിൽ ഇറങ്ങാൻ സാധിക്കാത്തത് ബാഴ്സക്ക് വൻ നഷ്ടവുമാണ് ഉണ്ടായിരിക്കുന്നത്. ബാഴ്‌സലോണയിൽ ഡെംബെലെയുടെ നാലാമത്തെ സീസണാണിത് പക്ഷെ നൂറിൽ താഴെ മത്സരങ്ങൾ മാത്രമാണ് കളിക്കാൻ സാധിച്ചത്. എന്നാൽ ഈ സീസണിൽ മികവ് പുലർത്താൻ സാധിച്ചെങ്കിലും പരിക്ക് ഒരു വില്ലനായി മാറുന്നതാണ് താരത്തിന്റെ ഏറ്റവു മുവലിയ പ്രശ്‍നം.


1 .ഫിലിപ്പ് കുട്ടീൻഹോ


ലോകത്തിലെ ഏറ്റവും മികച്ച മിഡ്ഫീൽഡർമാരിൽ ഒരാളായ കുട്ടീൻഹോ ലിവർപൂളിലെ മിന്നുനാണ് പ്രകടനത്തിന്റെ ബലത്തിലാണ് ബാഴ്സയിൽ എത്തുന്നത്.ലിവർപൂളിൽ അവസാന രണ്ട് സീസണുകളിൽ പ്രീമിയർ ലീഗിലെ ഏറ്റവും മികച്ച അറ്റാക്കിംഗ് മിഡ്ഫീൽഡറായിരുന്നു അദ്ദേഹം 145 മില്യൺ ഡോളറിനാണ് ബാഴ്സയിലെത്തുന്നത്.ബാഴ്‌സ യൂണിവേഴ്സൽ അടുത്തിടെ നടത്തിയ ഒരു വോട്ടെടുപ്പിൽ, ലോകമെമ്പാടുമുള്ള ആരാധകർ ഫിലിപ്പ് കൊട്ടിൻ‌ഹോയെ ഏറ്റവും മോശം സൈനിങ്ങായാണ് തെരെഞ്ഞെടുത്തത്. തന്റെ തുടക്ക കാലത്ത് മികവ് തെളിയിച്ച ബ്രസീലിയൻ പിന്നീട് നിരാശാജനകമായ പ്രകടനമാണ് നടത്തിയത്. 2019 ൽ ബയേണിലേക് ലോണിൽ പോയ കൂട്ടിൻഹോ അവിടെ ട്രെബിൾ നേടി ശ്രദ്ധേയനായി. ഇ സീസണിൽ ബാഴ്‌സയിലേക്ക് തിരിച്ചെത്തിയെങ്കിലും നിരാശ തന്നേയായിരുന്നു ഫലം.