❝അപ്രതീക്ഷിത തോൽവി നേരിട്ട് ഗോകുലം കേരള , തകർപ്പൻ ജയത്തോടെ എടികെ മോഹൻ ബഗാൻ❞

എഎഫ്സി കപ്പിൽ രണ്ടാം വിജയം തേടിയിറങ്ങിയ ഗോകുലം കേരളക്ക് തോൽവി. ഇന്ന് നടന്ന മത്സരത്തിൽ മാലിദീവ്സ് ക്ലബ് മാസിയ എതിരില്ലാത്ത ഒരു ഗോളിന് മലബാറിയൻസിനെ കീഴടക്കിയത്.

ആദ്യ മത്സരത്തിൽ മോഹൻ ബഗാനെ കീഴടക്കിയ സൗര്യമൊന്നും ഇന്ന് ഗോകുലത്തിൽ നിന്നുണ്ടായിട്ടില്ല. രണ്ടാം പകുതിയിൽ കൊർണേലിയസ് സ്റ്റുവർട്ട് നേടിയ ഗോളിനാണ് മാസിയ വിജയം നേടിയെടുത്തത്.മത്സരത്തിൽ അധികം അവസരങ്ങൾ സൃഷ്ടിക്കാൻ ഗോകുലത്തിനോ മാസിയക്കോ ആയില്ല. എ ടി കെ മോഹൻ ബഗാനെതിരെ കണ്ട വേഗതയാർന്ന നീക്കങ്ങൾ ഇന്ന് ഗോകുലത്തിന്റെ ഭാഗത്ത് നിന്ന് കണ്ടില്ല .

ഈ പരാജയം ഗോകുലത്തിന് വലിയ തിരിച്ചടിയാകും. രണ്ട് മത്സരങ്ങളിൽ നിന്ന് 3 പോയിന്റാണ് ഗോകുലത്തിന് ഉള്ളത്. ഗ്രൂപ്പിലെ എല്ലാ ടീമുകൾക്കും ഇപ്പോൾ 3 പോയിന്റാണ് ഉള്ളത്. ഇനി മെയ് 24ന് അവസാന മത്സരത്തിൽ ഗോകുലം ബസുന്ധര കിങ്സിനെ നേരിടും.

ഇന് വൈകിട്ട് നടന്ന മത്സരത്തിൽ ഗോകുലം കേരളയോട് ഏറ്റ പരാജയത്തിൽ നിന്ന് എ ടി കെ മോഹൻ രണ്ടാം മത്സരത്തിൽ ബംഗ്ലാദേശ് ക്ലബ് ബസുന്ധര കിങ്സിനെ നേരിട്ട മോഹൻ ബഗാൻ എതിരില്ലാത്ത നാലു ഗോളുകളുടെ വിജയമാണ് സ്വന്തമാക്കിയത്. മൂന്ന് ഗോളുകൾ നേടി യുവതാരം ലിസ്റ്റൺ കൊളാസോ ആണ് ബഗാന്റെ വിജയ ശില്പി ആയത്.ഈ വിജയത്തോട മോഹൻ ബഗാൻ 2 മത്സരങ്ങളിൽ നിന്ന് 3 പോയിന്റിൽ എത്തി. ഇനി അവസാന ഗ്രൂപ്പ് മത്സരത്തിൽ മസിയയെ ആകും മോഹൻ ബഗാൻ നേരിടുക.