” അടുത്ത സീസണിലും ഞാൻ ഇവിടെ തന്നെയുണ്ടാവും , ബ്ലാസ്റ്റേഴ്സിൽ തുടരാൻ തീരുമാനിച്ച് അഡ്രിയാൻ ലൂണ “

കഴിഞ്ഞ എട്ടു സീസണുകളിൽ ഇന്ത്യൻ സൂപ്പർ ലീഗിൽ കേരള ബ്ലാസ്റ്റേഴ്സിനായി കളിച്ച ഏറ്റവും മികച്ച വിദേശ താരമായാണ് ഉറുഗ്വേൻ പ്ലെ മേക്കർ അഡ്രിയാൻ ലൂണയെ കണക്കാക്കുന്നത്. ഈ സീസണിൽ ബ്ലാസ്‌റ്റേഴ്‌സിനെ ഫൈനലിൽ എത്തിക്കുന്നതിൽ 29 കാരൻ വഹിച്ച പങ്ക് വാക്കുകൾ കൊണ്ട് വിവരിക്കാൻ സാധിക്കാത്തതാണ്. ഗോളടിച്ചും ഗോളടിപ്പിച്ചും ലൂണ ബ്ലാസ്റ്റേഴ്സിനായി നിറഞ്ഞു കളിച്ചെങ്കിലും കലാശ പോരാട്ടത്തിൽ വിജയത്തിൽ എത്തിക്കാൻ മാത്രം സാധിച്ചില്ല.

ഈ സീസണിൽ കളിച്ച ബ്ലാസ്റ്റേഴ്‌സിന്റെ വിദേശ താരങ്ങളിൽ ആരെയെങ്കിലും നിലനിർത്തണമോ എന്ന ചോദ്യത്തിന് ലൂണ എന്ന പേരായിരിക്കും ആരാധകർ ഉത്തരം നൽകുക. എന്നാൽ അത് യാഥാർഥ്യമാവുകയാണ് അടുത്ത സീസണിലും താരം ബ്ലാസ്റ്റേഴ്സിനൊപ്പം ഉണ്ടാവുമെന്ന് ഉറപ്പു തന്നിരിക്കുമാകയാണ് ലൂണ.മാതൃഭൂമി ചാനലിന് നൽകിയ അഭിമുഖത്തിലാണ് ലൂണ ഇക്കാര്യം പറഞ്ഞത്.

കൊച്ചിയിൽ ആരാധകർക്ക് മുന്നിൽ കളിക്കാൻ താൻ കാത്തിരിക്കുക ആണെന്നും ഈ ക്ലബിൽ സന്തോഷവാൻ ആണെന്നും ബ്ലാസ്റ്റേഴ്‌സ് ക്യാപ്റ്റൻ കൂട്ടിച്ചേർത്തു.ഫൈനലിലെ പരാജയം വേദനിപ്പിച്ചെന്നും പെനാൽറ്റി ഷൂട്ട് ഔട്ട് ഭാഗ്യത്തിന്റെ കളിയാണെന്നും ലൂണ പറഞ്ഞു.എന്നാൽ കേരള ബ്ലാസ്റ്റേഴ്‌സ് ഈ സീഅനിൽ കിരീടം അർഹിച്ചിരുന്നതായും അദ്ദേഹം പറഞ്ഞു.ഇതുപോലെ ടീം തുടർന്നാൽ എന്തായലും ടീം കിരീടം നേടുക തന്നെ ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഈ സീസണിൽ ബ്ലാസ്റ്റേഴ്സിനായി 23 മത്സരങ്ങളും കളിച്ച ലൂണ ആറ് ഗോളുകളും 7 അസിസ്റ്റുകളും നേടി മികച്ച പ്രകടനമാണ് പുറത്തെടുത്തത്.ഉപനായകനായാണ് ഉറുഗ്വേൻ സീസൺ ആരംഭിച്ചത്, എന്നാൽ ജെസൽ കാർനെയ്‌റോയ്ക്ക് പരിക്കേറ്റതിനെത്തുടർന്ന് ജനുവരിയിൽ ലൂണ ടീമിന്റെ ക്യാപ്റ്റനായി മാറി.ഒരു സീസൺ കൊണ്ട് തന്നെ മഞ്ഞപ്പടയുടെ ഇടയിൽ ഐതിഹാസിക പദവി നേടാനും താരത്തിനായി.

Rate this post