അഫ്ഘാൻ ക്രിക്കറ്റിന് എന്ത് സംഭവിക്കും വമ്പൻ പ്രഖ്യാപനം നൽകി മുൻ പരിശീലകൻ

ക്രിക്കറ്റ് ആരാധകർ ഏവരും വളരെ ആവേശത്തോടെ കാത്തിരിക്കുന്നത് അഫ്ഘാനിസ്ഥാൻ ക്രിക്കറ്റ് ടീമിന്റെ ഭാവി എന്താകുമെന്നറിയുവാനാണ് .ക്രിക്കറ്റ് ആരാധകരിലും ഒപ്പം ക്രിക്കറ്റ്‌ ലോകത്തും വളരെ അധികം ആശങ്ക സമ്മാനിക്കുന്ന വാർത്തകളാണ് ഇപ്പോൾ പുറത്തേക്ക്‌ വരുന്നത് .നിലവിലെ അഫ്ഘാനിസ്ഥാൻ ജനതയുടെ കാര്യത്തിൽ ആരാധകരും ഒപ്പം പ്രമുഖ ക്രിക്കറ്റ് താരങ്ങളും എല്ലാം അവരുടെ അഭിപ്രായവും വിഷമവും എല്ലാം വ്യക്തമാക്കി കഴിഞ്ഞു .നിലവിൽ അഫ്ഘാനിസ്ഥാനിലെ മാറിയ ഓരോ സാഹചര്യങ്ങൾ അവിടുത്തെ ക്രിക്കറ്റ് ടീമിനെയും ഒപ്പം അവിടുത്തെ ക്രിക്കറ്റിന്റെ ഘടനയെയും എങ്ങനെ ബാധിക്കുമെന്നത് കഴിഞ്ഞ ദിവസങ്ങളിൽ എല്ലാം ഉയർന്ന്‌ കേട്ട ഒരു ചോദ്യമാണ്.എന്നാൽ ക്രിക്കറ്റ് ലോകത്തിനും ക്രിക്കറ്റ്‌ പ്രേമികൾക്കും വളരെ ഏറെ സന്തോഷം നൽകുന്ന ഒരു വാർത്ത സാമ്മാനിക്കുയാണ് മുൻ അഫ്ഘാൻ ടീമിന്റെ ഹെഡ് കോച്ച് . ഐസിസിക്കും ക്രിക്കറ്റ് പ്രേമികൾക്കും എല്ലാം സന്തോഷം പകരുകയാണ് മുൻ കോച്ചിന്റെ ഈ വാക്കുകൾ എന്നത് വ്യക്തം.

നിലവിലെ സാഹചര്യങ്ങൾ ഒന്നും തന്നെ ആശങ്കയായി മാറുകയില്ല എന്ന് മുൻ അഫ്‌ഘാനിസ്ഥൻ പരിശീലകനായ ലാൽചന്ദ് രാജ്പുത് അഭിപ്രായപെടുന്നു. “ക്രിക്കറ്റ്‌ ഇന്നും അഫ്‌ഘാനിസ്ഥാനിലെ ജനത ഏറെ ഇഷ്ടപെടുന്നുണ്ട്. ഇന്നും അഫ്‌ഘാൻ ജനതയുടെ ഇഷ്ടമായ വിനോദവും ഒപ്പം അവരുടെ എല്ലാം ഏറ്റവും വലിയ വിനോദവും ക്രിക്കറ്റ്‌ തന്നെയാണ്. മാറിയ ഈ സാഹചര്യം ക്രിക്കറ്റ്‌ കളിക്ക് വെല്ലുവിളിയായി വരില്ല എന്നാണ് എന്റെ വിശ്വാസം. ലോകത്ത് തന്നെ അഫ്‌ഘാൻ ക്രിക്കറ്റിന് വളരെ അധികം ആരാധകർ ഉണ്ടല്ലോ. അവർ ക്രിക്കറ്റിനെ തുടരുവാനായി ഇനിയും ഏറെ അനുവദിക്കുമെന്നാണ് എന്റെ ഉറച്ച വിശ്വാസം.”അദ്ദേഹം ആത്മവിശ്വാസം തുറന്ന് പറഞ്ഞു.

കൂടാതെ അഫ്‌ഘാൻ ക്രിക്കറ്റ്‌ ടീമിലെ എല്ലാ താരങ്ങളുമായി സംസാരിച്ചെന്ന് പറഞ്ഞ മുൻ പരിശീലകൻ അവരെല്ലാം ശുഭ പ്രതീക്ഷയിലാണ് എന്നും തുറന്ന് പറഞ്ഞു. കൂടാതെ വരാനിരിക്കുന്ന ടി :20 ക്രിക്കറ്റ്‌ ലോകകപ്പിനായി താരങ്ങൾ എല്ലാം കാത്തിരിക്കുന്നുണ്ട് എന്നും അദ്ദേഹം വ്യക്താക്കി.”ഭരണമാറ്റം ഒരിക്കലും ക്രിക്കറ്റ്‌ ബാധിക്കില്ല എന്നും ഞങ്ങൾ ഏവരും വിശ്വസിക്കുന്നുണ്ട്. ഞാൻ എക്കാലവും അഫ്‌ഘാൻ ക്രിക്കറ്റ്‌ ടീം താരങ്ങളുമായി സംസാരിക്കാറുണ്ട്. അവർ എല്ലാവരും ക്രിക്കറ്റിൽ തുടരാം എന്നാണ് വിശ്വസിക്കുന്നത് “അദ്ദേഹം നയം വ്യക്തമാക്കി.

അതേസമയം വരാനിരിക്കുന്ന ടി :20 ക്രിക്കറ്റ്‌ ലോകകപ്പിന്റെ മത്സരക്രമവും ഐസിസി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച ഒരു സാഹചര്യത്തിൽ പ്രമുഖരായ ചില അഫ്‌ഘാൻ താരങ്ങൾ ഐപിഎല്ലിൽ അടക്കം കളിക്കുമെന്നോ എന്നൊരു ആശങ്ക ചില ടീമുകൾ അടക്കം ഇതിനകം പങ്കുവെച്ച് കഴിഞ്ഞു. ഐപിഎല്ലിൽ സൺറൈസേഴ്സ് ഹൈദരാബാദ് ടീമിന്റെ ഭാഗമായി മൂന്ന് അഫ്‌ഘാൻ താരങ്ങളുണ്ട്. മുഹമ്മദ് നബി, റാഷിദ് ഖാൻ എന്നിവർ കളിക്കാനായി എത്തുമെന്ന് കഴിഞ്ഞ ദിവസം ഹൈദരാബാദ് ടീം മാനേജ്മെന്റ് തുറന്ന് പറഞ്ഞിരുന്നു.