ഇന്ത്യൻ ഫുട്ബോൾ അവാർഡുകൾ പ്രഖ്യാപിച്ചു

ആൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ ഈ വർഷത്തെ ഫുട്ബോൾ അവാർഡുകൾ പ്രഖ്യാപിച്ചു.ഇന്ത്യൻ ടീമിന്റെ ഒന്നാം ഗോൾ കീപ്പർ ഗുർപ്രീത് സിങ് കഴിഞ്ഞ സീസണിലെ ഏറ്റവും മികച്ച പുരുഷ ഫുട്ബോളർക്കുള്ള പുരസ്കാരവും നേടി. കഴിഞ്ഞ സീസണിൽ ഇന്ത്യക്കായും ബെംഗളൂരു എഫ് സിക്കായും നടത്തിയ പ്രകടനങ്ങൾ പരിഗണിച്ചാണ് ഗുർപ്രീതിന്ര് മികച്ച താരമായി തിരഞ്ഞെടുക്കപ്പെട്ടത്.

Anirudh Thapa

ഇതാദ്യമായാണ് ഗുർ‌പ്രീതിന് അവാർഡ് ലഭിക്കുന്നത്, കൂടാതെ ഈ അവാർഡ് നേടുന്ന രണ്ടാമത്തെ മാത്രം ഗോൾ കീപ്പറാണ് ഗുർപ്രീത് സിംഗ്.2009 ൽ സുബ്രതോ പോളാണ് മുൻപ് അവാർഡ് നേടിയ ഗോൾകീപ്പർ. ഐ ലീഗിലെയും ,ഇന്ത്യൻ സൂപ്പർ ലീഗിലെയും പരിശീലകർ വോട്ടിലൂടെയാണ് മികച്ച താരത്തെ തെരെഞ്ഞെടുത്തത് . കഴിഞ്ഞ വര്ഷം 28 കാരൻ അർജുന അവാർഡ് സ്വന്തമാക്കിയിരുന്നു .

Sanju Yadav

കഴിഞ്ഞ സീസണിലെ മികച്ച യുവതാരത്തിനുള്ള എമേർജിംഗ് പ്ലയർ ഓഫ് ദി ഇയർ പുരസ്കാരം ചെന്നൈയിൻ എഫ് സിയുടെ താരം അനിരുദ്ധ് താപ സ്വന്തമാക്കി. ചെന്നൈയിനായി കഴിഞ്ഞ സീസണിൽ നടത്തിയ പ്രകടനങ്ങളാണ് താപയെ മികച്ച യുവതാരത്തിനുള്ള പുരസ്കാരത്തിൽ എത്തിച്ചത്. ഇന്ത്യയുടെ ദേശീയ ടീമിലും താപ കഴിഞ്ഞ വർഷം മികച്ച പ്രകടനം നടത്തിയിരുന്നു.ഗോകുലം എഫ് സി താരം സഞ്ജു യാദവിനെ മികച്ച വനിതാ ഫുട്ബോളറായും തിരഞ്ഞെടുത്തു. ക്രിപ്സയുടെ താരം രത്നബാല ദേവി യുവതാരത്തിനുള്ള എമേർജിംഗ് പ്ലയർ ഒഫ് ദി ഇയർ പുരസ്കാരവും നേടി.