“എ.എഫ്.സി ചാമ്പ്യൻസ് ലീഗിൽ അൽ ജസീറയെ സമനിലയിൽ തളച്ച് കരുത്ത് കാട്ടി മുംബൈ സിറ്റി എഫ്സി “

എ.എഫ്.സി ചാമ്പ്യൻസ് ലീഗിൽ യു.എ.ഇ ക്ലബ് അൽ ജസീറയെ ഗോൾ രഹിത സമനിലയിൽ തളച്ച് മുംബൈ സിറ്റി എഫ് സി.ആദ്യ പാദത്തിൽ 0-1 ന് തോൽപ്പിച്ച് നാല് ദിവസത്തിന് ശേഷം ഇന്നലെ നടന്ന ലീഗ് റിട്ടേൺ ലെഗ് പോരാട്ടത്തിൽ അൽ ജസീറയ്‌ക്കെതിരെ മികച്ച പ്രകടനമാണ് മുബൈ പുറത്തെടുത്തത്.

സമനിലയോടെ പോയിന്റ് നിലയിൽ നാലാം സ്ഥാനത്താണ് മുംബൈ.നാല് മത്സരങ്ങൾക്ക് ശേഷം നാല് പോയിന്റുമായി അൽ ജസീറ മൂന്നാംസ്ഥാനത്തും മൂന്ന് കളികളിൽ നിന്ന് ഏഴ് പോയിന്റുമായി സൗദി അറേബ്യയുടെ അൽ ഷബാബ് ആണ് മുന്നിൽ.യർഫോഴ്‌സ് ക്ലബ്ബാണ് രണ്ടാം സ്ഥാനത്ത് , മൂന്ന് ടീമിനും 4 പോയിന്റ് വീതമാണുള്ളത്.

ആദ്യ പകുതിയിൽ മികച്ച അവസരങ്ങൾ ആണ് അൽ ജസീറ തുറന്നത്. എന്നാൽ മുംബൈ ഗോൾ കീപ്പർ ഹുർബ ലെഞ്ചമ്പ ടീമിന്റെ രക്ഷകൻ ആവുക ആയിരുന്നു. മികച്ച രക്ഷപ്പെടുത്തലുകൾ ആണ് താരം നടത്തിയത്. ഗോൾ കീപ്പറുടെ മികവ് ആണ് ഇന്ത്യൻ ടീമിന് ഒരു പോയിന്റ് സമ്മാനിച്ചത്.രണ്ട് മഞ്ഞക്കാർഡ് കണ്ട മൗറിക്കോയും വിനിത് റായിയും ഏപ്രിൽ 23 ന് അൽ ഷബാബിനെതിരായ അവരുടെ അടുത്ത ഗ്രൂപ്പ് മത്സരത്തിൽ നിന്ന് പുറത്താവുകയും ചെയ്തു.

മറ്റൊരു മത്സരത്തിൽ ഇറാഖിൽ നിന്നുള്ള എയർഫോഴ്‌സ് ക്ലബ്ബിനെ 3-0ന് തോൽപ്പിച്ച് സൗദി അറേബ്യയുടെ അൽ ഷബാബ് ഏഷ്യൻ ചാമ്പ്യൻസ് ലീഗിന്റെ നോക്കൗട്ട് റൗണ്ടിലേക്കുള്ള യോഗ്യതയുടെ വക്കിലെത്തി.