ആർസിബിയോട് രാജസ്ഥാൻ റോയൽസ് പരാജയപ്പെടണമെന്നാഗ്രഹിച്ച് 6 ടീമുകൾ

ഐപിൽ പതിനാറാം സീസണിലെ ഏറ്റവും ആവേശം നിറയുന്ന രണ്ട് മത്സരങ്ങൾ ആണ് ഇന്ന് സൂപ്പർ സൺ‌ഡേയിൽ നടക്കുന്നത്. പ്ലേഓഫ് സ്വപ്നവുമായി ഇറങ്ങുന്ന സഞ്ജു സാംസൺ നായകനായ രാജസ്ഥാൻ റോയൽസ് ടീമും പ്ലേഓഫിലേക് കയറാൻ ജയം മാത്രം മുന്നിൽ കാണുന്ന ബാംഗ്ലൂർ ടീമും ഇന്ന് പരസ്പരം നേരിടും.

നിലവിൽ 12 കളികളിൽ 12 പോയിന്റുകൾ ആണ് രാജസ്ഥാൻ റോയൽസ് ടീമിന്നുള്ളത്. നെറ്റ് റൺ റേറ്റ് അടിസ്ഥാനത്തിൽ പോയിന്റ് ടേബിളിൽ അഞ്ചാം സ്ഥാനത്താണ് റോയൽസ് ടീം എങ്കിൽ 11 കളികളിൽ 10 പോയിന്റ് നേടിയ ബാംഗ്ലൂർ ടീം ഇനിയുള്ള 3 കളികളും ജയിക്കാനുള്ള ശ്രമത്തിലാണ്.

അതേസമയം ഇന്നത്തെ മത്സരത്തിൽ രണ്ട് ടീമുകളിൽ ആര് ജയിച്ചാലും അത് മറ്റുള്ള ടീമുകൾ സാധ്യതകളെ അടക്കം ഏറെ സ്വാധീനിക്കും. ഇന്നത്തെ മത്സരത്തിൽ ഒരുപക്ഷെ ബാംഗ്ലൂർ ടീമാണ് ജയിക്കുന്നത് എങ്കിൽ അത് മുംബൈ ഇന്ത്യൻസ്, ലക്ക്നൗ സൂപ്പർ ജൈന്റ്സ്, പഞ്ചാബ് കിങ്സ്,ഹൈദരാബാദ് ടീമുകൾ സാധ്യതകളെ വർധിപ്പിക്കുകയും കൂടാതെ രാജസ്ഥാൻ റോയൽസ് ടീം പ്ലേഓഫ് സ്വപ്നം ഇല്ലാതാക്കുകയും ചെയ്യും.

അതേസമയം ഇന്നത്തെ മാച്ചിൽ തോറ്റാൽ കൂടി രാജസ്ഥാൻ റോയൽസ് ടീമിന് ബാംഗ്ലൂർ ഒപ്പം 12 പോയിന്റ് ഉണ്ടാകും. ഉയർന്ന നെറ്റ് റൺ റേറ്റ് തന്നെയാണ് റോയൽസ് ടീം പ്രധാന ആശ്രയം. കൂടാതെ ബാംഗ്ലൂർ ജയിക്കുകയാണെൽ അതോടെ ചെന്നൈ സൂപ്പർ കിങ്‌സ്, ഗുജറാത്ത് ടീമുകൾ പ്ലേഓഫ് പ്രവേശനം ഉറപ്പാകും.

Rate this post