മുംബൈയോട് തോറ്റതിന് ശേഷം റോയൽസിനെ ഏറ്റവും ആശങ്കപ്പെടുത്തുന്നത് സഞ്ജു റൺസ് നേടാത്തതാണ് : ആകാശ് ചോപ്ര

ഐപിഎല്ലിൽ ഇന്നലെ നടന്ന മത്സരത്തിൽ മുംബൈ ഇന്ത്യൻസിനോട് തോറ്റതിന് ശേഷം രാജസ്ഥാൻ റോയൽസിന്റെ വലിയ ആശങ്കകളിലൊന്നായി ആകാശ് ചോപ്ര കണക്കാക്കുന്നത് ക്യാപ്റ്റൻ സഞ്ജു സാംസന്റെ മോശം ഫോമാണ്.മുംബൈയിൽ നടന്ന മത്സരത്തിൽ MI-ക്ക് 213 റൺസ് വിജയലക്ഷ്യം RR ഉയർത്തിയപ്പോൾ സാംസൺ 10 പന്തിൽ 14 റൺസ് മാത്രമാണ് നേടിയത്.

ആതിഥേയരായ ടീം ആറ് വിക്കറ്റും മൂന്ന് പന്തുകളും ബാക്കി നിൽക്കെ ലക്ഷ്യം കൈവരിക്കുകയും ചെയ്തു.തന്റെ യൂട്യൂബ് ചാനലിൽ പങ്കിട്ട ഒരു വീഡിയോയിൽ, ചോപ്ര യശസ്വി ജയ്‌സ്വാളിനെ (62 പന്തിൽ 124) മത്സരത്തിലെ ഏറ്റവും വിലയേറിയ കളിക്കാരനായി തിരഞ്ഞെടുത്തു. മറുവശത്ത് ജോസ് ബട്ട്‌ലറുടെയും സാംസണിന്റെയും ഫോമിനെക്കുറിച്ചുള്ള ആശങ്ക പങ്കുവെക്കുകയും ചെയ്തു.

“രാജസ്ഥാൻ മറ്റൊരു പ്രശ്‌നത്തെ അഭിമുഖീകരിക്കുകയാണ്. ജോസ് ബട്ട്‌ലർക്ക് ഈ വർഷം പതിവുപോലെ റൺസ് കണ്ടെത്താൻ സാധിക്കുന്നില്ല.തുടക്കം വളരെ മികച്ചതായിരുന്നു, പക്ഷേ അദ്ദേഹം ചെറുതായി താഴേക്ക് പോയി. സഞ്ജു സാംസണും റൺസ് കണ്ടെത്താൻ സാധിക്കുന്നില്ല” ചോപ്ര പറഞ്ഞു.രാജസ്ഥാൻ റോയൽസിന് മികച്ച ബാറ്റിംഗ് നിരയുണ്ടെന്ന് മുൻ ഇന്ത്യൻ ഓപ്പണർ സമ്മതിച്ചു. എന്നിരുന്നാലും, അവരുടെ ഏറ്റവും പ്രഗത്ഭരായ രണ്ട് ബാറ്റർമാർ റൺസ് കണ്ടെത്താത്തത് അവർക്ക് വലിയ തലവേദനയാണ് സൃഷിടിക്കുന്നത്.

“അവർക്ക് (ഷിംറോൺ) ഹെറ്റ്‌മെയർ, ധ്രുവ് ജൂറൽ, ദേവദത്ത് പടിക്കൽ എന്നിവരും ഉണ്ട്, ടീം മികച്ചതാണ്, പക്ഷേ രണ്ട് പ്രധാന കളിക്കാർ റൺസ് നേടാത്തത് ഒരു പ്രശ്നമാണ്.”എംഐയ്‌ക്കെതിരെ ബട്ട്‌ലർ 19 പന്തിൽ 18 റൺസ് നേടി,ഇംഗ്ലണ്ടിന്റെ പരിമിത ഓവർ ക്യാപ്റ്റൻ തന്റെ അവസാന അഞ്ച് ഇന്നിംഗ്‌സുകളിൽ ഒരു തവണ മാത്രമാണ് 30 റൺസ് കടന്നത്. അതേസമയം, തന്റെ അവസാന ഏഴ് ഇന്നിംഗ്‌സുകളിൽ നിന്ന് ഒരു തവണ മാത്രമാണ് സാംസൺ 25-ലധികം റൺസ് നേടിയത്.

5/5 - (1 vote)