“സഞ്ജു സിക്‌സറുകൾ അടിക്കുമ്പോൾ, ലോകത്തിലെ ഏത് ഗ്രൗണ്ടും ചെറുതായി തോന്നുന്നു” : രാജസ്ഥാൻ റോയൽസ് ക്യാപ്റ്റനെ പ്രശംസിച്ച് ആകാശ് ചോപ്ര |Sanju Samson

അഹ്‌മദാബാദ് ക്രിക്കറ്റ് സ്റ്റേഡിയത്തിൽ കഴിഞ്ഞ ദിവസം, കഴിഞ്ഞ സീസണിലെ ഫൈനലിസ്റ്റുകൾ തമ്മിൽ ഏറ്റുമുട്ടിയപ്പോൾ, രാജസ്ഥാൻ റോയൽസിന്റെ മധുര പ്രതികാരത്തിനാണ് കളം ഒരുങ്ങിയത്. കഴിഞ്ഞ സീസണിൽ ഫൈനൽ ഉൾപ്പെടെ കളിച്ച 3 മത്സരങ്ങളിലും രാജസ്ഥാൻ റോയൽസ് ഗുജറാത്ത് ടൈറ്റൻസിനോട് പരാജയം വഴങ്ങുകയായിരുന്നു.

ഇതിന് പ്രതികാരം ചെയ്യാൻ ഗുജറാത്ത് ടൈറ്റൻസിന്റെ ഹോം ഗ്രൗണ്ടിൽ എത്തിയ രാജസ്ഥാൻ റോയൽസിന് മത്സരത്തിൽ നിരവധി പ്രതിസന്ധി ഘട്ടങ്ങൾ നേരിടേണ്ടി വന്നെങ്കിലും, അവസാനം വിജയം നേടാൻ സാധിച്ചു.ഗുജറാത്ത് ടൈറ്റൻസിനെതിരെ രാജസ്ഥാൻ റോയൽസ് ക്യാപ്റ്റൻ സഞ്ജു സാംസൺ നടത്തിയ സ്ട്രോക്ക്പ്ലേയെ മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ആകാശ് ചോപ്ര പ്രശംസിച്ചിരിക്കുകയാണ്.വെറും 32 പന്തിൽ മൂന്ന് ഫോറും ആറ് സിക്സും ഉൾപ്പെടെ 60 റൺസ് നേടിയ സാംസൺ രാജസ്ഥാനെ തകർച്ചയിൽ നിന്നും രക്ഷിച്ചു.സാംസൺ റാഷിദ് ഖാനെ തുടർച്ചയായി മൂന്ന് സിക്സറുകൾ പറത്തുകയും ചെയ്തു.

“സഞ്ജു സിക്‌സറുകൾ അടിക്കുമ്പോൾ, ലോകത്തിലെ ഏത് ഗ്രൗണ്ടും ചെറുതായി തോന്നും. അവൻ അടിച്ച സിക്‌സുകളിലൊന്ന് നേരെ സബർമതി നദിയിൽ പോയത് പോലെയാണ് തോന്നിയത്. കഴിഞ്ഞ രണ്ട് കളികളിലെ രണ്ട് ഡക്കുകൾക്ക് ശേഷം, അവൻ വലിയ സ്‌കോർ ചെയ്യാൻ തീരുമാനിച്ചു.അത് ചെയ്തു”തന്റെ യൂട്യൂബ് ചാനലിലെ ഒരു വീഡിയോയിൽ, സഞ്ജു സാംസണിന്റെ കൂറ്റൻ സിക്സുകളെക്കുറിച്ച് ആകാശ് ചോപ്ര പറഞ്ഞു.

മത്സരത്തിൽ സാംസൺ പുറത്തായെങ്കിലും ആധുനിക ടി20 ഗെയിമിലെ ഏറ്റവും മികച്ച ഫിനിഷർമാരിൽ ഒരാളാണ് താനെന്നു ഒരിക്കൽ കൂടി ഷിമ്രോൺ ഹെറ്റ്‌മെയർ തെളിയിച്ചു.രണ്ട് ബൗണ്ടറികളും അഞ്ച് കൂറ്റൻ സിക്‌സറുകളും പറത്തി 26 പന്തിൽ 56 റൺസ് നേടിയ ഹെറ്റ്‌മെയർ നാല് പന്തുകൾ ബാക്കി നിൽക്കെ റോയൽസിനെ വിജയത്തിലെത്തിച്ചു.”ഷിംറോൺ ഹെറ്റ്‌മെയർ ചിലപ്പോൾ വളരെ കുറച്ചുകാണപ്പെടുന്നു. അദ്ദേഹവും മില്ലറും ഫിനിഷർമാർ എന്ന നിലയിൽ മികച്ചവരാണ്. ഹെറ്റ്‌മെയഏതാണ്ട് ഇഷ്ടാനുസരണം ബൗണ്ടറികളും സിക്‌സറുകളും അടിച്ച രീതി വളരെ മനോഹരമായിരുന്നു”ഒരു ഫിനിഷർ എന്ന നിലയിൽ ഹെറ്റ്‌മെയർ വേണ്ടത്ര പ്രശംസിക്കപ്പെട്ടില്ലെന്നു ചോപ്ര അഭിപ്രായപ്പെട്ടു.

Rate this post