“ലൂണ 2025 ” – കേരള ബ്ലാസ്റ്റേഴ്‌സുമായുള്ള കരാർ പുതുക്കി ഉറുഗ്വേൻ മിഡ്ഫീൽഡ് മാസ്റ്റർ അഡ്രിയാൻ ലൂണ

കേരള ബ്ലാസ്റ്റേഴ്‌സ് ആരാധാകർ ഏറെ കേൾക്കാൻ കൊതിച്ച വാർത്തയാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ഈ സീസണിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ ഏറ്റവും മികച്ച താരമായ മിഡ്ഫീൽഡ് മാന്ത്രികൻ അഡ്രിയാൻ ലൂണ ക്ലബ്ബുമായി 2025 വരെ നീണ്ടു നിൽക്കുന്ന ഒരു കരാറിൽ ഒപ്പിട്ടിരിക്കുകയാണ്.

രണ്ട് വര്‍ഷത്തെ കരാറില്‍ ടീമിലെത്തിയ ലൂണയ്ക്ക് നിലവില്‍ 2023 വരെ കരാര്‍ ബാക്കിയുണ്ട്. എന്നാല്‍ താരത്തിന്റെ മികച്ച പ്രകടനം വീണ്ടും കരാര്‍ ദീര്‍ഘിപ്പിച്ചു നല്‍കാന്‍ മാനേജ്‌മെന്റിനെ പ്രേരിപ്പിക്കുകയാണ് ഉണ്ടായത്. ഫൈനലിന് ശേഷം ക്ലബ്ബിൽ തുടരാൻ താരം തലപര്യം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു.താൻ ഈ ക്ലബിൽ സന്തോഷവാൻ ആണ് എന്നും അടുത്ത സീസണിൽ ഇവിടേക്ക് തന്നെ വരും എന്നും ലൂണ പറഞ്ഞിരുന്നു. കൊച്ചിയിൽ ആരാധകർക്ക് മുന്നിൽ കളിക്കാൻ താൻ കാത്തിരിക്കുക ആണെന്നും ക്യാപ്റ്റൻ അന്ന് പറഞ്ഞു.

കഴിഞ്ഞ സീസണിൽ 6 ഗോളും 7 അസിസ്റ്റുമായി ബ്ലാസ്റ്റേഴ്സിന്റെ വിജയങ്ങളിൽ സുപ്രധാന പങ്ക് വഹിച്ച താരമാണ് ലൂണ. ലൂണയെ കൂടാതെ ക്രൊയേഷ്യൻ പ്രതിരോധ താരം മാർക്കോ ലെസ്‌കോവിച്ചുമായും ബ്ലാസ്റ്റേഴ്‌സ് കരാർ നീട്ടി എന്ന വാർത്തകളും പുറത്തു വന്നിരുന്നു.പ്രമുഖ മധ്യമ പ്രവർത്തകൻ മാർക്കസ് മെർഗുൽഹാവോയാണ് ക്രോയേഷ്യൻ തരാം ബ്ലാസ്റ്റേഴ്സിൽ തുടരും എന്ന് പുറത്ത് വിട്ടത്.

അര്ജന്റീന സ്‌ട്രൈക്കർ പെരേര ഡയസ് തന്റെ ക്ലബ്ബിലേക്ക് മടങ്ങില്ലെന്നും അതിനാൽ ബ്ലാസ്റ്റേഴ്‌സിനു താരത്തെ സൈൻ ചെയ്യാനുള്ള അവസരവും ലഭിക്കും.പരിശീലകൻ ഇവാൻ വുകോമനോവിച്ച് ടീമിൽ തുടരുമെന്ന കാര്യം നേരത്തെ തന്നെ ഉറപ്പായിരുന്നു.ആകെ 6 വിദേശ താരങ്ങളിൽ 3 താരങ്ങൾ ഉറപ്പായും ടീമിൽ തുടരുമെന്നും, അത് ചിലപ്പോൾ നാല് താരങ്ങൾ വരെ ആവാമെന്നും പ്രശസ്ത സ്പോർട്സ് ജേർണലിസ്റ്റ് മർക്കസ് ട്വീറ്റ് ചെയ്തിരുന്നു.

എന്നാൽ മറ്റൊരു സ്‌ട്രൈക്കർ അൽവാരോ വസ്ക്വാസ് അടുത്ത സീസണിൽ ബ്ലാസ്റ്റേഴ്സിനൊപ്പം ഉണ്ടാവാനുള്ള സാധ്യത കുറഞ്ഞിരിക്കുകയാണ്. പ്രതിഫലം തന്നെയാണ് സ്പാനിഷ് താരത്തെ നിലനിർത്തുന്നതിൽ നിന്നും ബ്ലാസ്‌റ്റേഴ്‌സിനെ അകറ്റി നിർത്തുന്നത്.