‘ഫ്രാൻസ് കരച്ചിൽ നിർത്തുക’ : ഫ്രഞ്ച് ആരാധർക്ക് മറുപടിയുമായി അർജന്റീനയിൽ നിന്നും പുതിയ പെറ്റീഷൻ ഉയർന്നു വരുന്നു

വേൾഡ് കപ്പിന്റെ കലാശ പോരാട്ടത്തിൽ ഫ്രാൻസിനെ പരാജയപ്പെടുത്തി കൊണ്ടാണ് അർജന്റീന ലോക ചാമ്പ്യന്മാരായത്.അത്യന്ത്യം പെനാൽറ്റി ഷൂട്ടൗട്ടിലാണ് വിജയം അർജന്റീന കൈപ്പിടിയിൽ ഒതുക്കിയത്. മത്സരം അവസാനിച്ചപ്പോൾ ഇരു ടീമുകളും മൂന്ന് ഗോളുകൾ വീതം നേടി സമനിലയിൽ പിരിഞ്ഞതോടുകൂടിയാണ് മത്സരം പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് നീങ്ങിയത്.തുടർച്ചയായ രണ്ടാം ഫൈനൽ കളിക്കാൻ വന്ന ഫ്രാൻസിന് ഇത്തവണ പിഴക്കുകയായിരുന്നു. 1986 ന് ശേഷം ആദ്യ കിരീടം നേടാൻ അര്ജന്റീനക്കായി.

മത്സരത്തിന്റെ ആവേശത്തിനൊപ്പം നിരവധി വിവാദങ്ങളും മത്സരത്തിൽ ഉണ്ടായിരുന്നു.മത്സരം നിയന്ത്രിച്ച പോളിഷ് സ്വദേശിയായ റഫറിക്കെതിരെ ഫ്രാൻസിനെ അനുകൂലിക്കുന്നവരും അർജന്റീനക്ക് എതിരെ നിൽക്കുന്നവരുമെല്ലാം സോഷ്യൽ മീഡിയയിലൂടെ രംഗത്തെത്തി. റഫറിയെടുത്ത പല തീരുമാനങ്ങളും കൃത്യമായിരുന്നില്ലെന്നും അർജന്റീന വിജയം അർഹിച്ചിരുന്നില്ലെന്നുമാണ് ആരാധകർ അഭിപ്രായപ്പെട്ടു.അർജന്റീന നേടിയ ഗോളുകളെല്ലാം അനർഹമായതാണെന്നും അതൊന്നും ഗോളുകൾ അല്ല എന്ന രൂപത്തിലുള്ള അവകാശവാദങ്ങളാണ് ഫ്രാൻസ് ആരാധകർ ഉന്നയിക്കുന്നത്.

മാത്രമല്ല ഇതുമായി ബന്ധപ്പെട്ട ഒരു പെറ്റീഷൻ അവർ ആരംഭിക്കുകയും ചെയ്തിരുന്നു.ഖത്തർ വേൾഡ് കപ്പിന്റെ ഫൈനൽ വീണ്ടും നടത്തണമെന്നാണ് ഈ പെറ്റീഷനിൽ ആവശ്യപ്പെട്ടിരിക്കുന്നത്. റഫറയുടെ പിഴവുകൾ കൊണ്ട് അർജന്റീനക്ക് ഗോളുകൾ അനുവദിക്കുകയാണ് ചെയ്തതെന്നും അതുകൊണ്ടുതന്നെ ഫൈനൽ വീണ്ടും നടത്തണമെന്നാണ് ഇവരുടെ ആവശ്യം. രണ്ടു ലക്ഷത്തിനു മുകളിൽ ആളുകൾ ഈ പെറ്റീഷനിൽ ഒപ്പുവച്ചു കഴിഞ്ഞു.ഫ്രാൻസിൽ നിന്നും വന്ന ഈ പെറ്റിഷന് അതുപോലെ തന്നെ മറുപടി നൽകിയിരിക്കുകയാണ് അർജന്റീന ആരാധകർ.

ഇതിനു സമാന്തരമായി പുതിയൊരു പെറ്റിഷനുമായി അർജന്റീന ആരാധകർ രംഗത്തു വന്നിട്ടുണ്ട്. മത്സരത്തിൽ തോൽവി നേരിട്ടപ്പോൾ മുതൽ ഫ്രാൻസ് ആരാധകർ തുടങ്ങിയ കരച്ചിൽ നിർത്തൂവെന്നും അർജന്റീനയുടെ വിജയം അംഗീകരിക്കാനുമാണ് ഈ പെറ്റിഷനിൽ ആവശ്യപ്പെടുന്നത്. രണ്ടര ലക്ഷത്തിലധികം ആളുകൾ ഇതിലിപ്പോൾ തന്നെ ഒപ്പുവെച്ചിട്ടുണ്ട്. അർജന്റീന കിരീടം നേടിയതിന് പിന്നാലെ ഫ്രാൻസിൽ കലാപം ഉണ്ടായിരുന്നു.അതേസമയം വലിയ ആഘോഷ പരിപാടികളായിരുന്നു അർജന്റീന സംഘടിപ്പിച്ചിരുന്നത്.

Rate this post