“ആരാ പറഞ്ഞത് സഞ്ജുവിന് സ്ഥിരതയില്ലെന്ന് ഈ ഫോം സെലക്ടർമാർ കാണുന്നില്ല”

മലയാളി ക്രിക്കറ്റ്‌ ആരാധകരിൽ എല്ലാം വളരെ അധികം സന്തോഷം നിറച്ചാണ് ഇന്നലെ നടന്ന പ്രീ ക്വാർട്ടർ മത്സരത്തിൽ സഞ്ജു സാംസൺ നായകനായ കേരള ടീം എട്ട് വിക്കറ്റ് ജയം കരസ്ഥമാക്കിയത്. എല്ലാ അർഥത്തിലും കരുത്തരായ ഹിമാചൽ പ്രദേശ് ടീമിനെ മറികടന്ന കേരള ടീം ഒരിക്കൽ കൂടി സയ്യദ് മുഷ്താഖ് അലി ട്രോഫിയിൽ ചരിത്രം സൃഷ്ടിക്കാൻ തയ്യാറെടുക്കുകയാണ്. നാളെ നടക്കുന്ന ക്വാർട്ടർ ഫൈനലിൽ തമിഴ്നാടാണ് കേരള ടീം എതിരാളികൾ. ഹിമാചൽ നേടിയ145 റൺസ് മികച്ച ബാറ്റിങ് മികവിൽ കേരള ടീം മറികടന്നെങ്കിലും ഏറ്റവും അധികം കയ്യടികൾ നേടിയത് നായകൻ സഞ്ജു തന്നെയാണ്.

കരിയറിൽ ഉടനീളം മോശം ഫോമിന്റെ പേരിലും സ്ഥിരതയില്ലായ്മയുടെ കൂടി പേരിലും പരിഹാസവും വിമർശനവും കേൾക്കാറുള്ള സഞ്ജു തന്റെ മികവ് എന്തെന്ന് ഒരിക്കൽ കൂടി എല്ലാവർ ക്ക്‌ മുൻപിലും തെളിയിക്കുകയാണ്. തന്നെ ടി :20 ലോകകപ്പിൽ നിന്നും ഒഴിവാക്കിയ സെലക്ടർമാർ ഐപിഎല്ലിലെ മികച്ച പ്രകടനത്തെ പോലും പരിഗണിച്ചിട്ടില്ല എന്നതിൽ സഞ്ജുവിന്റെ മികച്ച മധുര പ്രതികാരമായി ഈ ടൂർണമെന്റിലെ പ്രകടത്തെ ആരാധകർ എല്ലാം തന്നെ വിലയിരുത്തുന്നുണ്ട്. കിവീസിന് എതിരെ നടക്കുന്ന ടി :20 പരമ്പരയിൽ സഞ്ജുവിന് അവസരം ലഭിച്ചില്ല. കൂടാതെ ഇന്ത്യൻ എ ടീമിന്റെ സൗത്താഫ്രിക്കൻ പര്യടനതിനുള്ള സ്‌ക്വാഡിലേക്കും സഞ്ജുവിന് ഇടം ലഭിച്ചില്ല.

ഇതുവരെ തന്നെ ഈ വർഷത്തെ സയ്യദ് മുഷ്താഖ് അലി ട്രോഫിയിലെ പ്രധാന 6 മത്സരങ്ങളില്‍ നിന്ന് മികച്ച 113.50 എന്ന ശരാശരിയില്‍ 227 റണ്‍സാണ് നായകൻ സഞ്ജു സാംസൺ അടിച്ചെടുത്തത്. മിന്നും ഫോമിലുള്ള സഞ്ജു 143.67 എന്ന ശരാശരിയിൽ റൺസ് അടിച്ചുകൂട്ടി. താരം ബാറ്റ് ചെയ്യാൻ എത്തിയ 6മത്സരങ്ങളില്‍ നാലിലും ടീമിനായി പുറത്താകാതെ കൂടി നില്‍ക്കുകയായിരുന്നു എന്നതും വളരെ ഏറെ ശ്രദ്ധേയം. ഇന്നലെ മത്സരത്തിൽ താരം ലീഗിലെ മൂന്നാമത്തെ ഫിഫ്റ്റിയാണ് നേടിയത്.

താരത്തിന്റെ സ്ഥിരതയില്ലായ്മയെ പല തവണ കുറ്റം പറയാറുള്ള എല്ലാ ക്രിക്കറ്റ് നിരീക്ഷകരും ഈ പ്രകടനങ്ങൾ എന്താണ് കാണുന്നില്ലെ എന്നും സഞ്ജു ആരാധകർ അടക്കം ചോദിക്കുന്നുണ്ട്. കൂടാതെ താരം വരുന്ന ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസ് ടീമിന് ഒപ്പം തുടരുമോ എന്നുള്ള ചർച്ചകളും സജീവമാണ്. താരം ക്ലബ്ബ്‌ മാറ്റം നടത്തുമെന്നുള്ള ചില റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്.

Rate this post