❝പ്രായം സഞ്ജുവിനെ കാത്ത് നില്ക്കില്ല❞ , കേരള താരം അവസരങ്ങൾ സ്വയം നശിപ്പിക്കുന്നോ ? |Sanju Samson

ഐപിഎല്ലിലൂടെ ലോക ക്രിക്കറ്റില്‍ ശ്രദ്ധേയനായ താരമാണ് മലയാളികളുടെ അഭിമാനമായ സഞ്ജു. പ്രതിഭയുണ്ടായിട്ടും അത് ഏറ്റവും വലിയ വേദിയായ അന്താരാഷ്ട്ര ക്രിക്കറ്റില്‍ പുറത്തെടുക്കാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ലെന്നതാണ് സഞ്ജുവിന്റെ ഏറ്റവും വലിയ പോരായ്മ. ഇതു നികത്താന്‍ അദ്ദേഹത്തിനു ഈ സീസൺ നല്ലൊരു അവസരമാക്കി മാറ്റം.

സഞ്ജു സാംസൺ 2022 ൽ ക്യാപ്റ്റൻ എന്ന നിലയിൽ രാജസ്ഥാനെ വിജയത്തിലെത്തിച്ചുകൊണ്ട് മുന്നോട്ടു നായിക്കുമ്പോൾ ബാറ്റിംഗ് അൽപ്പം നിറംമങ്ങിപോയി എന്ന് തന്നെ പറയാം. സഞ്ജുവിന് ഈ സീസണിൽ ആകെ നേടാനായത് ഒരു അർദ്ധസെഞ്ച്വറി മാത്രമാണ്‌. പല കളികളിലും സഞ്ജുവിന്റെ പ്രതിഭക്കൊത്ത പ്രകടനം പുറത്തെടുക്കാൻ കഴിഞ്ഞിട്ടില്ല എന്നതാണ് സത്യം. പലകളികളിലും ക്ഷമയില്ലാതെ അനാവശ്യമായി വിക്കറ്റുകൾ വലിച്ചെറിയുന്ന പ്രവണതയാണ് ഇതിനു കാരണം. സഞ്ജു പുറത്താവുന്ന രീതിയാണ് പ്രധാന പ്രശ്നം. സഞ്ജുവിന്റെ ദൗർബല്യമായ ഷോർട്ടുകൾ വളരെ വളരെ എളുപ്പത്തിൽ വിക്കറ്റെടുക്കാൻ ബൗളർമാർക്ക് കഴിയുന്നു.

തുടക്കത്തിൽ തന്നെ വിക്കറ്റ് വലിച്ചെറിയുന്ന സ്വഭാവം ആണ് സഞ്ജു നേരിടുന്ന പ്രധാന പ്രശ്നം. പിച്ചിന്റെ സ്വഭാവം മനസ്സിലാക്കികൊണ്ട് ക്ഷമയോടെ നീണ്ട ഇന്നിംഗ്സുകൾ കളിക്കാൻ മനസിനെയും തൻ്റെ സമീപനത്തെയും പാകപ്പെടുത്തി എടുക്കണം. എല്ലാ പന്തും സ്ക്സും ഫോറും നേടാനുള്ളതാണ് എന്ന് ആരോ സഞ്ജുവിനെ തെറ്റിദ്ധരിപ്പിച്ച പോലെയാണ് സഞ്ജു എല്ലാ മത്സരങ്ങളിലും കളിക്കുന്നത്. പ്രായം സഞ്ജുവിനെ കാത്ത് നില്ക്കില്ല.ഇന്ത്യൻ ടീമിൽ അവസരത്തിനായി കടുത്ത മത്സരമാണ് യുവതാരങ്ങൾ കാഴ്ചവെയ്ക്കുന്നത്.

സഞ്ജു സാംസൺ എന്ന ക്യാപ്റ്റന്റെ പ്രകടനം ഈ സീസണിൽ എടുത്തു പറയേണ്ട ഒന്നാണ്. സഞ്ജുവിൻ്റെ രാജസ്ഥാൻ റോയൽസ് പോയിൻ്റ് ടേബിളിൻ്റെ തലപ്പത്തുണ്ട്.ഷിംറോൺ ഹെറ്റ്മയർ എന്ന വിൻഡീസ് താരത്തെ മികച്ച രീതിയിൽ അയാളുടെ കഴിവുകളെ പൂർണ്ണമായും പുറത്തുകൊണ്ടുവന്നത് രാജസ്ഥാനാണ്.ചഹൽ എന്ന ബൗളറുടെ മിന്നും ഫോമും എടുത്തുപറയേണ്ട ഒന്നാണ് ജോസ് ബട്ലറുടെ ഏറ്റവും മികച്ച ഐ.പി.എൽ സീസൺ ഇതാണ്.ടീം അംഗങ്ങളുടെ റോൾ തിരിച്ചറിയുക,അവരെ കംഫർട്ടബിൾ ആക്കുക തുടങ്ങിയവയെല്ലാം ക്യാപ്‌റ്റൻസിയിലെ അതിപ്രധാന ഗുണങ്ങളാണ്.

ഇനി മുന്നിലുള്ളത് ട്വന്റി20 ലോകകപ്പാണ് അതുകൊണ്ടുതന്നെ മികച്ച ഒരു സ്ഥിരതയാർന്ന പ്രകടനം ഇനിയുള്ള മത്സരങ്ങളിൽ പുറത്തെടുത്താൽ മാത്രമേ സഞ്ജുവിനെ ഇന്ത്യയുടെ നില കുപ്പായത്തിൽ കാണാൻ കഴിയൂ.