ഏറ്റവും മികച്ച താരമായ അവൻ സ്‌ക്വാഡിൽ ഇല്ലേ 😱കാരണം ചോദിച്ച് ആകാശ് ചോപ്ര

അന്താരാഷ്ട്ര ക്രിക്കറ്റ്‌ ലോകത്ത് ഇന്ന് ഏറ്റവും അധികം ചർച്ചാവിഷയമായി മാറുന്നത് ഐസിസി ടി :20 ലോകകപ്പ് ക്രിക്കറ്റ്‌ ലോകകപ്പ് മത്സരങ്ങൾക്കായുള്ള ഇന്ത്യൻ സ്‌ക്വാടാണ്.18 അംഗ ഇന്ത്യൻ ടീം സ്‌ക്വാഡിനെ കഴിഞ്ഞ ദിവസമാണ് ഇന്ത്യൻ സെലക്ഷൻ കമ്മിറ്റി പ്രഖ്യാപിച്ചത്. വളരെ നിർണായകമായ ടി :20 ലോകകപ്പ് ജയിക്കാനായി യുവ നിരക്കും ഒപ്പം ഏറെ എക്സ്പീരിയൻസുള്ള താരങ്ങൾക്കും കൂടി പ്രാധാന്യം നൽകിയുള്ള സ്‌ക്വാഡിനെ തിരഞ്ഞെടുത്തപ്പോൾ ഏതാനും ചില പ്രമുഖ താരങ്ങളെ ഒഴിവാക്കിയത് വളരെ ഏറെ ചർച്ചയായി മാറി കഴിഞ്ഞു.

വിരാട് കോഹ്ലി നയിക്കുന്ന ലോകകപ്പ് സ്‌ക്വാഡിൽ രോഹിത് ശർമ്മ, രാഹുൽ അടക്കം പ്രമുഖ ബാറ്റ്‌സ്മാന്മാർ ഇടം നേടിയപ്പോൾ ശിഖർ ധവാൻ, യൂസ്വേന്ദ്ര ചഹാൽ തുടങ്ങി ഏറെ കാലമായി തന്നെ ലിമിറ്റഡ് ഓവർ ക്രിക്കറ്റിന്റെ ഭാഗമായ ചില താരങ്ങളെ ഒഴിവാക്കിയത് വളരെ ഏറെ വിവാദങ്ങൾ സൃഷ്ടിച്ചു കഴിഞ്ഞു. ചഹാൽ , കുൽദീപ് യാദവ് അടക്കം ചില സീനിയർ സ്പിന്നർമാരെ ഒഴിവാക്കിയ തീരുമാനവും വിമർശനങ്ങൾക്ക് കാരണം ആയി കഴിഞ്ഞു.


ഇക്കാര്യത്തിൽ തന്റെ അഭിപ്രായം തന്നെ തുറന്ന് പറയുകയാണ് മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര. എന്തുകൊണ്ട് ഇത്ര ഏറെ സ്പിൻ ബൗളർമാരെ ടീമിലേക്കായി സെലക്ട് ചെയ്തിട്ടും യൂസ്വേന്ദ്ര ചാഹൽ സ്‌ക്വാഡിൽ ഇല്ല എന്നും ചോദിച്ച ആകാശ് ചോപ്ര രൂക്ഷ ഭാഷയിലാണ് പ്രതികരിച്ചത്. “ചാഹൽ ഇന്ത്യൻ സ്‌ക്വാഡിൽ സ്ഥാനം നേടിയില്ല എന്നത് എനിക്ക് ഒരുവേള ഒട്ടും വിശ്വസിക്കാൻ കഴിയുന്നില്ല. റാഷിദ്‌ ഖാൻ കഴിഞ്ഞാൽ ലോകത്തെ ഏറ്റവും ബെസ്റ്റ് സ്പിൻ ബൗളർ ചാഹൽ തന്നെയാണ്. പല ടി :20 മത്സരങ്ങളിൽ പോലും ഇന്ത്യൻ ടീം ബൗളിംഗ് നിരക്കായി ഏറെ വിക്കറ്റുകൾ അനേകം തവണ വീഴ്ത്തിയ ചാഹലിനെ എന്തുകൊണ്ട് ഒഴിവാക്കിയെന്നത് മനസ്സിലാവുന്നില്ല. കൂടാതെ എന്തിനാണ് ഈ സ്‌ക്വാഡിൽ 5 സ്പിന്നർമാർ “ആകാശ് ചോപ്ര തന്റെ നിരീക്ഷണം വിശദമാക്കി

അതേസമയം നിലവിൽ പ്രഖ്യാപിച്ച ടീം ഇന്ത്യയുടെ സ്‌ക്വാഡിൽ ഏറ്റവും അധികം സർപ്രൈസായി മാറിയത് സീനിയർ ഓഫ്‌ സ്പിന്നർ അശ്വിന്റെ വരവാണ്.ഇപ്പോൾ ഐപിഎല്ലിൽ അടക്കം മികച്ച ബൗളിംഗ് പ്രകടനം പുറത്തെടുക്കുന്ന അശ്വിൻ നാല് വർഷത്തെ ഇടവേളക്ക് ശേഷമാണ് ടി :20 ടീമിലേക്ക് വരുന്നത്.