❝ കോപ്പ 🏆🔥അമേരിക്കക്ക് മുന്നോടിയായി
കളിക്കാർക്കായി 💉
5O,OOO കോവിഡ്
വാക്സിനുകൾ ; മെസ്സിയുടെ സമ്മാനവും ❞

ഈ വർഷത്തെ കോപ അമേരിക്ക ടൂർണമെന്റിന് മുന്നോടിയായായി തെക്കേ അമേരിക്കയിലെ എല്ലാ ഫുട്ബോൾ കളിക്കാരെയും കോവിഡ് കുത്തിവെപ്പിനായി 50,000 കോവിഡ് വാക്സിനുകൾ ചൈനീസ് കമ്പനി സംഭാവന ചെയ്തു .നന്ദി സൂചകമായി സൂപ്പർ താരം ലയണൽ മെസ്സി ചൈനീസ് ഫാർമസ്യൂട്ടിക്കൽ കമ്പനിയായ സിനോവാക്കിന് തന്റെ ഓട്ടോഗ്രാഫുള്ള മൂന്നു ജേഴ്‌സി അയച്ചു കൊടുക്കുകയും ചെയ്തു . ജൂണിൽ ആരംഭിക്കാനിരിക്കുന്ന കോപ അമേരിക്ക ഫുട്ബോൾ ടൂർണമെന്റിന് മുന്നോടിയായി എല്ലാ കളിക്കാർക്കും വാക്സിനേഷൻ നൽകാനാണ് പദ്ധതി.കോൺമെബോൾ ഉദ്യോഗസ്ഥൻ ഗോൺസാലോ ബെലോസോ ട്വീറ്റ് ചെയ്തു.

കോപ്പ അമേരിക്ക നടത്തിപ്പുമായി ബന്ധപ്പെട്ട പല കോണുകളിൽ നിന്നും എതിർപ്പുകളും ഉയർന്നു വന്നിരുന്നു. പല തെക്കേ അമേരിക്കൻ രാജ്യങ്ങളിലും കോവിഡിന്റെ രണ്ടാം വരവ് വളരെ ശക്തി പ്രാപിച്ചിട്ടുണ്ട്. ആതിഥേയ രാജ്യങ്ങളായ അർജന്റീനയും കൊളംബിയയും അവരുടെ ആശങ്ക അറിയിക്കുകയും ചെയ്തു.ഉറുഗ്വേയുടെ പ്രസിഡന്റ് ലൂയിസ് ലക്കല്ലെ മുൻ കയ്യെടുത്താണ് കാരാർ യാഥാർഥ്യമാക്കിയത്.


50,000 വാക്‌സിനുകളിൽ ആദ്യം അർജന്റീനയുടെ 26 പുരുഷ ഫസ്റ്റ് ഡിവിഷൻ ടീമുകളിലാണ് കുത്തിവെക്കുന്നത്. അർജന്റീനയുടെ ആദ്യ ഡിവിഷൻ ടീമുകൾക്കെല്ലാം വാക്സിനേഷൻ നൽകാനാണ് ഉദ്ദേശിക്കുന്നത്.അവരിൽ ആരെയെല്ലാം ദേശീയ ടീമിലേക്ക് വിളിക്കുമെന്നും അറിയില്ല അതിനാലാണ് എല്ലാവരെയും വാക്സിൻ എടുക്കുന്നത്. അർജന്റീനയുടെ കളിക്കാർക്ക് കുത്തിവയ്പ് നൽകുന്നതിന് ആദ്യം അർജന്റീനിയൻ സർക്കാർ ചൈനയുടെ സിനോവാക് വാക്സിൻ അംഗീകരിക്കേണ്ടതുണ്ട്.

ഏപ്രിൽ 4 മുതൽ പുതിയ വാക്‌സിനുകളൊന്നും ലഭിക്കാത്ത അർജന്റീനയിലും വാക്‌സിൻ ക്ഷാമം ഒരു പ്രശ്‌നമാണ്. കോവിഡ് പി 1 വേരിയൻറ് അർജന്റീനയിൽ ഭയാനകമായി പടരുകയാണ് ഒരു ദശലക്ഷം നിവാസികൾക്ക് 477 പ്രതിദിനം പുതിയ കേസുകൾ അര്ജന്റീനയിലും , ബ്രസീലിൽ 335 കേസുകളുമുണ്ട് .