മെസ്സിയുടെ ഒരു തകർപ്പൻ ഗോളും അസിസ്റ്റും ,ഡി മരിയയുടെ ഇരട്ട ഗോളുകളും |Argentina

അബുദാബി മുഹമ്മദ് ബിൻ സായിദ് സ്റ്റേഡിയത്തിൽ യുണൈറ്റഡ് അറബ് എമിറേറ്റ്സിനെതിരെ നടന്ന സൗഹൃദ മത്സരത്തിൽ അഞ്ചു ഗോളിന്റെ തകർപ്പൻ ജയവുമായി അർജന്റീന.അർജന്റീനയുടെ മാഞ്ചസ്റ്റർ സിറ്റി സ്‌ട്രൈക്കർ ജൂലിയൻ അൽവാരസ്, പിഎസ്ജി ഫോർവേഡ് ലയണൽ മെസ്സി ഇന്റർ മിലാൻ താരം ജോക്വിൻ കൊറിയ എന്നിവർ ഓരോ ഗോളും യുവന്റസ് വിങ്ങർ എയ്ഞ്ചൽ ഡി മരിയ ഇരട്ട ഗോളുകളും നേടി.

മത്സരത്തിന്റെ പതിനേഴാം മിനിറ്റിൽ ജൂലിയൻ അൽവാരസാണ് അർജന്റീനയ്ക്ക് ആദ്യ ലീഡ് സമ്മാനിച്ചത്. ലയണൽ മെസ്സിയുടെ അസിസ്റ്റിലാണ് അൽവാരസ് ഗോൾ നേടിയത്. അർജന്റീനയുടെ പ്രതിരോധത്തിൽ നിന്ന് കൗണ്ടർ അറ്റാക്ക് ആരംഭിച്ചു, തുടർന്ന് ലയണൽ മെസ്സി ഒറ്റയ്ക്ക് പന്തുമായി ഓടി, മെസ്സിക്കൊപ്പം ഇടതുവശത്ത് പന്ത് പിന്തുടരുകയായിരുന്ന അൽവാരസ്, മെസിയുടെ പാസ് സ്വീകരിച്ച് വൺ ടച്ച് ഷോട്ടിൽ പന്ത് വലയിലെത്തിച്ചു.

കളിയുടെ 25-ാം മിനിറ്റിൽ എയ്ഞ്ചൽ ഡി മരിയ അർജന്റീനയുടെ ലീഡ് ഇരട്ടിയാക്കി. ഇടത് വിംഗിൽ നിന്ന് ബോക്സിലേക്ക് അക്യുന നൽകിയ ക്രോസ് ഡി മരിയ ഇടത് കാൽ കൊണ്ട് വോളി ഷോട്ടിലൂടെ വലയിലെത്തിച്ചു. മത്സരത്തിന്റെ 36-ാം മിനിറ്റിൽ ഡി മരിയ വീണ്ടും ഗോൾ നേടി. ഇത്തവണ, മാക് അലിസ്റ്ററിന്റെ പാസ് സ്വീകരിച്ച ഡി മരിയ യുഎഇ പ്രതിരോധക്കാരെയും ഗോൾകീപ്പറെയും മറികടന്ന് പന്ത് വലയിലെത്തിച്ചു.

ആദ്യ പകുതി അവസാനിക്കാൻ ഒരു മിനിറ്റ് ശേഷിക്കെ 44-ാം മിനിറ്റിൽ ലയണൽ മെസ്സി അർജന്റീനക്കായി നാലാം ഗോൾ നേടി. ഡി മരിയയുടെ പാസ് സ്വീകരിച്ച മെസ്സി ഒരു ടേൺ എടുത്ത് യു.എ.ഇയുടെ എല്ലാ പ്രതിരോധക്കാരെയും മറികടന്ന് വലതുകാലുകൊണ്ട് പന്ത് മനോഹരമായി വലയിലേക്ക് സ്ലോട്ട് ചെയ്തു. ഇതോടെ ആദ്യ പകുതി അവസാനിക്കുമ്പോൾ അർജന്റീന 4-0ന് മുന്നിലെത്തി. രണ്ടാം പകുതിയിലും അര്ജന്റീന ആധ്യപത്യമാണ് കാണാൻ സാധിച്ചത്. 59 ആം മിനുട്ടിൽ ഡി പോൾ നൽകിയ പാസിൽ കൊറിയ അർജന്റീനയുടെ അഞ്ചാമത്തെ ഗോൾ നേടി.

Rate this post