” ഫൈനലിന് മുൻപ് ബ്ലാസ്റ്റേഴ്സിന് തിരിച്ചടി , പരിക്ക് മൂലം അഡ്രിയാൻ ലൂണ നാളെ കളിക്കുമെന്നുറപ്പില്ല “

ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഫൈനൽ പോരാട്ടത്തിൽ കേരള ബ്ലാസ്റ്റേഴ്‌സ് നാളെ ഹൈദെരാബ്ധ എഫ് സിയെ നേരിടും. കന്നി കിരീടം ലക്ഷ്യം വെച്ചാണ് ബ്ലാസ്റ്റർസ് നാളെ ഇറങ്ങുന്നത്. ഐഎസ്എ ല്ലിലെ മൂന്നാമത്തെ ഫൈനലാണ് ബ്ലാസ്റ്റേഴ്‌സ് കളിക്കുന്നതെങ്കിൽ ആദ്യമായണ് ഹൈദരാബാദ് ഫൈനലിൽ എത്തുന്നത്.

എന്നാൽ പരിക്കും മൂലം മലയാളി താരം സഹൽ നാളെ കളിക്കില്ല എന്നത് ബ്ലാസ്റ്റേഴ്സിന് വലിയ തിരിച്ചടി നൽകിയ വാർത്തയായിരുന്നു. ഇപ്പോൾ പുതുതായി പുറത്തു വരുന്ന വാർത്തകളും അത്ര ശുഭകരമല്ലാതാണ്.സൂപ്പർ താരം അഡ്രയൻ ലൂണ ഫൈനലിനുള്ള സ്റ്റാർട്ടിങ് ഇലവനിൽ ഉണ്ടായേക്കില്ല എന്ന വാർത്തകൾ പുറത്തു വന്നു തുടങ്ങി.അഡ്രിയാൻ ലൂണ മത്സരത്തിന് മുമ്പുള്ള വാർത്താ സമ്മേളനത്തിൽ പങ്കെടുത്തിരുന്നില്ല.ഹെഡ് കോച്ച് ഇവാൻ വുകോമാനോവിച്ച് പറയുന്നത് അനുസരിച്ച് നാളത്തെ മത്സരത്തിൽ സൂപ്പർ താരത്തിന്റെ സേവനം ബ്ലാസ്റ്റേഴ്സിന് ലഭിക്കുമാകയില്ല.

നാളത്തെ ഫൈനലിന് മുൻപുള്ള പത്ര സമ്മേളനത്തിലാണ് ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ ഇക്കാര്യം പറഞ്ഞത്.ലൂണക്ക് ചെറിയ രീതിയിൽ ഒരു പരിക്കുണ്ട്. നാളത്തെ മത്സരത്തിൽ അദ്ദേഹം സ്റ്റാർട്ട്‌ ചെയ്യുമെന്ന് തനിക്ക് ഉറപ്പില്ലെ എന്നാണ് അദ്ദേഹം പറഞ്ഞത്.ലൂണയുടെ അഭാവം ബ്ലാസ്റ്റേഴ്സിന് വലിയ തിരിച്ചടിയാവും എന്നുറപ്പാണ്. സീസണിലെ ബ്ലാസ്റ്റേഴ്സിന്റെ കുതിപ്പില്‍ മറ്റാരേക്കാളും നിര്‍ണായക പങ്ക് വഹിച്ചിട്ടുണ്ട് ലൂണ.

ഈ സീസണിൽ 22 മത്സരങ്ങൾ കളിച്ച ലൂണ ആറ് ഗോളുകളും ഏഴ് അസിസ്റ്റുകളുമാണ് ലൂണ നേടിയത്.27 ഷോട്ടുകള്‍ എതിര്‍ ഗോള്‍ മുഖത്തേക്ക് തൊടുത്തു. 882 പാസുകള്‍. കൃത്യത 70 ശതമാനമാണ്. ഒരു കളിയില്‍ ശരാശരി 40 പാസുകളെങ്കിലും ലൂണ നല്‍കുന്നുണ്ടെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ഇത് മധ്യനിരക്കാരന്‍ ലൂണയുടെ മികവ്. 96 ടാക്കിളുകളും 32 ഇന്റര്‍സെപ്ഷനുകളും നടത്തി.

Rate this post