❝ഏകദിന ക്രിക്കറ്റിൽ ബൗണ്ടറിയിലൂടെ മാത്രം 8000 റൺസ് നേടിയ ഏക താരമോ 😱😱 അപൂർവ്വ റെക്കോർഡിൽ ഞെട്ടി ക്രിക്കറ്റ്‌ ലോകം❞

ക്രിക്കറ്റിൽ റെക്കോർഡുകൾ പിറക്കുന്നത് ഒരു പുതുമയല്ല. ക്രിക്കറ്റിൽ എക്കാലവും ബാറ്റിങ്ങിലും ബൗളിങ്ങിലും അനേകം റെക്കോർഡുകൾ പിറക്കാറുണ്ട്. ഒട്ടേറെ താരങ്ങൾ റെക്കോർഡുകൾ വളരെ അനായാസം മറികടക്കുകയും ഒപ്പം പുത്തൻ നേട്ടങ്ങൾ സ്വന്തമാക്കുകയും ചെയ്യാറുണ്ട്. എന്നാൽ ലോകക്രിക്കറ്റിൽ ഇന്നും ബാറ്റിങ് റെക്കോർഡുകൾ എന്ന് പറയുമ്പോൾ ആദ്യം മനസ്സിലേക്ക് വരുന്ന പേര് ക്രിക്കറ്റ്‌ ഇതിഹാസം സച്ചിന്റേത് മാത്രമാകും.ലോകക്രിക്കറ്റിൽ നിന്നും പല പ്രമുഖരായ ബാറ്റ്‌സ്മാന്മാർക്കും ഒരുവേള ചിന്തിക്കുവാൻ പോലും കഴിയാത്ത നേട്ടങ്ങൾ സച്ചിന് സ്വന്തമാണ്.

ക്രിക്കറ്റ്‌ ആരാധകർ എല്ലാവരും ക്രിക്കറ്റ്‌  ദൈവമെന്നാണ് വിശേഷിപ്പിക്കുന്നത്.  2002ൽ ക്രിക്കറ്റ് ലോകത്തെ ഏറ്റവും ആധികാരിക മാസികയായ വിസ്ഡൺ മാസിക ഡോൺ ബ്രാഡ്മാന് ശേഷം ക്രിക്കറ്റ് ലോകം കണ്ട ഏറ്റവും മികച്ച രണ്ടാമത്തെ ക്രിക്കറ്റ് പ്രതിഭയായും, മികച്ച രണ്ടാമത്തെ ഏകദിന ക്രിക്കറ്റിലെ ഒരു കളിക്കാരനായും സച്ചിനെയാണ് അന്ന് തിരഞ്ഞെടുത്തത്.അന്താരാഷ്ട്ര ക്രിക്കറ്റിൽ നൂറു ശതകങ്ങൾ തികച്ച ആദ്യത്തെ കളിക്കാരനായ സച്ചിൻ ടെസ്റ്റ് ക്രിക്കറ്റിലും, ഏകദിന ക്രിക്കറ്റിലുമായി നിരവധി റെക്കോർഡുകൾ സ്വന്തമാക്കി ചരിത്രം സൃഷ്ടിച്ച താരമാണ്.ഏകദിന മത്സരങ്ങളിലായി 18426 റൺസ് ഇദ്ദേഹം നേടിയിട്ടുണ്ട് 17,000 റൺസ് തികച്ച ഏക ക്രിക്കറ്റ് കളിക്കാരനുമാണ് സച്ചിൻ. ടെസ്റ്റ് ക്രിക്കറ്റിൽ 11,000 റൺസ് പിന്നിടുന്ന മൂന്നാമത്തെ കളിക്കാരനും, ആദ്യത്തെ ഇന്ത്യക്കാരനുമാണ് സച്ചിൻ.ടെസ്റ്റിലും ഏകദിനത്തിലും ഏറ്റവും കൂടുതൽ സെഞ്ചുറികൾ എന്ന റെക്കോർഡും സച്ചിന്റെ പേരിലാണ്.

എന്നാൽ മറ്റുള്ളവരിൽ സച്ചിനെ വളരെ ഏറെ വ്യത്യസ്തനാക്കി മാറ്റുന്ന മറ്റൊരു റെക്കോർഡാണ് ഇപ്പോൾ ചർച്ചയായി മാറുന്നത്.ഏകദിന ക്രിക്കറ്റ്‌ ചരിത്രത്തിൽ 8000 റൺസ് പിന്നിട്ട 32 താരങ്ങളാണ് ഉള്ളത്. പക്ഷേ രസകരമായ വസ്തുത സച്ചിൻ കരിയറിൽ 2016 ബൗണ്ടറികളാണ് അടിച്ചെടുത്തിട്ടുള്ളത്. അതായത് സച്ചിൻ ബൗണ്ടറികളിൽ നിന്നും മാത്രം 8064 റൺസ് നേടിയിട്ടുണ്ട്. ഏകദിന ക്രിക്കറ്റ്‌ ചരിത്രത്തിൽ ഇന്നും 8000 റൺസ് തന്റെ കരിയറിൽ ബൗണ്ടറിയിൽ നിന്നും അടിച്ചെടുത്ത ഏക താരവും സച്ചിൻ മാത്രമാണ്.

ഏകദിന ക്രിക്കറ്റിൽ ഏറ്റവും അധികം ബൗണ്ടറി നേടിയ താരങ്ങൾ :സച്ചിൻ – 2016, ജയസൂര്യ – 1500,സംഗക്കാര – 1385,പോണ്ടിങ് – 1231,ഗിൽക്രിസ്റ്റ് – 1162, വിരാട്കോഹ്ലി – 1140