
59 ന് പുറത്ത് , ആർസിബിയോട് നാണംകെട്ട തൊവി ഏറ്റുവാങ്ങി രാജസ്ഥാൻ റോയൽസ്
ഇന്ത്യൻ പ്രീമിയർ ലീഗിൽ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരെ ദയനീയ പരാജയം ഏറ്റുവാങ്ങി രാജസ്ഥാൻ റോയൽസ്. 112 റൺസിന്റെ വലിയ പരാജയമാണ് രാജസ്ഥാൻ ഏറ്റുവാങ്ങിയത്. 172 എന്ന വിജയ ലക്‌ഷ്യം തേടിയിറങ്ങിയ രാജസ്ഥാൻ 59 റൺസിന് ഓൾ ഔട്ട് ആവുകയായിരുന്നു.
10 .3 ഓവറിലാണ് രാജസ്ഥാന്റെ മുഴുവൻ വിക്കറ്റും വീണത്.13 മത്സരങ്ങളിൽ നിന്നും 12 പോയിന്റ് ഉള്ള രാജസ്ഥാൻ പ്ലെ ഓഫ് കാണാതെ പുറത്തായിരിക്കുകയാണ്. വിജയത്തോടെ ആർസിബി പ്ലെ ഓഫ് പ്രതീക്ഷകൾ സജീവമാക്കി.35 റണ്‍സെടുത്ത ഷിംറോണ്‍ ഹെറ്റ്‌മെയറാണ് ടോപ് സ്‌കോറര്‍. വെയ്ന്‍ പാര്‍നെല്‍ മൂന്നും മൈക്കല്‍ ബ്രേസ്‌വെല്‍ രണ്ടും വിക്കറ്റ് വീഴ്ത്തി.ഹെറ്റ്‌മെയര്‍ക്ക് പുറമെ ജോ റൂട്ടാണ് (10) രണ്ടക്കം കണ്ട മറ്റൊരു രാജസ്ഥാന്‍ താരം. അപകടകാരിയായ ജയ്‌സ്വാളിനെ രണ്ടാം പന്തില്‍ തന്നെ മുഹമ്മദ് സിറാജ് മടക്കി. മിഡ് ഓഫില്‍ വിരാട് കോലിക്ക് ക്യാച്ച് നല്‍കുകയായിരുന്നു താരം.
Jos Buttler registered his fourth duck of the season against RCB in Jaipur.
— CricTracker (@Cricketracker) May 14, 2023
📸: IPL#JosButtler #RajasthanRoyals #RRvsRCB pic.twitter.com/dpp0hlE5NH
അടുത്ത ഓവറില്‍ ബട്‌ലറും വീണും. പാര്‍നെല്ലിന്റെ ഒരു മോശം പന്തില്‍ ബൗണ്ടറി കളിക്കാനുള്ള ശ്രമത്തില്‍ കവര്‍- പോയിന്റില്‍ സിറാജിന് ക്യാച്ച്. നാലാം പന്തില്‍ സഞ്ജുവും മടങ്ങി.അഞ്ചാം ഓവറില്‍ ദേവ്ദത്തും മടങ്ങി.ധ്രുവ് ജുറല്‍ (1), ആര്‍ അശ്വിന്‍ (0), ആഡം സാംപ (2), കെ എം ആസിഫ് (0) ഇ എന്നിവരും പുറത്തായി . ആദ്യം ബാറ്റ് ചെയ്ത ബാംഗ്ലൂരിനായി ഫാഫ് ഡു പ്ലെസിസ് (55), ഗ്ലെന്‍ മാക്‌സ്‌വെല്‍ (54) എന്നിവരാണ് തിളങ്ങിയത്.
Couldn't have asked for a better effort than this from @RCBTweets today! 🤩 #RRvsRCB pic.twitter.com/NF07CIzjrK
— Prathamesh Avachare (@onlyprathamesh) May 14, 2023
ശേഷം മധ്യനിര ബാറ്റർമാർ പരാജയപ്പെട്ടെങ്കിലും അവസാന ഓവറുകളിൽ അനുജ് രാവത്ത് ബാംഗ്ലൂരിനായി അടിച്ചു തകർക്കുകയായിരുന്നു. മത്സരത്തിൽ 11 പന്തുകളിൽ മൂന്ന് സിക്സറുകളും രണ്ട് ബൗണ്ടറുകളുമടക്കം 29 റൺസ് ആണ് രാവത് നേടിയത്. അങ്ങനെ ബാംഗ്ലൂരിന്റെ സ്കോർ 171ൽ എത്തുകയായിരുന്നു.