❝ഇരട്ട ഗോളുമായി ഛേത്രി മുന്നിൽ നിന്നും നയിച്ചു , തകർപ്പൻ ജയവുമായി ഇന്ത്യ❞ |Sunil Chhetri

ഏഷ്യൻ കപ്പ് യോഗ്യത പോരാട്ടത്തിൽ ഇന്ത്യക്ക് തകർപ്പൻ ജയം. കൊൽക്കത്തയിൽ നിറഞ്ഞ ആരാധകർക്ക് മുന്നിൽ നടന്ന മത്സരത്തിൽ ക്യാപ്റ്റൻ സുനിൽ ഛേത്രി നേടിയ ഇരട്ട ഗോളിന്റെ ബലത്തിൽ ആയിരുന്നു ഇന്ത്യയുടെ ജയം. ഏഴു മാസത്തിനു ശേഷമാണ് ഇന്ത്യ ഒരു അന്തരാഷ്ട്ര മത്സരത്തിൽ ജയിക്കുന്നത് .

ഇന്ന് കൊൽക്കത്തയിൽ കമ്പോഡിയക്കെതിരെ നിറഞ്ഞ ആരാധകർക്ക് മുന്നിൽ മികച്ച രീതിയിൽ കളി തുടങ്ങിയ ഇന്ത്യ 13ആം മിനുട്ടിൽ തന്നെ ലീഡ് എടുത്തു. ഒരു പെനാൾട്ടിയിൽ നിന്നാണ് ഗോൾ വന്നത്. ഇടതു വിങ്ങിലൂടെ വന്ന ലിസ്റ്റൺ കൊളാസോ കംബോഡിയ ഡിഫൻസിനെ വിറപ്പിച്ചു മുന്നേറി. അവസാനം രക്ഷയില്ലാതെ ലിസ്റ്റണെ കംബോഡിയ താരങ്ങൾക്ക് വീഴ്ത്തേണ്ടി വന്നു.

തുടർന്ന് ലഭിച്ച പെനാൾട്ടി സുനിൽ ഛേത്രി ലക്ഷ്യത്തിൽ എത്തിച്ചു.ഇതിനു ശേഷം ഇന്ത്യ പന്ത് കൈവശം വെച്ചു എങ്കിലും തുറന്ന അവസരങ്ങൾ സൃഷ്ടിക്കാൻ ഇന്ത്യക്ക് ആവാത്തത് പ്രശ്നമായി. 42ആം മിനുട്ടിൽ ആകാശ് മിശ്രയുടെ ഒരു ഷോട്ട് മികച്ച സേവിലൂടെ കംബോഡിയ ഗോൾ കീപ്പർ തടഞ്ഞത് ഒരൊറ്റ ഗോളിൽ തന്നെ കളി നിർത്തി.

രണ്ടാം പകുതിയിൽ ഇന്ത്യ രണ്ടു മാറ്റങ്ങൾ വരുത്തി.സഹൽ അബ്ദുൾ സമദും ഉദാന്ത സിംഗ് പുറത്തായപ്പോൾ അനിരുദ്ധ് ഥാപ്പയും മൻവീർ സിംഗ് എന്നിവർ ഇറങ്ങി. 50 ആം മിനുറ്റിൽ ബ്രാൻഡൻ ഫെർണാണ്ടസ് കൊടുത്ത പാസിൽ നിന്നും ഛേത്രിക്ക് നല്ലൊരു അവസരം ലഭിച്ചെങ്കിലും മുതലാക്കാനായില്ല. 59 ആം മിനുട്ടിൽ ഇന്ത്യ രണ്ടമത്തെ ഗോളും നേടി.ഇടത് വശത്ത് നിന്ന് ബ്രാൻഡൻ കൊടുത്ത മികച്ച ഇൻസ്വിങ്ങിംഗ് ക്രോസ്സ് മികച്ച ഹെഡ്ഡറിലൂടെ ഛേത്രി വലയിലാക്ക.രാജ്യത്തിനായി ഛേത്രിയുടെ 82 മത്തെ ഗോളായിരുന്നു ഇത്.മിനിട്ടുകൾക്ക് ശേഷം ബ്രെൻഡൻ തൊടുത്ത ലോങ്ങ് റേഞ്ച് ഷോട്ട് ക്രോസ്സ് ബാറിന് മുകളിലൂടെ പോയി.