‘റോയൽസിന്റെ വിജയത്തിന്റെ എല്ലാ ക്രെഡിറ്റും സഞ്ജുവിനുള്ളതാണ്’ : യുസ്വേന്ദ്ര ചാഹൽ

ഐപിഎല്ലിലെ ഏറ്റവും സ്ഥിരതയുള്ള ബൗളർമാരിൽ ഒരാളായ ഇന്ത്യൻ ലെഗ് സ്പിന്നർ യുസ്വേന്ദ്ര ചാഹൽ.റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിൽ നിന്ന് മാറിയതിന് ശേഷം സഞ്ജു സാംസണിന്റെ നേതൃത്വത്തിലുള്ള രാജസ്ഥാൻ റോയൽസിനായി കളിച്ചതിന്റെ അനുഭവം തുറന്ന് പറഞ്ഞിരിക്കുകയാണ് ചാഹൽ. നിർണായക ഘട്ടത്തിൽ സഞ്ജുവിന്റെ ഏറ്റവും വിശ്വസ്തനായ ബൗളർ കൂടിയാണ് ചഹാൽ.

ചെന്നൈക്കെതിരായ മത്സരത്തിലും ചഹൽ മികച്ച പ്രകടനം കാഴ്ചവച്ചിരുന്നു. മത്സരത്തിൽ നിശ്ചിത നാല് ഓവറുകളിൽ 27 റൺസ് വഴങ്ങി 2 വിക്കറ്റുകളാണ് ചഹൽ നേടിയത്.പുതിയ വെല്ലുവിളിയിൽ താൻ ആവേശഭരിതനാണെന്നും മൂന്ന് വർഷത്തേക്ക് റോയൽസിനായി കളിക്കാൻ കാത്തിരിക്കുകയാണെന്നും ചാഹൽ വെളിപ്പെടുത്തി. ഗുജറാത്ത് ടൈറ്റൻസിനെതിരായ ഐപിഎൽ 2022 ന്റെ ഫൈനലിലേക്ക് ടീമിനെ നയിച്ച ടീമിന്റെ ക്യാപ്റ്റൻ സഞ്ജു സാംസണെയും അദ്ദേഹം പ്രശംസിച്ചു.സഞ്ജു വളരെ ശാന്തനായ ക്യാപ്റ്റനാണെന്നും, ടീമിന്റെ വിജയത്തിൽ അയാൾ ഒരുപാട് ക്രെഡിറ്റ്‌ അർഹിക്കുന്നുണ്ടെന്നുമാണ് ചഹൽ പറഞ്ഞത്.

“നിങ്ങൾ പേപ്പറിൽ നോക്കുമ്പോൾ പോലും ഞങ്ങൾക്ക് വളരെ നല്ല ടീമുണ്ട്. കഴിഞ്ഞ വർഷം ഫൈനൽ വരെ എത്തിയ ഞങ്ങൾ ഇനി മെച്ചപ്പെടേണ്ടതുണ്ട്. ഇത്തവണ ടോപ്പ് 2 ഫിനിഷ് ചെയ്യുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം, 14-17 ഗെയിമുകൾ ഉണ്ട്, അതിനാൽ നിങ്ങൾക്ക് ഭാവിയെക്കുറിച്ച് അറിയില്ല, ടീമിനെ മികച്ചരീതിയിൽ നിലനിർത്തുന്നതിൽ മാനേജ്‌മെന്റിനും സഞ്ജു സാംസണിനും വലിയ പങ്കുണ്ട്. സഞ്ജു സാംസൺ വളരെ ശാന്തനായ ക്യാപ്റ്റനാണ്. ഇതേവരെ അയാൾ മറ്റൊരാളുടെ മുമ്പിൽ വന്ന് എന്തുകൊണ്ടാണ് അങ്ങനെ ചെയ്തതെന്ന് ചോദിച്ചു ഞാൻ കണ്ടിട്ടില്ല. അദ്ദേഹം വളരെ ശാന്തനായി എപ്പോഴും തുടരും. മാത്രമല്ല നിങ്ങളെ വിശ്വസിക്കുകയും ചെയ്യും” ചഹൽ പറഞ്ഞു.

“ഞങ്ങൾ ഒരു കളിയിൽ തോറ്റാലും, സഞ്ജു സാംസൺ ദേഷ്യപ്പെടുന്നത് നിങ്ങൾ കാണില്ല, അവൻ എപ്പോഴും ശാന്തനായിരിക്കുകയും കളിക്കാരെ വിശ്വസിക്കുകയും ചെയ്യുന്നു. അതിനാൽ ക്യാപ്റ്റൻ വളരെ ശാന്തനായിരിക്കുകയും കളിക്കാരിൽ അത്രയധികം വിശ്വസിക്കുകയുംചെയ്യുമ്പോൾ, നമ്മൾ അയാൾക്കായി മികച്ച പ്രകടനങ്ങൾ കാഴ്ചവെച്ചേ മതിയാകൂ” സ്പിന്നർ കൂട്ടിച്ചേർത്തു.ഇന്ത്യൻ പ്രീമിയർ ലീഗ് 2023ൽ ഇതുവരെ കളിച്ച 4 മത്സരങ്ങളിൽ നിന്ന് 10 വിക്കറ്റ് വീഴ്ത്തിയ യുസ്‌വേന്ദ്ര ചാഹൽ ഇന്ത്യൻ പ്രീമിയർ ലീഗിലെ പർപ്പിൾ ക്യാപ്പ് റാങ്കിംഗിൽ ഒന്നാം സ്ഥാനത്തേക്ക് ഉയർന്നു.

ഏപ്രിൽ 2-ന് സൺറൈസേഴ്‌സ് ഹൈദരാബാദിനെതിരായ തന്റെ ആദ്യ മത്സരത്തിൽ അദ്ദേഹം നാല് വിക്കറ്റ് വീഴ്ത്തി, ഏപ്രിൽ 5-ന് പഞ്ചാബ് കിംഗ്‌സിനെതിരായ രണ്ടാം മത്സരത്തിൽ അദ്ദേഹം ഒരു വിക്കറ്റ് വീഴ്ത്തിയിരുന്നു. ഏപ്രിൽ എട്ടിന് ഡൽഹി ക്യാപിറ്റൽസിനെതിരായ മൂന്നാം മത്സരത്തിൽ മൂന്ന് വിക്കറ്റ് കൂടി വീഴ്ത്തി.

5/5 - (3 votes)