റഫറിയിങ്ങിനെതിരെ പിക്കെ ❝ലാ ലീഗ നിയന്ത്രിക്കാൻ റഫറിമാർ കൂടുതൽ വരുന്നതും മാഡ്രിഡിൽ നിന്നുമാണ് സ്പെയിനിൽ എന്തുകൊണ്ട് അങ്ങിനെ സംഭവിക്കുന്നു ❞

സ്പാനിഷ് ലാ ലിഗ റഫറിമാർക്കെതിരെ ഗുരുതര ആരോപണവുമായി ബാഴ്സലോണ താരം ജെറാർഡ് പിക്ക്വ.സ്‌പെയിനിലെ റഫറിമാർ എല്ലായ്‌പോഴും റയൽ മാഡ്രിഡിനു അനുകൂലമായാണ് തീരുമാനങ്ങൾ എടുക്കുന്നതെന്നും , കളിക്ക് പുറത്ത് ക്ലബ്ബിനെ പിന്തുണക്കുന്ന റഫറിമാർ മൈതാനത്തും അത് തുടർന്നാൽ മത്സരത്തിന്റെ ഗതിയെ ബാധിക്കുന്നതാണെന്നും പിക്ക്വ പറഞ്ഞു.

റയൽ മാഡ്രിഡിനെ റഫറിമാർ അവർ പോലും അറിയാതെ പിന്തുണച്ചു പോവുക ആണെന്നും. തന്റെ അറിവിൽ ലാലിഗയിലെ 90% റഫറിമാരും മാഡ്രിഡിൽ നിന്ന് ഉള്ളവരാണ് അങ്ങനെ ആയിരിക്കെ അവർ അറിയാതെ തന്നെ അവർക്ക് റയൽ മാഡ്രിഡിനോട് ഒരു സ്നേഹം ഉണ്ടാകും എന്നും അത് അനുസരിച്ചാണ് വിധികൾ വരുന്നത് എന്നും പികെ പറഞ്ഞു.

“പോസ്റ്റ് യുണൈറ്റഡ്” എന്ന യൂട്യൂബ് ഷോയ്ക്ക് നൽകിയ അഭിമുഖത്തിൽ ആണ് താരം റഫറിമാർക്കെതിരെ രംഗത്തെത്തിയത്. മുൻ റഫറി എഡ്വേർഡോ ഇറ്റുറാൾഡ് ഗോൺസാലസിന്റെ അഭിപ്രയത്തിൽ റഫറിമാരുടെ പട്ടികയിൽ റയൽ മാഡ്രിഡും ബാഴ്‌സ അനുഭാവികളും തമ്മിലുള്ള വിഭജനം 90% മുതൽ 10% വരെയാണെന്ന് അദ്ദേഹം പറഞ്ഞു.

താൻ ജീവിതത്തിൽ ഒരിക്കലും റയൽ മാഡ്രിഡിന്റെ ജേഴ്സി അണിയില്ല എന്നും ബാഴ്സലോണ താരം പറഞ്ഞു. സുവാരസിനെ ക്ലബ് വിടാൻ അനുവദിച്ചതിൽ ഉള്ള നിരാശയും അദ്ദേഹം പ്രകടിപ്പിച്ചു. ആരാണോ സുവാരസിനെ അത്ലറ്റിക്കോ മാഡ്രിഡിലേക്ക് അയച്ചത് തെറ്റാണ് എന്നും എന്നാൽ അത് അയച്ചവരുടെ തെറ്റാണെന്നും തന്റെ തെറ്റല്ല എന്നും പികെ പറഞ്ഞു.കാൽമുട്ടിനേറ്റ പരുക്കിനെത്തുടർന്ന് പുറത്തിരിക്കുന്ന താൻ ഉടൻ കളത്തിലേക്ക് തിരികെ എത്തും എന്നും സ്പാനിഷ് സെന്റർ ബാക്ക് കൂട്ടിച്ചേർത്തു.

Leave A Reply

Your email address will not be published.

We would like to show you notifications for the latest news and updates.
Dismiss
Allow Notifications