കോഹ്ലിക്ക്‌ ക്യാപ്റ്റൻസി നഷ്ടമാകുമോ 😱അറിയിപ്പുമായി ബിസിസിഐ

ക്രിക്കറ്റ്‌ പ്രേമികളെ എല്ലാം ഞെട്ടിച്ച ചില റിപ്പോർട്ടുകളാണ് കഴിഞ്ഞ ദിവസം പുറത്തുവന്നത്. ഇന്ത്യൻ ടീം നായകൻ വിരാട് കോഹ്ലി വരാനിരിക്കുന്ന ടി :20 ക്രിക്കറ്റ്‌ ലോകകപ്പിന് ശേഷം ലിമിറ്റഡ് ഓവർ ഫോർമാറ്റുകളിലെ നായക സ്ഥാനം ഒഴിയാനുള്ള ആലോചനകളിലാണ് എന്നും വാർത്തകൾ സൂചിപ്പിച്ചിരുന്നു. കരിയറിൽ ഇനി ബാറ്റിങ്ങിൽ കൂടുതൽ ശ്രദ്ധിക്കാൻ കോഹ്ലി ഏകദിന, ടി :20 ഫോർമാറ്റുകളിലെ ക്യാപ്റ്റൻസി റോൾ വൈകാതെ ഓപ്പണർ രോഹിത്തിന് നൽകും എന്നും ഒട്ടനവധി വാർത്തകൾ പ്രചരിച്ചിരുന്നു. ഇക്കാര്യം നായകൻ കോഹ്ലിയോ രോഹിത്തോ പക്ഷേ വ്യക്തമാക്കിയില്ല എങ്കിലും ഈ റിപ്പോർട്ടുകളോട് പ്രതികരിക്കുകയാണ് ബിസിസിഐ.

“നിലവിൽ പ്രചരിക്കുന്ന വാർത്തകൾ എല്ലാം തെറ്റാണ്.ഇത്തരം ഒരു കാര്യം ബിസിസിഐ ഇതുവരെ ആലോചിച്ചിട്ടില്ല. വിരാട് കോഹ്ലി തന്നെയാണ് നിലവിൽ മൂന്ന് ഫോർമാറ്റിലും ഇന്ത്യൻ ക്രിക്കറ്റ്‌ ടീം നായകൻ.അദ്ദേഹത്തിന്റെ ക്യാപ്റ്റൻസി ചുമതല മാറ്റുവാനും നിലവിൽ ഇന്ത്യൻ ക്രിക്കറ്റ്‌ ബോർഡിന് യാതൊരുവിധ താല്പര്യവും ഇല്ല”ഉന്നത ബിസിസിഐ അധികൃതർ വിശദമാക്കി


അതേസമയം ഇന്ത്യൻ ക്രിക്കറ്റ്‌ ടീമിനെ മികച്ച രീതിയിൽ മൂന്ന് ഫോർമാറ്റിലും നയിക്കുന്ന വിരാട് കോഹ്ലി പക്ഷേ തന്റെ കരിയറിലെ ഏറ്റവും മോശമായ ഒരു കാലയളവിൽ കൂടിയാണ് പോകുന്നത്. ബാറ്റിങ്ങിൽ ഫോം കണ്ടെത്തുവാൻ കോഹ്ലി വിഷമിക്കുന്നുണ്ട്. കഴിഞ്ഞ രണ്ട് വർഷകാലമായി കോഹ്ലിക്ക് സെഞ്ച്വറി ഒന്നും നേടുവാൻ കഴിഞ്ഞിട്ടില്ല. അത് കൊണ്ട് തന്നെ തന്റെ കരിയറിൽ ടെസ്റ്റ്‌ നായകനായി മാത്രം തുടരുവാനാണ് വിരാട് കോഹ്ലി ആഗ്രഹിക്കുന്നത് എന്നും ഏകദിന, ടി :20 ക്യാപ്റ്റൻസി ചുമതലകൾ സ്റ്റാർ ഓപ്പണർ രോഹിത്തിന് നൽകാം എന്നും കോഹ്ലി ആഗ്രഹിക്കുന്നുണ്ടെന്നും ചില ദേശീയ മാധ്യമങ്ങൾ അടക്കമാണ് റിപ്പോർട്ട്‌ ചെയ്തത്‌.

ഐപിഎല്ലിൽ 5 കിരീടങ്ങൾ മുംബൈ ഇന്ത്യൻസ് ടീമിനായി കരസ്ഥമാക്കിയ രോഹിത് ടി :20, ഏകദിന ക്യാപ്റ്റനായി എത്തുന്നത് അനേകം ചില മാറ്റങ്ങൾക്ക്‌ കൂടി ഇന്ത്യൻ ടീമിൽ തുടക്കം കുറിക്കും എന്നും ആരാധകർ അഭിപ്രായം അറിയിക്കുന്നുണ്ട്.രോഹിത് മുൻപ് ചില ടൂർണമെന്റുകളിൽ അടക്കം ഇന്ത്യൻ ടീമിനെ നയിച്ചിട്ടുണ്ട്.