അവരുടെ വിക്കറ്റ് വീഴ്ത്തുന്നത് സിമ്പിൾ 😱നാസിർ ഹുസൈൻ വാക്കുകൾ ഇംഗ്ലണ്ട് ടീം മറന്നോ

ഇന്ത്യൻ ക്രിക്കറ്റ്‌ ടീമിന്റെ ഇംഗ്ലണ്ട് പര്യടനം ആരംഭിച്ച നിമിഷ മുതലുള്ള ഓർമ്മകൾ എല്ലാം പരിശോധിച്ചാൽ ഇന്നലെ ഓവൽ ടെസ്റ്റിൽ മൂന്നാം ദിനം നെടുവനായി സാധിച്ച അപൂർവ്വ റെക്കോർഡുകൾ എല്ലാ ക്രിക്കറ്റ്‌ പ്രേമികൾക്കും നൽകിയത് മഹനീയ മുഹൂർത്തമാണ്. ഇന്ത്യ :ഇംഗ്ലണ്ട് നാലാം ക്രിക്കറ്റ്‌ ടെസ്റ്റ്‌ മത്സരമിപ്പോൾ ആവേശപൂർവ്വമാണ് പുരോഗമിക്കുന്നത്. മൂന്നാം ദിനം വമ്പൻ ട്വിസ്റ്റ്‌ സമ്മാനിച്ചാണ് ഇന്ത്യൻ ടീം രണ്ടാം ഇന്നിങ്സിൽ മികച്ച പ്രകടനം പുറത്തെടുത്തത്.മികച്ച ബാറ്റിങ് പ്രകടനത്തോടെ ഇന്ത്യൻ ടീമിന്റെ എല്ലാ ബാറ്റ്‌സ്മാന്മാരും മൂന്നാം ദിനം സ്റ്റാറായി മാറി കഴിഞ്ഞു . ഇംഗ്ലണ്ടിന്റെ 99 റൺസ് ഒന്നാം ഇന്നിങ്സ് ലീഡിന് മറുപടിയായി രണ്ടാം ഇന്നിങ്സ് ബാറ്റിങ് ആരംഭിച്ച ടീം ഇന്ത്യ മൂന്നാം ദിനത്തിൽ വെളിച്ച കുറവ് കാരണം നേരത്തെ കളി നിർത്തുമ്പോൾ 3 വിക്കറ്റുകൾ നഷ്ടത്തിൽ 270 റൺസെന്ന സ്കോറിലാണ് . നിലവിൽ ഇന്ത്യൻ ടീമിന് 171 റൺസ് ലീഡുണ്ട്. 300റിൽ അധികം ലീഡാണ് കോഹ്ലിയും സംഘവും ഇപ്പോൾ പ്രതീക്ഷിക്കുന്നത്.


എന്നാൽ ഇപ്പോൾ ക്രിക്കറ്റ്‌ ലോകത്തും ഒപ്പം സോഷ്യൽ മീഡിയയിലും എല്ലാം വളരെ അധികം ചർച്ചാവിഷയമായി മാറുന്നത് മുൻ ഇംഗ്ലണ്ട് താരം നാസിർ ഹുസൈൻ വാക്കുകളാണ്. ഇന്ത്യൻ ബാറ്റിങ് നിരയിൽ മികച്ച ഫോമിലുള്ള ടോപ് ഫോറിന് പുറത്താക്കുവാൻ ഇംഗ്ലണ്ട് ബൗളർമാർ ഉപയോഗിക്കുന്ന പ്ലാനിനെ കുറിച്ചാണ് മുൻ താരം വാചലനായത്. ഇംഗ്ലണ്ട് ടീമിന്റെ തന്ത്രത്തെ പുകഴ്ത്തി സംസാരിച്ച നാസിർ ഹുസൈൻ ഇത്തരം ഒരു പ്ലാനിൽ മാത്രമേ ഇന്ത്യയെ വീഴ്ത്താൻ കഴിയൂ എന്നും വിശദമാക്കി.പരമ്പരയിൽ രോഹിത്, കോഹ്ലി, രാഹുൽ, പൂജാര എന്നിവർ വിക്കറ്റുകൾ നഷ്ടമാക്കിയ രീതി ഏകദേശം സമാനമാണ് എന്നും നാസിർ ഹുസൈൻ വ്യക്തമാക്കി.

“രോഹിത്തിന് നേരെ കൃത്യമായി ലെങ്ത് പരിഗണിക്കണം. എന്നാൽ രാഹുലിന് നേരെ അൽപ്പം ഫുൾ ലെങ്ത്തിൽ പന്തെറിയണം.പൂജാരക്ക്‌ നേരെ നാലാം സ്റ്റമ്പ്‌ ലക്ഷ്യമാക്കി ബോളുകൾ എല്ലാം തുടർച്ചയായി എറിയുവാൻ തയ്യാറാവണം. നായകൻ വിരാട് കോഹ്ലിക്ക് എതിരെ ഫുൾ ലെങ്ത്തിന് പകരം അൽപ്പം ഗുഡ് ലെങ്ത്തിൽ ഓഫ്‌ സ്റ്റമ്പ് ചാനലിൽ എറിയുവാൻ ശ്രമിക്കണം “മുൻ ഇംഗ്ലണ്ട് താരം അഭിപ്രായം വിശദമാക്കി