‘ഇത് CR7 അല്ല CR37 ആണ് ‘ : സ്വിറ്റ്‌സർലൻഡിനെതിരായ പ്രീ ക്വാർട്ടറിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ സ്റ്റാർട്ടിംഗ് ലൈനപ്പിൽ വേണോ ? |Qatar 2022

ക്രിസ്റ്റ്യാനോ റൊണാൾഡോയെ സംബന്ധിച്ച് കഴിഞ്ഞ കുറച്ചു കാലം അത്ര മികച്ചതായിരുന്നില്ല. മാഞ്ചസ്റ്റർ യുണൈറ്റഡിൽ എറിക് ടെൻ ഹാഗിനു കീഴിൽ ഒരു പകരക്കാരനായി മാറിയ റൊണാൾഡോക്ക് അവസരങ്ങളും കുറവായിരുന്നു. അവസരങ്ങൾ കിട്ടുമ്പോഴും മികച്ച പ്രകടനം നടത്താൻ താരത്തിന് കഴിഞ്ഞതുമില്ല.കഴിഞ്ഞ മാസം താരം യൂണൈറ്റഡുമായുള്ള കരാർ അവസാനിപ്പിക്കുകയും ചെയ്തു.

നിലവിൽ ഖത്തർ ലോകകപ്പിൽ പോർച്ചുഗീസ് ടീമിനൊപ്പമുള്ള ക്രിസ്റ്റ്യാനോ അത്ര മികച്ച പ്രകടനമല്ല പുറത്തടുത്തത്.ലോകകപ്പിൽ മൂന്നു മത്സരങ്ങൾ കളിച്ചിട്ടും ടീമിനുള്ളിൽ വേണ്ടത്ര ഇംപാക്ട് സൃഷ്ടിക്കാൻ റൊണാൾഡോക്കു കഴിഞ്ഞിട്ടില്ല. ആദ്യ മത്സരത്തിൽ ഒരു പെനാൽറ്റി ഗോൾ നേടിയതൊഴിച്ചാൽ ടീമിനു വേണ്ടി റൊണാൾഡോ കാര്യമായൊന്നും ചെയ്തിട്ടില്ല. ഇതേത്തുടർന്ന് താരത്തിനെതിരെ പോർച്ചുഗലിൽ നിന്നുള്ള ആരാധകരും തിരിഞ്ഞിരിക്കുകയാണ്‌.

പോർച്ചുഗീസ് സ്‌പോർട്‌സ് പത്രമായ എ ബോല നടത്തിയ ഒരു സർവേയിൽ 70% ആരാധകരും ക്രിസ്റ്റ്യാനോ റൊണാൾഡോയെ സ്വിറ്റ്‌സർലൻഡിനെതിരായ പ്രീ ക്വാർട്ടർ മത്സരത്തിന്റെ ആദ്യ പതിനൊന്നിൽ ഉൾപ്പെടുത്താൻ ആഗ്രഹിക്കുന്നില്ല.താരത്തിന്റെ സാന്നിധ്യം ടീമിന്റെ പ്രകടനത്തെ പിന്നോട്ടു വലിക്കുന്നുവെന്ന് അവർ കരുതുന്നു.മുൻ റയൽ മാഡ്രിഡ് താരത്തിന് ഇപ്പോൾ പഴയ ശരീരഘടനയും കഴിവുകളും ഇല്ല,37 വയസ്സിൽ ദേശീയ ടീമിനൊപ്പമുള്ള അദ്ദേഹത്തിന്റെ സമയം അവസാനിച്ചേക്കാം.

“മാഞ്ചസ്റ്ററിൽ സംഭവിച്ച കാര്യങ്ങൾ വെച്ച് നോക്കുമ്പോൾ അദ്ദേഹത്തെ ടീമിൽ വിളിക്കാൻ പോലും പാടില്ലയിരുന്നു ,അദ്ദേഹം സ്വയം നിർമ്മിച്ച പ്രതിച്ഛായ തകർക്കുകയാണ്.ഇത് ഇനി CR7 അല്ല, CR37 ആണ്” സർവേയിൽ പങ്കെടുത്ത ഒരു ആരാധകൻ അഭിപ്രായപ്പെട്ടു.പോർച്ചുഗലിൽ ടീമിൽ മികച്ച താരങ്ങൾ അവസരത്തിനായി കാത്തിരിക്കുകയാണ്.റാഫേൽ ലിയോ, ജോവോ ഫെലിക്‌സ്, ഗുഡെസ്, ആന്ദ്രെ സിൽവ, ഗോങ്കലോ റാമോസ് എന്നിവരെല്ലാം കൂടുതൽ ഇടം നൽകിയാൽ കൂടുതൽ തിളങ്ങാൻ കഴിയുന്ന താരങ്ങളാണ്.

Rate this post