കണക്കുകൾ പറയുന്നു ,നിലവിൽ യൂറോപ്പിൽ ലയണൽ മെസ്സിയെക്കാൾ മികച്ച താരമില്ല |Lionel Messi
2021 ൽ ബാഴ്സലോണയിൽ നിന്നും പാരീസ് സെന്റ് ജെർമെയ്നിൽ ചേർന്നതിന് ശേഷം അർജന്റീന സൂപ്പർ താരം ലയണൽ മെസ്സി തന്റെ ഏറ്റവും മികച്ച ഫോം കണ്ടെത്തിയിരിക്കുകയാണ്.ബാഴ്സലോണയിൽ വർഷങ്ങളായി ആരാധകർ കണ്ടിരുന്ന മെസ്സിയെ പിഎസ്ജി ജേഴ്സിയിലും ഇപ്പോൾ കാണാൻ സാധിച്ചിരിക്കുകയാണ്.
ഫ്രാൻസിലെ തന്റെ ആദ്യ സീസണിൽ 35 കാരന് പരിക്കും കോവിഡും വ്യകതിപരമായ പല പ്രശ്നങ്ങൾ മൂലവും മികച്ച നിലവാരത്തിലേക്ക് ഉയരാൻ സാധിച്ചിരുന്നില്ല.എന്നാൽ ഈ ഈ സീസണിൽ ഏറ്റവും മികച്ച മെസ്സിയെയായാണ് കാണുന്നത്. ഈ സീസണിൽ 16 കളികളിൽ മാത്രം 23 ഗോൾ സംഭാവനകൾ ആണ് 35 കാരൻ സ്വന്തമാക്കിയത്. ഈ സ്ഥിതിവിവരക്കണക്കുകളിൽ നിന്നും മികച്ച സീസണാണെന്ന് ആർക്കും പറയാൻ കഴിയും. ഗോളുകൾക്ക് അസിസ്റ്റുകൾക്ക് പുറമെ പ്ലെ മെക്കിങ്ങും ,ലോങ്ങ് റേഞ്ച് ഷോട്ടുകളും അതിശയിപ്പിക്കുന്ന ഡ്രിബിളുകൾ,ഫ്രീ-കിക്കുകൾ എന്നിവയിലെല്ലാം മെസ്സി തന്റെ വ്യ്കതിമുദ്ര പതിപ്പിച്ചു.

കഴിഞ്ഞ ദിവസം ലീഗ് 1 ൽ ട്രോയിസിനെതിരെ മത്സരത്തിലെ പ്രകടനം മാത്രം മതിയാവും മെസ്സിയുടെ ഈ സീസണിലെ മികവിനെ അളക്കാൻ. ഒരു ലോങ്ങ് റേഞ്ച് ഗോളും നെയ്മർക്ക് കൊടുത്ത മികച്ചൊരു അസിസ്റ്റും ഇതിൽ ഉൾപ്പെടുന്നു.ഈ ആഴ്ച ആദ്യം ചാമ്പ്യൻസ് ലീഗിൽ മക്കാബി ഹൈഫയ്ക്കെതിരെയായിരുന്നു അദ്ദേഹത്തിന്റെ ഏറ്റവും മികച്ച പ്രകടനംഏഴ് തവണ ബാലൺ ഡി ഓർ ജേതാവ് രണ്ട് ഗോളുകളും രണ്ട് അസിസ്റ്റുകളും പിഴവുകളില്ലാത്ത പ്രകടനത്തിൽ നേടി. ഒക്ടോബര് മാസത്തിൽ ആറു മത്സരങ്ങളിൽ നിന്നും ആറു ഗോളുകളും 5 അസിസ്റ്റും നാല് മാൻ ഓഫ് ദി മാച്ച് അവാർഡുകളും നേടി.നിലവിൽ യൂറോപ്പിൽ മെസ്സിയെക്കാൾ മികച്ച ഫുട്ബോൾ കളിക്കുന്ന താരത്തെ കാണാൻ സാധിക്കില്ല.
Lionel Messi’s last 6 months
— #LM8 (@BayernLM10) October 30, 2022
May: 2 games, 2 goals, 1 assist, 1 motm
June: 2 games, 5 goals, 2 assists, 2 motm
July: 1 game, 1 goal, 1 motm
August: 5 games, 3 goals, 5 assists, 2 motm
September: 7 games, 6 goals, 4 assists, 6 motm
October: 6 games, 6 goals, 5 assists, 4 motm https://t.co/sGOeeAQfhB
കൈലിയൻ എംബാപ്പെയും നെയ്മറും അവരുടെ സമീപ വർഷങ്ങളിലെ ഏറ്റവും മികച്ച ഫുട്ബോൾ കളിക്കുനന്തിന് പിന്നിലും മെസ്സിയുടെ മികച്ച ഫോമ തന്നെയാണ് കാരണം. എംഎൻഎം ത്രയം അവരുടെ ഏറ്റവും മികച്ച നിലയിലേക്ക് ഉയരുന്നതും ഈ സീസണിൽ കാണാൻ സാധിച്ചു. ഇതുവരെ ഇവർക്കിടയിൽ 67 ഗോൾ സംഭാവനകൾ ആണ് ഉളളത്. മൂവരും കൂടി 43 ഗോളുകളാണ് പിഎസ്ജിക്കായി അടിച്ചു കൂട്ടിയത്.ലോകകപ്പ് മുന്നിൽ നിൽക്കെ മൂവരുടെയും അതിശയിപ്പിക്കുന്ന ഫോമ അവരുടെ ദേശീയ ടീമുകൾക്ക് വലിയ ആത്മവിശ്വാസമാണ് നൽകുക. എല്ലാത്തിനുമുപരി പ്രസിദ്ധമായ ട്രോഫി നേടാനുള്ള മെസ്സിയുടെ അവസാന അവസരമായിരിക്കാം ഇത്.അങ്ങനെയെങ്കിൽ ഗോട്ട് സംവാദം എന്നെന്നേക്കുമായി പരിഹരിക്കപ്പെടും.
Most G/A this season:
— L/M Football (@lmfootbalI) October 29, 2022
1 – Lionel Messi (29) 🇦🇷
2 – Erling Haaland (26) 🇧🇻
3 – Neymar Jr (26) 🇧🇷
4 – Robert Lewandowski (22) 🇵🇱
5 – Kylian Mbappé (22) 🇨🇵
The best player in the world at age of 35, aging like fine wine. 🍷 pic.twitter.com/X9fyFovRQN