അഹമ്മദ് സലാ – ഈജിപ്തിന്റെ ഇടംകൈ കരുത്ത്‌

ഫുട്ബോളെന്നാൽ ഇജിപ്തുകാർക്ക് എല്ലാമെല്ലാം സലയാണ്, ഇജിപ്ഷ്യൻ ഫുട്ബോളിന്റെ കരുത്ത് ലോകമെമ്പാടുമുള്ള കായിക പ്രേമികൾക്ക് മനസ്സിലാക്കി കൊടുത്ത താരമാണ് സലാ. അതുപോലെ ഇജിപ്ഷ്യൻ വോളിയുടെ കരുത്തും ലോകത്തിന്റെ മുൻപിൽ എത്തിച്ചതും സലയാണ്. അഹമ്മദ് സലാ എന്ന പേരിൽ അറിയപ്പെടുന്ന അഹമ്മദ് അബ്ദെൽ നയീം.ഇജിപ്ഷ്യൻ ക്ലബ്‌ അൽ അഹ്‌ലി താരമായ സലാ ആഫ്രിക്കയിലെ തന്നെ ഏറ്റവും മികച്ച വോളി താരമാണ്.

photo/FIVB

2000 ത്തിന്റെ അവസാനത്തിൽ ലോകത്തിലെ ഏറ്റവും മികച്ച 5 ഓപ്പോസിറ്റ് കളിക്കാരിൽ ഒരാളായ സലായുടെ ഇടങ്കയ്യിൽ നിന്നും വീഴുന്ന കരുത്തുറ്റ സ്മാഷുകളും ചാട്ടുളി പോലെയുള്ള സർവീസുകളും എതിർ ടീമിന്റെ പേടി സ്വപ്നമായിരുന്നു . 17 വർഷമായി ഇജിപ്തിനെ ലോക വോളിയിൽ പ്രതിനിധീകരിക്കുന്ന സലാ ഈജിപ്ത് ജന്മം കൊടുത്തതിൽ വെച്ച് ഏറ്റവും മികച്ച വോളി താരമാണ്. രണ്ടു ഒളിമ്പിക്സ്, വേൾഡ് ലീഗ്, വേൾഡ് കപ്പ്‌ എന്നിവയിൽ ഇജിപ്തിനു വേണ്ടി ജേഴ്‌സി അണിഞ്ഞിട്ടുണ്ട്. 2019 ൽ ജപ്പാനിൽ നടന്ന വേൾഡ് കപ്പിൽ 35 ആം വയസ്സിലും തന്റെ ഫോമിന് ഒരു കോട്ടവും സംഭവിച്ചിട്ടില്ല എന്ന് താരം തെളിയിച്ചു. 2001 ൽ 17 ആം വയസ്സിൽ ഇജിപ്ഷ്യൻ ക്ലബ്‌ അൽ അഹ്‌ലിയിലൂടെ സീനിയർ ക്യാരിയർ ആരംഭിച്ച സലാ 2003 ൽ ദേശീയ ടീമിൽ ഇടം നേടി. 2009 വരെ അഹ്‌ലിയിൽ തുടർന്ന സലാ ഒരു വർഷം റഷ്യൻ ലീഗിലും ഭാഗ്യം പരീക്ഷിച്ചു. 2010 ൽ അൽ അഹ്‌ലിയിൽ തിരിച്ചെത്തിയ സലാ 2012 ൽ തുർക്കിഷ് ക്ലബ്‌ ഹൾക് ബാങ്ക് അങ്കാറയിൽ ചേർന്നു ആ വർഷം തുർക്കിഷ് ക്ലബ്ബിനൊപ്പം യൂറോപ്യൻ ചാമ്പ്യൻസ് കപ്പ്‌ സ്വന്തമാക്കി, 2 വർഷത്തിന് ശേഷം ഇജിപ്തിൽ തിരിച്ചെത്തിയ സലാ അൽ ഗൈഷിൽ ചേർന്നു 4 വർഷം അവിടെ തുടർന്നു.

2008 ലെയും 2016 ലെയും ഒളിംപിക്സിലും, 2006, 2010, 2014 ലെയും വേൾഡ് ചാമ്പ്യൻസ്ഷിപ്പിലും കളിച്ചു. 2011 ലെ വേൾഡ് കപ്പിലെ ഏറ്റവും മികച്ച സ്പൈകേറായും, 2015 ൽ ടോപ് സ്കോർറും ആയിരുന്നു. 10 തവണ ഈജിപ്ഷ്യൻ ലീഗ് കിരീടം നേടിയ സലാ 5 സീസണിൽ ലീഗിലെ മികച്ച അറ്റാക്കാറായി തെരെഞ്ഞെടുത്തു. ആഫ്രിക്കയിലെ നൂറ്റാണ്ടിന്റെ വോളി താരമായി അറിയപ്പെടുന്ന സലാ 6 തവണ ആഫ്രിക്കൻ വോളി ചാമ്പ്യൻഷിപ്പ് സ്വന്തമാക്കിയിട്ടുണ്ട്.