❝ അമ്പോ 😱വെറും 42 മത്സരങ്ങൾ കളിച്ച് ഏകദിന റാങ്കിങ്ങിൽ ഒന്നാമത് ❞ : ഇത് റാഞ്ചിക്കാരന്റെ റെക്കോർഡ്

ക്രിക്കറ്റിൽ അപൂർവ്വ റെക്കോർഡുകൾ എല്ലാകാലത്തും പിറക്കാറുണ്ട്. വളരെ അധികം അന്താരാഷ്ട്ര ക്രിക്കറ്റിൽ പുതിയതായി പിറക്കാറുണ്ട്. കൂടാതെ താരങ്ങൾ പലരും നേട്ടങ്ങൾ അടക്കം പലതും മറികടക്കാറുണ്ട്. അതേസമയം ലോകക്രിക്കറ്റിൽ ഇന്നും വളരെയേറെ ആരാധകരുള്ള താരമാണ് മുൻ ഇന്ത്യൻ നായകനും ഇതിഹാസ വിക്കറ്റ് കീപ്പർ ബാറ്റ്‌സ്മാനുമായ മഹേന്ദ്ര സിങ് ധോണി. ഇന്ത്യൻ ക്രിക്കറ്റിൽ സുവർണ്ണ ലിപികളാൽ എന്നും എഴുതപെട്ട നേട്ടങ്ങളും അനവധി മുഹൂർത്തങ്ങളും സമ്മാനിച്ച ഇതിഹാസ താരം ധോണിയുടെ  കരിയർ ഒരിക്കൽ കൂടി ചർച്ചയാക്കി മാറ്റുകയാണ് എല്ലാ ക്രിക്കറ്റ്‌ പ്രേമികളും ഇപ്പോൾ. വരുന്ന ഐസിസി ടി :20 ലോകകപ്പിനുള്ള ടീം ഇന്ത്യക്ക് ഒപ്പം ധോണിയും മെന്റർ റോളിൽ പ്രവർത്തിക്കും എന്നുള്ള വാർത്ത ഇന്ത്യൻ ആരാധകർ എല്ലാം ആവേശപൂർവ്വമാണ് ഏറ്റെടുത്തത്.

ബാറ്റ്‌സ്മാനായും നായകൻ റോളിലും ഏറെ തിളങ്ങിയ മഹേന്ദ്ര സിങ് ധോണി അന്താരാഷ്ട്ര ക്രിക്കറ്റിൽ സ്വന്തം പേരിൽ കുറിച്ച നേട്ടങ്ങൾ അപൂർവ്വമാണ്. ഇന്ത്യൻ ടീമിനെ മോശം അവസ്‌ഥയിൽ നിന്നും ലോകത്തെ ഒന്നാം നമ്പർ ടീമാക്കി മാറ്റിയ ധോണിയുടെ ക്യാപ്റ്റൻസി മികവും ഒപ്പം അദ്ദേഹം കരസ്ഥമാക്കിയ എല്ലാ പ്രധാന നേട്ടങ്ങളും ഹേറ്റേഴ്‌സിനെ പോലും പക്ഷേ ഞെട്ടിക്കും. ലോകക്രിക്കറ്റിൽ ഐസിസി ടി :20 ലോകകപ്പ്, ഐസിസി ഏകദിന ക്രിക്കറ്റ്‌ ലോകകപ്പ്, ചാമ്പ്യൻസ് ട്രോഫി എന്നിവ നേടിയ ഒരേ ഒരു നായകനും ധോണി മാത്രമാണ്.ടെസ്റ്റ് ക്രിക്കറ്റ്‌ ചരിത്രത്തിൽ ഇന്ത്യൻ ടീം റാങ്കിങ്ങിൽ ഒന്നാമത് എത്തി ചരിത്രം സൃഷ്ടിച്ചതും ധോണിയുടെ ടെസ്റ്റ് ക്യാപ്റ്റൻസി നാളുകളിലാണ്. ഏതൊരു എതിരാളികളും ധോണിയെന്ന നായകന്റെ അപൂർവമായ ചാണക്യതന്ത്രങ്ങളെ ഭയന്നപ്പോൾ ഇന്ത്യൻ ടീം വിജയത്തിന്റെ പടവുകൾ അതിവേഗം ചവിട്ടി കയറി.

വിക്കറ്റ് കീപ്പർ ധോണിയെ ഭയക്കാത്ത ഒരു ബാറ്റ്‌സ്മാനും ഇന്ന് ലോക ക്രിക്കറ്റിൽ ഇല്ല. സ്റ്റമ്പിന് പിറകിൽ നിൽക്കുമ്പോൾ ക്രീസിൽ നിന്നും ഇറങ്ങുവാൻ ഒന്ന് മടിക്കും.ഒരു ഇന്ത്യൻ വിക്കറ്റ് കീപ്പറുടെ ഏറ്റവും അധികം പുറത്താക്കലുകൾ വിക്കറ്റിന് പിന്നിൽ പൂർത്തിയാക്കിയ ധോണി ഏകദിന ക്രിക്കറ്റിൽ തന്നെ 321 ക്യാച്ചുകളും ഒപ്പം 123 സ്റ്റമ്പിഗ് കൂടി പൂർത്തിയാക്കി.ഇന്നും അന്താരാഷ്ട്ര ക്രിക്കറ്റിൽ ഏറ്റവും അധികം ഇരകളെ സ്റ്റമ്പ് ചെയ്ത് പുറത്താക്കിയ വിക്കറ്റ് കീപ്പർ ധോണി തന്നെ.ഒരു വിക്കറ്റ് കീപ്പർ ബാറ്റ്‌സ്മാന്റെ ഏറ്റവും വലിയ സ്കോർ ഏകദിന ക്രിക്കറ്റിൽ സ്വന്തമാക്കിയ ധോണി ആറാം നമ്പർ പൊസിഷനിൽ ഏറ്റവും അധികം റൺസ് അടിച്ചെടുത്ത താരവുമാണ്.

അതേസമയം ഐസിസി ഏകദിന ക്രിക്കറ്റ്‌ റാങ്കിങ്ങിൽ വെറും 42 ഏകദിന മത്സരങ്ങൾ മാത്രം കളിച്ച് ഒന്നാം റാങ്കിൽ എത്തിയ ധോണി ഇന്നും ഏറ്റവും വേഗത്തിൽ ആ നേട്ടം സ്വന്തമാക്കിയ ഒരേ ഒരു ബാറ്റ്‌സ്മാനുമാണ്. ലോകകപ്പ് കിരീടം സിക്സ് പായിച്ച് നേടിയും ചരിത്രം തന്റെ പേരിൽ കുറിച്ചിട്ട മഹേന്ദ്ര സിങ് ധോണി ഇന്ത്യൻ പ്രീമിയർ ലീഗ് ക്രിക്കറ്റിലെ ഏറ്റവും മികച്ച ക്യാപ്റ്റനുമാണ്. അന്താരാഷ്ട്ര ക്രിക്കറ്റിൽ ഇന്നും പല പ്രമുഖരായിട്ടുള്ള ബാറ്റ്‌സ്മാന്മാർക്കും ഈ റെക്കോർഡ് മറികടക്കുവാൻ കഴിഞ്ഞിട്ടില്ല. കൂടാതെ ഇന്നും ഇത്തരം ധോണിയുടെ ഒരു നേട്ടം മറികടക്കാൻ മറ്റൊരു താരത്തിന് കഴിയും എന്ന് ക്രിക്കറ്റ്‌ ലോകവും വിശ്വസിക്കുന്നില്ല.

Rate this post