എസി മിലാന്റെ പത്തു വർഷത്തെ കാത്തിരിപ്പിന് അവസാനം |AC MILAN

ഇന്നലെ രാത്രി സാൻ സിറോയിൽ നടന്ന ചാമ്പ്യൻസ് ലീഗിൽ ടോട്ടൻഹാം ഹോട്സ്പറിനെതിരെ എസി മിലാൻ 1-0 ന് ജയിച്ചു. മത്സരത്തിന്റെ ഏഴാം മിനിറ്റിൽ ബ്രാഹിം ഡയസാണ് എസി മിലാന്റെ വിജയഗോൾ നേടിയത്. ഇതാദ്യമായാണ് എസി മിലാൻ യൂറോപ്യൻ മത്സരത്തിൽ ടോട്ടൻഹാമിനെ പരാജയപ്പെടുത്തുന്നത്. കൂടാതെ ഇംഗ്ലീഷ് ടീമുകൾക്കെതിരെ കളിച്ച അവസാന 10 മത്സരങ്ങളിൽ ഇതാദ്യമായാണ് എസി മിലാൻ ജയിക്കുന്നത്. ഇതിനുമുമ്പ് 2012-ൽ ചാമ്പ്യൻസ് ലീഗിൽ ആഴ്സണലിനെ 4-0ന് എസി മിലാൻ പരാജയപ്പെടുത്തി. അതിനുശേഷം ഇംഗ്ലീഷ് ടീമുകൾക്കെതിരെ കളിച്ച ഒമ്പത് മത്സരങ്ങളിൽ എട്ടിലും തോറ്റു.

7 തവണ ചാമ്പ്യൻസ് ലീഗ് കിരീടം നേടിയ ടീമാണ് എസി മിലാൻ. എന്നാൽ ഇറ്റാലിയൻ ടീമിന്റെ സമീപകാല പ്രകടനങ്ങൾ അത്ര മികച്ചതായിരുന്നില്ല. 1963-ൽ എസി മിലാൻ ആദ്യമായി ചാമ്പ്യൻസ് ലീഗ് ജേതാക്കളായി. അതിനുശേഷം, 1969, 1989, 1990, 1994, 2003 വർഷങ്ങളിൽ എസി മിലാൻ ചാമ്പ്യൻസ് ലീഗ് നേടിയിട്ടുണ്ട്, ഏറ്റവും ഒടുവിൽ 2007ൽ.ചരിത്രത്തിൽ ഏറ്റവും കൂടുതൽ ചാമ്പ്യൻസ് ലീഗ് കിരീടങ്ങൾ നേടിയ രണ്ടാമത്തെ ടീമാണ് എസി മിലാൻ.

ഇന്നലെ രാത്രി ടോട്ടൻഹാമിനെതിരെ എസി മിലാൻ നേടിയ വിജയം 2013ന് ശേഷമുള്ള അവരുടെ ആദ്യ ചാമ്പ്യൻസ് ലീഗ് നോക്കൗട്ട് വിജയമാണ്. 2013ൽ ബാഴ്‌സലോണയെ 2-0ന് തോൽപ്പിച്ചതിന് ശേഷം ഇതാദ്യമായാണ് എസി മിലാൻ ചാമ്പ്യൻസ് ലീഗ് റൗണ്ട് ഓഫ് 16 മത്സരത്തിൽ വിജയിക്കുന്നത്.2014ന് ശേഷമുള്ള എ സി മിലാന്റെ ചാമ്പ്യൻസ് ലീഗ് നോക്കൗട്ട് ഘട്ടത്തിലെ ആദ്യ ഗോളായിരുന്നുഇന്നലെ നേടിയത് .ഇതിനിടെ മൂന്ന് മത്സരങ്ങളിലും പരാജയമായിരുന്നു ഫലം. എങ്കിലും കഴിഞ്ഞ സീസണിലെ മോശം പ്രകടനത്തിന് ഈ സീസണിൽ മികച്ച മുന്നേറ്റം നടത്താനാണ് എസി മിലാൻ ശ്രമിക്കുന്നത്.

ഇതിന്റെ ആദ്യപടി അവർ വിജയകരമായി പൂർത്തിയാക്കിക്കഴിഞ്ഞു. മാർച്ച് എട്ടിന് ടോട്ടൻഹാം ഹോട്സ്പർ സ്റ്റേഡിയത്തിലാണ് ചാമ്പ്യൻസ് ലീഗ് റൗണ്ട് ഓഫ് 16 രണ്ടാം പാദം നടക്കുന്നത്. ആ മത്സരത്തിൽ സമനില നേടിയാൽ എസി മിലാൻ ചാമ്പ്യൻസ് ലീഗിന്റെ ക്വാർട്ടർ ഫൈനലിൽ കടക്കും. അതേസമയം, തകർപ്പൻ തയ്യാറെടുപ്പുകളോടെയാണ് ടോട്ടനം ഹോട്‌സ്പർ സ്വന്തം തട്ടകത്തിൽ രണ്ടാം പാദ പോരാട്ടത്തിനിറങ്ങുകയെന്ന് ഉറപ്പാണ്.

Rate this post