“ആരാധകരിൽ നിന്ന് ഞങ്ങൾക്ക് ലഭിക്കുന്ന പിന്തുണയും ഊർജവും ഉൾകൊണ്ട് എല്ലാ മത്സരവും ജയിക്കാൻ ശ്രമിക്കും” : ഇവാന്‍ വുകോമനോവിച്ച്

ഇന്ത്യൻ സൂപ്പർ ലീഗിൽ കേരള ബ്ലാസ്റ്റേഴ്‌സും ജംഷഡ്പൂർ എഫ്‌സിയും തമ്മിലുള്ള അവസാന കൂടിക്കാഴ്ച സമനിലയിൽ അവസാനിച്ചിരുന്നു.സഹൽ അബ്ദുൾ സമദ് ഗ്രെഗ് സ്റ്റുവാർട്ട എന്നിവരാണ് മത്സരത്തിലെ ഗോളുകൾ നേടിയത്.പ്ലേ ഓഫ് സ്‌പോട്ടിനായുള്ള മത്സരം സജീവമായി നിലനിർത്താമെന്ന പ്രതീക്ഷയിൽ ഇരു ടീമുകളും നാളെ കൊമ്പുകോർക്കുമ്പോൾ വിജയത്തിൽ കുറഞ്ഞതൊന്നും പ്രതീക്ഷിക്കുന്നില്ല.ഇരു ടീമുകളും 13 മത്സരങ്ങൾ വീതം കളിച്ചു കഴിഞ്ഞപ്പോൾ ബ്ലാസ്റ്റേഴ്‌സ് രണ്ടാമതും ജംഷഡ്‌പൂർ അഞ്ചാംസ്ഥാനത്തുമാണ്.

നാളത്തെ മത്സരത്തിൽ അധിക സമ്മർദ്ദമൊന്നുമില്ലെന്ന് ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ ഇവാൻ വുകോമനോവിച്ച് പറഞ്ഞു. മാത്രമല്ല, ഈ മാസം വരാനിരിക്കുന്ന കടുത്ത ഷെഡ്യൂളുകൾക്കിടയിലും മത്സരങ്ങൾ ജയിക്കാം എന്ന വിശ്വാസത്തിലാണ് താനും കളിക്കാരും എന്നും അദ്ദേഹം പറഞ്ഞു.“ജംഷഡ്പൂർ തോൽപ്പിക്കാൻ പ്രയാസമുള്ള ടീമാണെന്നും ,അവർ പോയിന്റ് ടേബിളിൽ മുന്നിലെത്താൻ അർഹരാണെന്ന് ഞങ്ങൾ വിശ്വസിക്കുന്നു. പ്രീ-സീസൺ ഉൾപ്പെടെ മൂന്ന് തവണ ഞങ്ങൾ കളിച്ചിട്ടുണ്ട്. കളിയിലുടനീളം ഏകാഗ്രത പുലർത്തുന്ന ടീം വിജയിക്കും. ഞങ്ങളുടെ ആൺകുട്ടികൾ നടത്തുന്ന പ്രയത്‌നത്തിൽ ഞങ്ങൾ സന്തുഷ്ടരാണ്. വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽ ധാരാളം ഗെയിമുകൾ വരുന്നു. പരിക്കുകളുടെ കാര്യത്തിൽ നാം ജാഗ്രത പാലിക്കണം. നാളെ കടുത്ത ഏറ്റുമുട്ടലായിരിക്കും” ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ പറഞ്ഞു .

“ഞങ്ങളുടെ ആരാധകരിൽ നിന്ന് ഞങ്ങൾക്ക് ലഭിക്കുന്ന പിന്തുണയും ഊർജവും എല്ലാ പോയിന്റുകൾക്കും വേണ്ടി പോരാടാൻ ഞങ്ങൾക്ക് കൂടുതൽ കൂടുതൽ പ്രചോദനം നൽകുന്നു. മാത്രമല്ല ഞങ്ങൾ ഇപ്പോൾ നന്നായി കളിക്കുന്നുണ്ട്.ഞങ്ങൾക്ക് നല്ല മനോഭാവവും പോസിറ്റീവ് അന്തരീക്ഷവുമുണ്ട്, ഒരുമിച്ച് കളിക്കുന്നത് ആസ്വദിക്കുകയും പുഞ്ചിരിക്കുകയും ചെയ്യുന്നു. ഒരു പരിശീലകനെന്ന നിലയിൽ, അവയെല്ലാം കാണുന്നതിൽ എനിക്ക് സന്തോഷമുണ്ട്”ഇവാൻ പറഞ്ഞു .

ഇന്ത്യൻ സൂപ്പർ ലീഗിന്റെ ശേഷിക്കുന്ന മത്സരങ്ങളുടെ ഷെഡ്യൂൾ പുറത്തിറക്കിയപ്പോൾ ബ്ലാസ്റ്റേഴ്സിന് ഫെബ്രുവരി അവസാനത്തിൽ ഏഴ് ദിവസത്തിനുള്ളിൽ മൂന്ന് മത്സരങ്ങൾ കളിക്കേണ്ടി വരും.“ഞങ്ങളുടെ ക്യാമ്പിൽ കൊവിഡ് പൊട്ടിപ്പുറപ്പെട്ടതിനെത്തുടർന്ന് ഷെഡ്യൂളിൽ ചില മാറ്റങ്ങളുണ്ടായി. പരിശീലന പരിപാടിയും ഗെയിം പ്ലാനും എല്ലാം ഞങ്ങൾ അതിനനുസരിച്ച് പരിഷ്കരിക്കുകയും ചെയ്തു.രാഹുൽ കെപി ഉടൻ ടീമിനൊപ്പം തിരിച്ചെത്തുമെന്ന് പ്രതീക്ഷിക്കുനന്ദയും ഇവാൻ പറഞ്ഞു. കടുത്ത മത്സര ഷെഡ്യൂലിനെക്കുറിച്ച് നമുക്ക് പരാതിപ്പെടാനാവില്ല.ഈ കാര്യങ്ങളിലെല്ലാം നാം പൊരുത്തപ്പെടുകയും കടന്നുപോകുകയും വേണം. ഇത് മറികടക്കാൻ ഞങ്ങളുടെ കളിക്കാർക്ക്‌ ആവശ്യമായ ഊർജ്ജം ഉണ്ടെന്നു വിശ്വസിക്കുന്നതായും ഇവാൻ പറഞ്ഞു.

ആരാധകരിൽ നിന്ന് ഞങ്ങൾക്ക് ലഭിക്കുന്ന പിന്തുണയോടെ പോയത് ടേബിളിൽ എത്താൻ ഞങ്ങൾ എല്ലാം ചെയ്യും. എന്തും സാധ്യമാണ്അവസാന നിമിഷം വരെ ഞങ്ങൾ പോരാടും എന്നും ഇവാൻ പറഞ്ഞു.ഈ സീസണിൽ ആകെ നാല് മഞ്ഞക്കാർഡുകൾ നേടിയതിനാൽ, അടുത്ത മത്സരത്തിൽ നിന്ന് സസ്പെൻഡ് ചെയ്യപ്പെട്ട ജോർജ്ജ് പെരേര ഡിയാസ് ഒഴികെ, പരിക്കിന്റെ അപ്‌ഡേറ്റുകളൊന്നുമില്ലെന്നും നാളത്തേക്ക് എല്ലാവരും ലഭ്യമാണെന്നും ഇവാൻ വുകോമാനോവിച്ച് ഉറപ്പുനൽകി.

“തീർച്ചയായും, ഓരോ കളിക്കാരനും സ്കോർ ചെയ്യാൻ ആഗ്രഹിക്കുന്നു, ഗോൾകീപ്പർ പോലും. ഈ സീസണിലെ ആദ്യ ഗോളിനായി ഞാൻ കാത്തിരിക്കുകയാണ്, പക്ഷേ ടീമാണ് ഏറ്റവും പ്രധാനം. അതിനാൽ, ഞങ്ങൾക്ക് മൂന്ന് പോയിന്റുകൾ നേടാൻ കഴിയുന്നിടത്തോളം ഞാൻ സന്തോഷവാനാണ്. എന്നാൽ വരും മത്സരങ്ങളിൽ എനിക്ക് ഒരു ഗോൾ നേടാനാകുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു ഇവനൊപ്പം വാർത്ത സമ്മേളനത്തിൽ ഉണ്ടായിരുന്ന പ്യൂട്ടിയ പറഞ്ഞു.