“ബാബർ അസമും വിരാട് കോഹ്‌ലിയും ഒരേ ടീമിൽ ; ക്രിക്കറ്റ് ലോകം കാത്തിരിക്കുന്ന പോരാട്ടത്തിന് കളമൊരുങ്ങുന്നു”

2023 മുതൽ ആഫ്രോ-ഏഷ്യാ കപ്പ് ടി20 ഫോർമാറ്റിൽ പുനരാരംഭിക്കാൻ ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ (എസിസി) പദ്ധതിയിടുന്നു. ഇതോടെ ഇന്ത്യയിലെയും പാകിസ്താനിലെയും കളിക്കാർ ഒരുമിച്ച് ഒരു ടീമിനുവേണ്ടി കളിക്കാനുള്ള സാധ്യതയാണ് തെളിയുന്നത്. അങ്ങനെ സംഭവിച്ചാൽ വിരാട് കോഹ്ലിയും ബാബർ അസമും ഒരുമിച്ച് കളിക്കുന്ന, അപൂർവ്വ കാഴ്ചയ്ക്ക് ക്രിക്കറ്റ് ലോകം സാക്ഷ്യം വഹിക്കും. ഇത്‌ ഇന്ത്യയിലെയും പാകിസ്താനിലെയും ആരാധകർക്ക് ഒരു സ്വപ്ന സാക്ഷാത്കാരമായിരിക്കാം.

ഇരു രാജ്യങ്ങളും തമ്മിലുള്ള രാഷ്ട്രീയ പിരിമുറുക്കം ക്രിക്കറ്റിലേക്ക് വ്യാപിച്ചതോടെ, ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി പരമ്പരകളും നിർത്തിവച്ചിരുന്നു. ഇരുടീമുകളും നിലവിൽ ലോകകപ്പ് ഉൾപ്പെടെയുള്ള ഐസിസി, എസിസി ടൂർണമെന്റുകളിൽ മാത്രമാണ് ഇപ്പോൾ കളിക്കുന്നത്. നേരത്തെ, 2005-ലും 2007-ലും യഥാക്രമം ഇന്ത്യയിലും ദക്ഷിണാഫ്രിക്കയിലും രണ്ടുതവണ ആഫ്രോ-ഏഷ്യ കപ്പ് നടന്നിട്ടുണ്ട്.

ഏഷ്യ ടീമിനായി ഇന്ത്യ, പാകിസ്ഥാൻ, ബംഗ്ലാദേശ്, ശ്രീലങ്ക എന്നിവിടങ്ങളിൽ നിന്നുള്ള താരങ്ങളും ആഫ്രിക്ക ടീമിനായി ദക്ഷിണാഫ്രിക്ക, കെനിയ, സിംബാബ്‌വെ എന്നിവരും പങ്കെടുത്തു. ആഫ്രോ-ഏഷ്യ കപ്പ് ടൂർണമെന്റ് പുനരാരംഭിക്കാൻ എസിസി നിർദ്ദേശിച്ചതിനാൽ വിരാട് കോഹ്ലിയും ബാബർ അസമും രോഹിത് ശർമ്മയും മുഹമ്മദ്‌ റിസ്വാനുമെല്ലാം ഒരേ ഇലവനിൽ കളിച്ചേക്കും. നേരത്തെ, ഷോയിബ് അക്തർ, സച്ചിൻ ടെണ്ടുൽക്കർ, സൗരവ് ഗാംഗുലി, മുഹമ്മദ് യൂസഫ്, സനത് ജയസൂര്യ, മുത്തയ്യ മുരളീധരൻ തുടങ്ങി നിരവധി താരങ്ങൾ ഏഷ്യൻ ടീമിൽ ഒരുമിച്ച് അണിനിരന്നിട്ടുണ്ട്.

ടി20 ഫോർമാറ്റിൽ നടത്താൻ ഉദ്ദേശിക്കുന്ന അപ്‌ഡേറ്റ് പതിപ്പ് അടുത്ത വർഷം ജൂൺ-ജൂലൈ മാസങ്ങളിൽ നടത്താനാണ് ഉദ്ദേശിക്കുന്നത്. ദേശീയ ബോർഡുകളുമായുള്ള ചർച്ചകൾ അടുത്ത മാസത്തെ ഐസിസി വാർഷിക പൊതുയോഗത്തിനായി നീക്കിവച്ചിരിക്കുന്നു. “ബോർഡുകളിൽ നിന്ന് ഞങ്ങൾക്ക് ഇതുവരെ സ്ഥിരീകരണം ലഭിച്ചിട്ടില്ല. പക്ഷേ, ഇന്ത്യയിലേയും പാക്കിസ്ഥാനിലേയും മികച്ച കളിക്കാർ ഏഷ്യൻ ഇലവനിൽ കളിപ്പിക്കാനാണ് ഞങ്ങളുടെ പദ്ധതി. പ്ലാനുകൾ പൂർത്തിയായിക്കഴിഞ്ഞാൽ ഞങ്ങൾ സ്പോൺസർഷിപ്പിനും ബ്രോഡ്കാസ്റ്ററിനും വേണ്ടി വിപണിയിൽ പ്രവേശിക്കും. അതൊരു വലിയ സംഭവമായിരിക്കും,” എസിസി കൊമേഴ്‌സ്യൽ ആന്റ് ഇവന്റ്സ് മേധാവി പ്രഭാകരൻ തൻരാജ് ഫോബ്‌സ് പറഞ്ഞു.

Rate this post