ഇറ്റാലിയൻ വണ്ടർ കിഡിനെ റാഞ്ചി എസി മിലാൻ

ഇറ്റാലിയൻ ഫുട്ബോളിലെ ഏറ്റവും മികച്ച യുവ താരങ്ങളിലൊരാളായ സാൻഡ്രോ ടോണാലിയെ എ സി മിലൻ സ്വന്തമാക്കി. 35 മില്യൺ യൂറോക്കാണ് ഇറ്റാലിയൻ മിഡ്‌ഫീൽഡറെ മിലാൻ ബ്രെഷ്യയിൽ നിന്നും സ്വന്തമാക്കുന്നത്.(10 മില്യൺ യൂറോക്ക്‌ ഒരു വർഷത്തെ ലോണിനാണ് ടോണാലി മിലാനിൽ എത്തുന്നത്, അതിനു ശേഷം രണ്ടു വർഷത്തെ സ്ഥിരം കരാറിനായി 15 മില്യണും,10 മില്യൺ ബോണസും മിലാൻ നൽകണം)ഇറ്റാലിയൻ ഫുട്ബോൾ ലോകത്തെ ഏറ്റവും മികച്ച യുവ ടാലന്റായാണ് ടൊണാലി അറിയപ്പെടുന്നത്.

കഴിഞ്ഞ സീസണിൽ ഇറ്റാലിയൻ ലീഗിൽ മികച്ച പ്രകടനം കാഴ്ച വെച്ച ടോണാലി പല വമ്പൻ ക്ലബ്ബുകളിൽ നിന്നും ഓഫറുകൾ ഉണ്ടായിരുന്നെങ്കിലും തന്റെ ആരാധന ക്ലബായ മിലാൻ ഈ ഇരുപതുകാരൻ തെരഞ്ഞെടുക്കുകയായിരുന്നു. മിലാനിൽ 8 ആം നമ്പർ ജേഴ്സിയാണ് തരാം അണിയുക . 2017 മുതൽ ബ്രെഷ്യയിൽ കളിക്കുന്ന ടോണാലി 89 മത്സരങ്ങളിൽ ജേഴ്സിയണിഞ്ഞിട്ടുണ്ട് . കഴിഞ്ഞ വര്ഷം ഇറ്റാലിയൻ ദേശീയ ടീമിൽ അരങ്ങേറ്റം കുറിച്ച ടോണാലി 3 മത്സരങ്ങൾ കളിച്ചിട്ടുണ്ട്.വലിയ ഭാവി തന്നെ പ്രവചിക്കപ്പെടുന്ന ടൊണാലിയെ അടുത്ത പിർലോ എന്നാണ് ആരാധകർ താരത്തെ വിശേഷിപ്പിക്കുന്നത്.